പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന പോഷകങ്ങൾ
നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ചില രോഗങ്ങൾ വരാനുള്ള സാധ്യതയിലും കാര്യമായ സ്വാധീനം ചെലുത്തും. അനീമിയ അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് എന്നിങ്ങനെ പല രോഗങ്ങൾക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണെന്ന് കണക്കാക്കപ്പെടുന്നു. വിറ്റാമിൻ ഡി സപ്ലിമെന്റ് കഴിക്കുന്നത് പ്രീ ഡയബറ്റിസ് ഉള്ളവർക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി അടുത്തിടെ മസാച്യുസെറ്റ്‌സിലെ ടഫ്റ്റ്‌സ് മെഡിക്കൽ സെന്ററിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു. അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു.
ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ ഇൻസുലിൻ ചെറുക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഇത് ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും അധിക പഞ്ചസാര നമ്മുടെ ആന്തരിക പ്രക്രിയകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. വിറ്റാമിൻ ഡി കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, സെലിനിയം മുതൽ ക്രോമിയം വരെ പ്രമേഹത്തെ തടയാൻ സഹായിക്കുന്ന നിരവധി പോഷകങ്ങളുണ്ട്.
diabetes diet
' ടൈപ്പ് 2 പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ശരിയായ ഭക്ഷണം കഴിക്കാത്തതാണ്. നാം കഴിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്...' - ഗട്ട് ഹെൽത്ത് എക്സ്പെർട്ടും ന്യൂട്രീഷ്യനിസ്റ്റുമായ അവന്തി ദേശ്പാണ്ഡെ പറയുന്നു.
പ്രമേഹം തടയുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് വളരെ വലുതാണ്. വൈറ്റമിൻ ഡിയുടെ കുറവ് ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരവധി പഠനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ വിറ്റാമിൻ ഡിയുടെ സപ്ലിമെന്റുകൾ ഇൻസുലിൻ സ്രവണം പുനഃസ്ഥാപിക്കുന്നു. കാത്സ്യത്തിന്റെ സമന്വയത്തിനും ഇൻസുലിൻ സ്രവത്തിനും വിറ്റാമിൻ ഡി ആവശ്യമായി വരുന്നത് കാൽസ്യത്തെ ആശ്രയിച്ചുള്ള പ്രക്രിയയാണ് എന്നതാണ് ഇതിന് കാരണം. അതിനാൽ വിറ്റാമിൻ ഡിയുടെ കുറവ് ഇൻസുലിൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം, ചിലതരം കൂൺ എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
fiber
പ്രമേഹമുള്ളവർക്ക് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ഭാരം നിയന്ത്രിക്കുക മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും ഗുണം ചെയ്യും. രണ്ട് തരം നാരുകൾ ഉണ്ട്: ലയിക്കാത്തതും ലയിക്കുന്നതും. തവിട്, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ലയിക്കാത്ത നാരുകൾ ദഹനനാളത്തെ സുഗമമായി നിലനിർത്തുന്നു. ഓട്‌സ്, പരിപ്പ്, ബീൻസ്, പയർ എന്നിവയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
സാധാരണ വളർച്ചയ്ക്കും വികാസത്തിനും ഒമേഗ -3 ഫാറ്റി ആസിഡുകൾ ആവശ്യമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്ലാസ്മ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് നിരവധി പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീക്കം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
സെലിനിയം ഒരു ആന്റിഓക്‌സിഡന്റ് പോഷകമാണ്. 75 പ്രമേഹരോഗികൾ 6 മാസം സെലിനിയം അടങ്ങിയ ഭക്ഷണം കഴിച്ചപ്പോൾ രക്തത്തിലെ പഞ്ചസാര, HBA1C, കൊളസ്ട്രോൾ, എൽഡിഎൽ എന്നിവ കുറയുകയും നല്ല HDL കൊളസ്ട്രോൾ വർദ്ധിക്കുകയും ചെയ്തതായി കണ്ടെത്തി. ബീൻസ്, പയർ, മത്സ്യം, ബ്രസീൽ നട്‌സ്, ഫോർട്ടിഫൈഡ് ധാന്യങ്ങൾ, ഗോതമ്പ് തുടങ്ങിയ ഭക്ഷണങ്ങളിൽ സെലിനിയം അടങ്ങിയിട്ടുണ്ട്.
ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുന്ന ഒരു അവശ്യ ധാതുവാണ് ക്രോമിയം. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ക്രോമിയം കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്രോമിയം സപ്ലിമെന്റുകൾ ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുകയും പ്രത്യേകിച്ച് അമിതഭാരമുള്ളവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ചില അപകട ഘടകങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. മാംസം, ധാന്യ ഉൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെ പല ഭക്ഷണങ്ങളിലും ക്രോമിയം അടങ്ങിയിട്ടുണ്ട്.