ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് രാത്രി ഒഴിവാക്കേണ്ട ശീലങ്ങൾ
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ശരിയായ രീതിയിൽ പരിചരിച്ചില്ലെങ്കിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഹൃദയത്തിന്റെ ആരോഗ്യം കാക്കുന്നതിന് രാത്രി ഒഴിവാക്കേണ്ട ശീലങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

രാത്രി ഭക്ഷണം
രാത്രിയിൽ ഭക്ഷണം അമിതമായി കഴിക്കരുത്. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാനും രക്തയോട്ടത്തെയും ഹൃദയത്തിന്റെ പ്രവർത്തനത്തെയും അവതാളത്തിലാക്കുകയും ചെയ്യും. മിതമായ അളവിൽ രാത്രി ഭക്ഷണം കഴിക്കാം.
കോഫി കുടിക്കുന്നത്
കോഫിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നു. നല്ല ഉറക്കം കിട്ടാതെ വരുമ്പോൾ ഹൃദയാരോഗ്യവും തകരാറിലാകും.
ഫോൺ ഉപയോഗം
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു.
സ്നാക്സ് കഴിക്കുന്നത്
ചിലർക്ക് ഉറങ്ങുന്നതിന് മുമ്പ് സ്നാക്സ് കഴിക്കുന്ന ശീലമുണ്ട്. ഇത് വിശപ്പ് അകറ്റുമെങ്കിലും നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കും. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം അവതാളത്തിലാകും.
സമ്മർദ്ദം
അമിത സമ്മർദ്ദം ഉണ്ടാകുമ്പോൾ കോർട്ടിസോളിന്റെ അളവ് കൂടുന്നു. ഇത് ബ്ലഡ് പ്രഷർ കൂടാനും ഹൃദയാരോഗ്യം തകരാറിലാവാനും കാരണമാകും.
മദ്യം
രാത്രി ഉറങ്ങുന്നതിന് മുമ്പ് മദ്യം കുടിക്കുന്നത് ഒഴിവാക്കണം. ഇത് ബ്ലഡ് പ്രഷർ കൂടാനും ഹൃദയാരോഗ്യം തകരാറിലാവാനും കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

