മുഖത്തെ ചുളിവുകൾ മാറാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

First Published 10, Jul 2020, 11:55 AM

മുഖത്ത് ചുളിവ് വീഴുന്നത് സ്വാഭാവികമാണ്. ചെറുപ്പത്തിലെ ചിലർക്ക്  മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നത് കാണാം.‌ മുഖത്തെ ചുളിവുകൾ മാറ്റാൻ മാത്രമല്ല മുഖത്തെ കറുപ്പകറ്റാനും മികച്ചതാണ് മുട്ട. ചർമ്മസംരക്ഷണത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം...

1. മുട്ടയും ഒലീവ് ഓയിലും: രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ഒലീവ് ഓയിലും ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. മുട്ടയുടെ വെള്ളയും, നാരങ്ങ നീരും മുഖത്തെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുട്ടയുടെ വെള്ള മുഖത്ത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചർമ്മത്തിന് സ്വാഭാവികമായും തിളക്കം നൽകുകയും ചെയ്യും.

2. മുട്ടയുടെ വെള്ളയും മുൾട്ടാണി മിട്ടിയും: രണ്ട് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി പൊടിയും ചേർത്ത് മുഖത്ത് ഇട്ട ശേഷം അഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കുക. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഏറ്റവും മികച്ച ഫേസ് പാക്കാണിത്. ഇത് ചർമ്മത്തിൽ നിന്നുള്ള അഴുക്കും എണ്ണയും നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

3. മുട്ടയുടെ വെള്ളയും തെെരും: ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ തെെരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ കഴുകുക. തൈര് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക മാത്രമല്ല, മുഖക്കുരു അകറ്റാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

4. കാരറ്റും മുട്ടയുടെ വെള്ളയും:  ചെറിയ പാത്രത്തിൽ ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ പാലും എടുക്കുക. ശേഷം 1 ടീസ്പൂൺ ​​​ഗ്രേറ്റ് ചെയ്ത കാരറ്റ് കൂടി ചേർക്കുക. ഈ മിശ്രിതം മുഖത്തിടുക. ഇട്ട ശേഷം 10 മിനിറ്റ് മസാജ് ചെയ്യുന്നത് കൂടുതൽ ​ഗുണം ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. ഇതൊരു മികച്ച ആന്റി ഏജിംഗ് ഫേസ് മാസ്കാണ്. ഈ പാക്ക് തിളക്കമുള്ള ചർമ്മം നൽകുന്നു.

5. തേനും മുട്ടയുടെ വെള്ളയും: രണ്ട് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ തേനും ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കറുപ്പകറ്റാൻ സഹായിക്കും.

loader