ഫുഡ് അലര്‍ജി; അറിയേണ്ട ചില കാര്യങ്ങൾ
ഒരു ഭക്ഷ്യവസ്തുവുമായി ശരീരം പൊരുത്തപ്പെടാതിരിക്കുകയും വിവിധ ലക്ഷണങ്ങളോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഭക്ഷണത്തോടുള്ള അലര്‍ജി അഥവാ ഫുഡ് അലര്‍ജി. നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ തന്നെ ഫുഡ് അലർജി ഉണ്ടാക്കാം.

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ചേർക്കുന്ന പ്രിസർവേറ്റീവുകൾ, നിറം ലഭിക്കാനായി ചേർക്കുന്ന കളറിങ് ഏജന്റുകൾ തുടങ്ങിയവയും അലർജിക്ക് കാരണമാകാം.

ചിലർക്ക് പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ അലർജി ഉണ്ടാകാം. ഇതേ പച്ചക്കറിതന്നെ വേവിച്ചു കഴിക്കുമ്പോൾ അലർജി ഉണ്ടാകുകയുമില്ല. വേവിക്കുമ്പോൾ അലർജനുകൾ നശിക്കുന്നതാണ് കാരണം.

ശരീരത്തിലെ ഏത് അവയവത്തെയും ഭക്ഷ്യ അലര്‍ജി ബാധിക്കും. ഇവയില്‍ ത്വക്കിനെയും ദഹനേന്ദ്രിയങ്ങളെയുമാണ് ഏറ്റവും കൂടുതലും ബാധിക്കുന്നത്.

ത്വക്കില്‍ അലര്‍ജിയുണ്ടാകുമ്പോള്‍ ശരീരം ചൊറിഞ്ഞ് തടിക്കുക, ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, നീരുകെട്ടുക, ചൂട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ വരെയുള്ള സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ചിലപ്പോഴാകട്ടെ ഭക്ഷണം ദഹിക്കാന്‍ തുടങ്ങിയതിനുശേഷം വളരെ മണിക്കൂറുകള്‍ ക്കുശേഷം മാത്രമേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാറുള്ളൂ.

അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുകയാണ് ഫുഡ് അലര്‍ജി പ്രതിരോധിക്കാനുള്ള മാര്‍ഗം. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കിൽ ചികിത്സ ലഭ്യമാക്കുകയും വേണം.