ചുളിവുകളകറ്റാം, സുന്ദരിയാകാം; ഇതാ അഞ്ച് ടിപ്സ്
ചുളിവുകള്‍ ചര്‍മ്മ സൗന്ദര്യത്തെയും മുഖ സൗന്ദര്യത്തെയും സാരമായി ബാധിക്കുന്നു. പ്രായം കൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടമാവുകയും ചര്‍മ്മം അയഞ്ഞു മുറുക്കമില്ലാതാവുകയും ചുളിവുകളും മറ്റും ഉണ്ടാവുകയും ചെയ്യുന്നു. മികച്ച ആരോഗ്യ പരിപാലനത്തിലൂടെ ചുളിവുകള്‍ ഉന്മൂലനം ചെയ്യാം. ചുളിവുകള്‍ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സ് പരിചയപ്പെടാം...
egg
മുട്ടയിലടങ്ങിയിരിക്കുന്ന ബയോട്ടിന്‍,പ്രോട്ടീന്‍,വിറ്റാമിന്‍ തുടങ്ങിയവ ചുളിവുകള്‍ കുറയ്ക്കാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞ ചര്‍മ്മം മൃദുലവും തിളക്കവുമുള്ളതാക്കാന്‍ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞയിലേക്കു ഏതാനും തുള്ളി നാരങ്ങാനീരും കൂടി മിക്‌സ് ചെയ്തു മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
banana facepack
പഴുത്ത ഏത്തപ്പഴം കാല്‍ ഭാഗം എടുത്ത് നന്നായി ഉടച്ചു പാലും കൂടി മിക്‌സ് ചെയ്തു കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടുക.15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക.
curd
ചർമ്മ പ്രശ്നങ്ങൾ അകറ്റാനുള്ള കഴിവ് തൈരിനുണ്ട് .തൈര് എന്നും കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. രണ്ടു ടേബിള്‍ സ്പൂണ്‍ തൈരിലേക്ക് ഏതാനും തുള്ളി നാരങ്ങയും ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഇത് മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക.
tomato
ചര്‍മ്മത്തിലെ ചുളിവുകളില്ലാതാക്കി യുവത്വം തുളുമ്പുന്ന ചര്‍മ്മം പ്രദാനം ചെയ്യാന്‍ തക്കാളി സഹായിക്കുന്നു. നല്ല പഴുത്ത തക്കാളി,തൈര് ,ഗ്ലിസറിന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയുക.
milk
ഉരുളക്കിഴങ്ങ്, മുട്ടയുടെ വെള്ള, പാല്‍ എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടിയ ശേഷം ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.