എല്ലുബലം കൂട്ടാം; ഡയറ്റിലുള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...
എല്ലിന്റെ ആരോഗ്യം ബലപ്പെടുത്തുന്നതിന് പല അവശ്യഘടകങ്ങളും ഭക്ഷണത്തില്‍ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്. അത്തരമൊരു അവശ്യഘടകമാണ് വൈറ്റമിന്‍-ഡി. സൂര്യപ്രകാശമാണ് കാര്യമായി വൈറ്റമിന്‍-ഡി നേടാനാകുന്ന ഒരു സ്രോതസ്. ഒപ്പം തന്നെ ഭക്ഷണത്തില്‍ നിന്നും നമുക്കിത് നേടാം. അതിന് സഹായിക്കുന്ന അഞ്ച് തരം പാനീയങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്
ഓറഞ്ച് ജ്യൂസ്: വൈറ്റമിന്‍-സിയുടെ മികച്ച സ്രോതസാണ് ഓറഞ്ച്. അതുപോലെ തന്നെ വൈറ്റമിന്‍-ഡിയും ഇതില്‍ വേണ്ടുംവിധം അടങ്ങിയിരിക്കുന്നു.
മഷ്‌റൂം സൂപ്പ്: സൂര്യപ്രകാശമേറ്റ് വളരുന്ന ഒന്ന് എന്ന നിലയില്‍ വൈറ്റമിന്‍- ഡിയുടെ നല്ലൊരു സ്രോതസാണ് കൂണ്‍. അതിനാല്‍ തന്നെ മഷ്‌റൂം സൂപ്പ് പതിവായി കഴിക്കുന്നത് എല്ലുബലം കൂട്ടാന്‍ സഹായകമാണ്.
പശുവിന്‍ പാല്‍: മിക്ക വീടുകളിലും നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് പശുവിന്‍ പാല്‍. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍- ഡിയും കാത്സ്യവും എല്ലുബലം കൂട്ടാന്‍ സഹായിക്കുന്നു.
യോഗര്‍ട്ട് ചേര്‍ത്ത പാനീയങ്ങള്‍: യോഗര്‍ട്ട് അതവാ പുളിയില്ലാത്ത കട്ടത്തൈര് വൈറ്റമിന്‍-ഡി, കാത്സ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ഘടകങ്ങളാലെല്ലാം സമ്പന്നമാണ്. ലസ്സി പോലുള്ള പാനീയങ്ങളാണ് പ്രധാനമായും ഇക്കൂട്ടത്തിലുള്‍പ്പെടുന്നത്.
സോയ് മില്‍ക് ഷേക്‌സ്: പാലിന് പകരമായി വയ്ക്കപ്പെടുന്ന പാനീയമാണ് സോയ മില്‍ക്. ഇതും വൈറ്റമിന്‍-ഡി അടക്കമുള്ള പല അവശ്യഘടകങ്ങളുടെയും കലവറയാണ്.