MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • സ്ത്രീകളിലെ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

സ്ത്രീകളിലെ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പല കേസുകളിലും ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് തന്നെ ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ക്യത്യമായ സമയത്ത് ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ഹൃദയത്തിന് ആവശ്യമാണ് പരിരക്ഷ നൽകാൻ സാധിക്കും.

2 Min read
Author : Resmi Sreekumar
Published : Sep 26 2026, 01:16 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
സ്ത്രീകളിലെ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Image Credit : Getty

സ്ത്രീകളിലെ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പല കേസുകളിലും ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് തന്നെ ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ക്യത്യമായ സമയത്ത് ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ഹൃദയത്തിന് ആവശ്യമാണ് പരിരക്ഷ നൽകാൻ സാധിക്കും. 95 ശതമാനം സ്ത്രീകളും ഹൃദയാഘാതത്തിന് മുന്‍പുള്ള മാസത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
സാധാരണമായ ലക്ഷണമായി കണക്കാക്കപ്പെടുന്നത് നെഞ്ചുവേദനയാണ്
Image Credit : Getty

സാധാരണമായ ലക്ഷണമായി കണക്കാക്കപ്പെടുന്നത് നെഞ്ചുവേദനയാണ്

സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമായി കണക്കാക്കപ്പെടുന്നത് നെഞ്ചുവേദനയാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പുരുഷന്മാരിൽ കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമെന്ന് തോന്നാവുന്ന ലക്ഷണങ്ങളുമായാണ് അവർ ഹൃദ്രോഗത്തെ ബന്ധപ്പെടുത്താറുള്ളത്.

Related Articles

Related image1
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
അധികമായുള്ള ക്ഷീണവും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകളുമാണ് പൊതുവെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍
Image Credit : Getty

അധികമായുള്ള ക്ഷീണവും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകളുമാണ് പൊതുവെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍

ഉറക്കമില്ലായ്മയും സാധാരണയില്‍ നിന്ന് അധികമായുള്ള ക്ഷീണവും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകളുമാണ് പൊതുവെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സ നല്‍കിയാല്‍ ഹൃദയാഘാതത്തിലേക്ക് എത്താതെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. നെഞ്ച് വേദന മാത്രമാണ് ഹൃദയാഘാതത്തിന്റെ ലക്ഷണമെന്ന് കരുതരുതെന്നാണ് ഹാര്‍വാര്‍ഡ് ഹെല്‍ത്തിലെ സര്‍വേ നടതതിയ പഠനത്തിൽ വ്യക്തമാക്കുന്നു.

47
ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഹൃദ്രോഗങ്ങൾ കണ്ടുവരുന്നത്
Image Credit : Getty

ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഹൃദ്രോഗങ്ങൾ കണ്ടുവരുന്നത്

ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഹൃദ്രോഗങ്ങൾ കണ്ടുവരുന്നത്. പുരുഷന്മാരിൽ 13.5% (ലക്ഷം പേരിൽ 13,504) എന്ന നിരക്കിനെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് 17% (ലക്ഷം പേരിൽ 17,006) ആണെന്ന് NSO Health Survey 2025 നടത്തിയ പഠനത്തിൽ പറയുന്നു. സ്ത്രീകളിൽ മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചറിയാം.

57
വിശ്രമവേളയിലോ ഉണ്ടാകുന്ന ശ്വാസംമുട്ടൽ, ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ ദഹനക്കേട് പോലുള്ള അസ്വസ്ഥത അനുഭവപ്പെടുക, തലകറക്കം അല്ലെങ്കിൽ തണുത്ത വിയർപ്പ്,
Image Credit : Getty

വിശ്രമവേളയിലോ ഉണ്ടാകുന്ന ശ്വാസംമുട്ടൽ, ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ ദഹനക്കേട് പോലുള്ള അസ്വസ്ഥത അനുഭവപ്പെടുക, തലകറക്കം അല്ലെങ്കിൽ തണുത്ത വിയർപ്പ്,

ഒരു സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലോ ആഴ്ചകളിലോ അസാധാരണമായ ക്ഷീണം അനുഭവപ്പെടുക, ശാരീരിക പ്രവർത്തനങ്ങൾക്കിടയിലോ വിശ്രമവേളയിലോ ഉണ്ടാകുന്ന ശ്വാസംമുട്ടൽ, ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ ദഹനക്കേട് പോലുള്ള അസ്വസ്ഥത അനുഭവപ്പെടുക, തലകറക്കം അല്ലെങ്കിൽ തണുത്ത വിയർപ്പ്, ഉത്കണ്ഠ അനുഭവപ്പെടുകയോ എന്തോ വലിയ ദുരന്തം സംഭവിക്കാൻ പോകുന്നുവെന്ന് തോന്നുകയോ ചെയ്യുന്നത് സ്ത്രീകളിൽ പ്രകടമാകുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

67
പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നതിന് പല കാരണങ്ങളുണ്ട്
Image Credit : Getty

പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നതിന് പല കാരണങ്ങളുണ്ട്

പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ശാരീരിക ഘടന ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീകളിൽ കൊറോണറി ധമനികൾക്ക് വലിപ്പം കുറവായതിനാൽ അവയിലുണ്ടാകുന്ന തടസ്സങ്ങൾ തിരിച്ചറിയുന്നത് കൂടുതൽ പ്രയാസകരമായേക്കാം. ഹോർമോണുകളുടെ സ്വാധീനമാണ് മറ്റൊരു ഘടകം. ഈസ്ട്രജൻ ഹൃദയാരോഗ്യത്തിന് സംരക്ഷണം നൽകുന്നുണ്ടെങ്കിലും ആർത്തവവിരാമത്തിന് ശേഷം ഇതിന്റെ അളവ് കുറയുന്നത് ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നു.

77
ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദ്രോഗവും ഹൃദയാഘാതവും തടയാൻ സഹായിക്കുന്നു.
Image Credit : Getty

ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദ്രോഗവും ഹൃദയാഘാതവും തടയാൻ സഹായിക്കുന്നു.

ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദ്രോഗവും ഹൃദയാഘാതവും തടയാൻ സഹായിക്കുന്നു. ഹൃദ്രോഗം തടയുന്നതിനായി സ്ത്രീകൾക്ക് പല കാര്യങ്ങളും ചെയ്യാവുന്നതാണ്. ഒന്നാമതായി, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന, ഹൃദയാരോഗ്യത്തിന് ഗുണകരമായ ഭക്ഷണക്രമം പിന്തുടരുക. കൂടാതെ, ആഴ്ചയിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസനരീതികൾ തുടങ്ങിയവയിലൂടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കണം. പുകവലിയും മദ്യപാനവും ഒഴിവാക്കണം. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ഹൃദയാഘാതം
 

Latest Videos
Recommended Stories
Recommended image1
ശ്വാസകോശത്തെ ബാധിക്കുന്ന ഏഴ് കാര്യങ്ങൾ
Recommended image2
ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; കഴിക്കേണ്ട വിധം
Recommended image3
ഡയറ്റും വ്യായാമവും ചെയ്ത് വണ്ണം കുറച്ചോ? ഇനി ഭാരം കൂടാതെയിരിക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
Related Stories
Recommended image1
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved