വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്
പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുമെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവ വെള്ളം. ഇൻസുലിൻ സംവേദനക്ഷമതയും പ്രതികരണശേഷിയും മെച്ചപ്പെടുത്തി ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിനും ഇത് സഹായിച്ചേക്കാം.
ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. അതുകൊണ്ടു തന്നെ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
cholesterol
ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഉലുവയിലെ ആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്. ∙ ശരീരഭാരം കുറയ്ക്കാംഅമിത ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ തീർച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വർധിപ്പിക്കുകയും ശരീരതാപനില ഉയർത്തുകയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഉലുവയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും ഗ്യാസ്ട്രൈറ്റിസ്, വയറുവേദന എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും. ദഹനക്കേട്, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുന്നതിനാൽ ഉലുവ വെള്ളം കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഉലുവയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരാണ് ഗാലക്ടോമന്നൻ. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
symptoms of stroke
ഉലുവ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ലയിക്കുന്ന നാരുകൾ ഹൃദയത്തിനും നല്ലതാണ്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന തെറ്റായ രക്തം കട്ടപിടിക്കുന്നത് തടയാനും ഇത് സഹായിക്കുന്നു. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്കും മേത്തി വെള്ളം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ കുതിർത്ത വെള്ളം ഏറെ ഗുണം ചെയ്യും. ആന്റിബാക്ടീരിയൽ, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്.