മഞ്ഞുകാലം പ്രശ്‌നമാണോ? നിര്‍ബന്ധമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചിലത്...
മഞ്ഞുകാലം പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുടെ കാലം കൂടിയാണ്. പ്രധാനമായും ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന പോലുള്ള അണുബാധകളാണ് മഞ്ഞുകാലത്ത് മിക്കവരേയും വിടാതെ പിടികൂടുക. ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ മഞ്ഞുകാലത്തെ 'കോള്‍ഡ്' അകറ്റിനിര്‍ത്താവുന്നതേയുള്ളൂ. ഇതിന് സഹായിക്കുന്ന ആറ് ടിപ്‌സ് ആണ് ഇനി പങ്ക് വയ്ക്കുന്നത്.
ധാരാളം 'ബ്രൈറ്റ്' നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, മാമ്പഴം, മത്തന്‍, ആപ്രികോട്ട്‌സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ബീറ്റ-കെരാട്ടിന്‍ ആണ് നമുക്ക് സഹായകമാകുന്നത്.
സവാളയും വെളുത്തുള്ളിയും അധികമായി ഡയറ്റിലുള്‍പ്പെടുത്തുക. ഇവയ്ക്ക് രണ്ടിനും ബാക്ടീരിയല്‍- വൈറല്‍ അണുബാധകളെ ചെറുത്തുനില്‍ക്കാനുള്ള കഴിവുണ്ട്.
വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കാന്‍ ശ്രമിക്കുക. സിട്രസ് ഫ്രൂട്ട്‌സ് ആണ് ഇതിന് ഉത്തമം. സീസണലായി വരുന്ന അണുബാധകളെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും.
വിറ്റാമിന്‍-സി പോലെ തന്നെ പ്രധാനമാണ് വിറ്റാമിന്‍-ഡിയും. മുട്ടയുടെ മഞ്ഞ, കൂണ്‍, സാല്‍മണ്‍ മത്സ്യം, കാന്‍ഡ് ട്യൂണ, ബീഫ് ലിവര്‍- ഇവയെല്ലാം വിറ്റാമിന്‍-ഡിയുടെ പ്രധാന സ്രോതസുകളാണ്.
മഞ്ഞുകാലത്ത് പൊതുവേ തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ എപ്പോഴും ചടഞ്ഞുകൂടിയിരിക്കാനുള്ള താല്‍പര്യം നമ്മലിലുണ്ടായേക്കാം. എന്നാല്‍ ഈ ശീലം രോഗങ്ങളെ ക്ഷണിച്ചുവരുത്തും. ശാരീരികമായി എപ്പോഴും 'ആക്ടീവ്' ആയിരിക്കാന്‍ ശ്രമിക്കുക.
തണുപ്പ് അധികരിക്കുന്ന സന്ദര്‍ഭങ്ങളില്‍ നമ്മള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയാറുണ്ട്. ഇതും രോഗങ്ങളെ വിളിച്ചുവരുത്തും. അതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കുക.