- Home
- Life
- Health
- കൃത്യമല്ലാത്ത ഉറക്കം പ്രമേഹ സാധ്യത കൂട്ടുന്നു; ആരോഗ്യകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃത്യമല്ലാത്ത ഉറക്കം പ്രമേഹ സാധ്യത കൂട്ടുന്നു; ആരോഗ്യകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ശരീരത്തിന് മതിയായ വിശ്രമവും ആവശ്യമാണ്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രമേഹം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ഉറങ്ങാനുള്ള അന്തരീക്ഷം
മുറിക്കുള്ളിൽ ഉറങ്ങാനുള്ള അന്തരീക്ഷം ഉണ്ടാവണം. അയഞ്ഞ വസ്ത്രങ്ങൾ ഇടാം. കൂടാതെ മുറിക്കുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.
മുറിക്കുള്ളിലെ ടെമ്പറേച്ചർ
ചൂടുള്ള സമയങ്ങളിൽ മുറിയിലെ ജനാലകളും വാതിലും ദിവസവും അരമണിക്കൂറെങ്കിലും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് മുറിക്കുള്ളിൽ ചൂട് തങ്ങി നിൽക്കുന്നതിനെ തടയുന്നു.
കൃത്യസമയത്തെ ഉറക്കം
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
രാത്രി ഭക്ഷണം
ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
വെള്ളം കുടിക്കുന്നത്
പകൽ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അതേസമയം രാത്രിയിൽ അമിതമായി വെള്ളം കുടിക്കാനും പാടില്ല. കാരണം ഉറക്കത്തിൽ മൂത്രമൊഴിക്കാനുള്ള ടെൻഡൻസി കൂടുതലായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

