ഈ ഡ്രെെ ഫ്രൂട്ട് ദിവസവും കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കും
ദിവസവും 5 - 6 ഉണങ്ങിയ പ്ലം കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കുമെന്ന് വിദഗ്ധർ.

ഈ ഡ്രെെ ഫ്രൂട്ട് ദിവസവും കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കും
ദിവസവും 5-6 ഉണങ്ങിയ പ്ലം കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കുമെന്ന് വിദഗ്ധർ. പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ, ദിവസവും ഉണങ്ങിയ പ്ലം കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുമെന്നു പോഷകാഹാര വിദഗ്ധയായ ദീപ്‌ശിഖ ജെയിൻ പറയുന്നു. പ്രായമേറുന്തോറും എല്ലുകളുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്.
ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾ നിർബന്ധമായും ഉണങ്ങിയ പ്ലം കഴിക്കണം
ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾ നിർബന്ധമായും ഉണങ്ങിയ പ്ലം കഴിക്കണം. കാരണം, ഈ ഘട്ടത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ എല്ലുകളുടെ ബലത്തെ ബാധിക്കുകയും അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും അതുവഴി അപകടസാധ്യത വർദ്ധിക്കുന്നതിനും കാരണമാവുകയും ചെയ്തേക്കാം.
'പ്രൂൺ' (ഉണങ്ങിയ പ്ലം) ജ്യൂസ് എല്ലുകൾക്ക് ഏറെ നല്ലതാണ്
ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായുള്ള ശാരീരിക വ്യായാമം, ആവശ്യത്തിന് കാൽസ്യം, വിറ്റാമിൻ ഡി എന്നിവയെല്ലാം ശക്തമായ അസ്ഥികൾ നിലനിർത്തുന്നതിന് പ്രധാനമാണ്. എന്നാൽ, നിത്യജീവിതത്തിൽ നാം കഴിക്കുന്ന ചില ഭക്ഷണങ്ങളും ഇതിന് അധികമായ പിന്തുണ നൽകിയേക്കാം. അത്തരമൊരു ഭക്ഷണമാണ് 'പ്രൂൺ' (ഉണങ്ങിയ പ്ലം).
ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഉണങ്ങിയ പ്ലം ഏറെ ആരോഗ്യകരമാണ്
ദിവസവും അഞ്ചോ ആറോ പ്രൂൺസ് കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുമെന്നും, പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഇത് ഗുണകരമാണെന്നും ദീപ്‌ശിഖ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ദിവസവും ആറ് ഉണങ്ങിയ പ്ലം (prunes) കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിച്ചേക്കാമെന്ന് ജെയിൻ പറയുന്നു.
വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്
പതിവായി ഉണങ്ങിയ പ്ലം കഴിച്ചവരിൽ അസ്ഥികളുടെ സാന്ദ്രത അല്ലാത്തവരെ അപേക്ഷിച്ച് മികച്ച രീതിയിൽ നിലനിർത്തപ്പെട്ടതായി കാണപ്പെട്ടു. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
ല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയെ തടയാനും സഹായിക്കും
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയെ തടയാനും സഹായിക്കും. ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് വിളര്‍ച്ചയുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം ഇവയില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രൂൺസ് കഴിക്കുന്നത് വയര്‍ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും
ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് വയര്‍ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പ്രൂൺസ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാല്‍ ഇവ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

