- Home
- Life
- Health
- വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിൽ നിർബന്ധമായും ഉണ്ടാവേണ്ട വിറ്റാമിൻ ഇതാണ്
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിൽ നിർബന്ധമായും ഉണ്ടാവേണ്ട വിറ്റാമിൻ ഇതാണ്
നമ്മൾ പോലും ശ്രദ്ധിക്കാത്ത സമയത്തായിരിക്കും വൃക്കരോഗങ്ങൾ ഉണ്ടാകുന്നത്. അവയവത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഭക്ഷണങ്ങളും മരുന്നുമൊക്കെ കഴിക്കുമെങ്കിലും വൃക്കയെ പൂർണമായും സംരക്ഷിക്കാൻ സാധിക്കുകയില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

പോഷകങ്ങൾ
എല്ലാ പോഷകങ്ങൾക്കും വൃക്കകളെ പിന്തുണയ്ക്കാൻ സാധിക്കുകയില്ല. എന്നാൽ ചില വിറ്റാമിനുകൾക്കും ആന്റിഓക്സിഡന്റുകൾക്കും വൃക്കകളെ സംരക്ഷിക്കാൻ കഴിയും.
വിറ്റാമിൻ സി
വിറ്റാമിൻ സി ശക്തമായൊരു ആന്റിഓക്സിഡന്റാണ്. ഇത് വീക്കത്തെ തടയുകയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
നിരന്തരമായി വരുന്ന യൂറിനറി ഇൻഫെക്ഷൻ വൃക്കകളുടെ ആരോഗ്യം തകരാറിലാവാൻ കാരണമാകുന്നു. എന്നാൽ ശരീരത്തിൽ ആവശ്യമായ വിറ്റാമിൻ സി ഉണ്ടെങ്കിൽ രോഗ പ്രതിരോധശേഷി കൂട്ടാൻ സാധിക്കും.
ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു
വൃക്കകളിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ വിറ്റാമിൻ സിക്ക് കഴിയും. ഇത് വൃക്കകളെ എപ്പോഴും പിന്തുണയ്ക്കുകയും ചെയ്യുന്നു.
വൃക്കയിലെ കല്ല്
ശരീരത്തിൽ ആവശ്യമായ വിറ്റാമിൻ സി ഉണ്ടെങ്കിൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനെ തടയാൻ സാധിക്കും. അതേസമയം ശരീരത്തിലെ വിറ്റാമിൻ സിയുടെ അളവ് കൂടാനും പാടില്ല.
ആരോഗ്യ വിദഗ്ധനെ സമീപിക്കാം
വൃക്കരോഗങ്ങൾ ഉള്ളവർ അമിതമായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധനെ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

