പുരികങ്ങൾ കട്ടിയുള്ളതാക്കണോ; ഇതാ അഞ്ച് ഈസി ടിപ്സ്

First Published 11, Jul 2020, 12:20 PM

മുഖത്തിന് ഭം​ഗി കൂട്ടുന്ന പ്രധാനഭാ​​ഗങ്ങളിലൊന്നാണ് പുരികം. താരനുള്ളത് കൊണ്ട് പുരികം കൊഴിഞ്ഞ് പോകുന്നുവെന്ന് ചിലർ പരാതി പറയാറുണ്ട്. താരൻ അകറ്റാനും അതൊടൊപ്പം തന്നെ നല്ല കട്ടിയുള്ളതും കറുത്ത നിറമുള്ളതുമായ പുരികങ്ങൾ സ്വന്തമാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകളെ കുറിച്ചാണ് താഴേ പറയുന്നത്....

ആവണക്കെണ്ണ: പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒന്നാണ് ആവണക്കെണ്ണ. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഓരോ മുടിയിഴകളും കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. വിരൽത്തുമ്പിൽ കുറച്ച് ആവണക്കെണ്ണ എടുത്ത് പുരികത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് മേക്കപ്പ് റിമൂവർ ഉപയോഗിച്ച് തുടച്ച് മാറ്റുക. തണുത്ത വെള്ളത്തിൽ മുഖം കഴുകുകയും ചെയ്യുക.

വെളിച്ചെണ്ണ: വെളിച്ചെണ്ണ ഒരു കണ്ടീഷണറായും മോയ്‌സ്ചുറൈസറായും പ്രവർത്തിക്കുന്നു, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് മികച്ചതാണ്. വെളിച്ചെണ്ണയിൽ കാണപ്പെടുന്ന 'ഫാറ്റി ആസിഡുകൾ' മുടിയിൽ കാണപ്പെടുന്ന പ്രകൃതിദത്ത പ്രോട്ടീനുകളുമായി പ്രവർത്തിക്കുന്നു. വിവിധ പ്രോട്ടീനുകളും വെളിച്ചെണ്ണയിലെ വിറ്റാമിൻ ഇ, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും ആരോഗ്യകരവും കട്ടിയുള്ളതുമായ പുരികങ്ങൾ നൽകുന്നു. ഒരു കോട്ടൺ തുണിയിലോ അല്ലെങ്കിൽ ഒരു പഞ്ഞി കഷ്ണത്തിലോ അൽപം വെളിച്ചെണ്ണ മുക്കി പുരികങ്ങളിൽ പുരട്ടുക. ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഇടുന്നതാണ് കൂടുതൽ നല്ലത്.  അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ഉടൻ തന്നെ മുഖം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

ഒലീവ് ഓയിൽ:  മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വിറ്റാമിൻ എ, ഇ എന്നിവ ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ഇ ഓരോ മുടിയിഴകളെയും പോഷിപ്പിക്കുന്നു. അതേസമയം വിറ്റാമിൻ എ ശരീരത്തിന്റെ സെബത്തിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. നിങ്ങളുടെ വിരൽത്തുമ്പിൽ കുറച്ച് ഒലീവ് ഓയിൽ എടുത്ത് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് ഫേസ് വാഷ് ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ നാലോ അഞ്ചോ തവണ ഇത് പുരട്ടാവുന്നതാണ്.

സവാള നീര്: മുടിയുടെ വളർച്ചയ്ക്ക് വേണ്ട സെലിനിയം, ധാതുക്കൾ,  വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവ സവാളയിൽ അടങ്ങിയിരിക്കുന്നു. ഇത് പുരികത്തിന്റെ മുടിയുടെ വേഗതയേറിയ വളർച്ചയ്ക്ക് സഹായിക്കുന്നു. സവാള ചെറുതായി അരിഞ്ഞെടുത്ത ശേഷം മിക്സിയിലിട്ട് പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ഈ പേസ്റ്റ് കൈകൊണ്ട് അമർത്തി പിഴിഞ്ഞ് ഇതിലെ നീര് മാത്രം വേർതിരിച്ചെടുക്കുക.

ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് സവാളയുടെ നീര് നിങ്ങളുടെ പുരികങ്ങളിൽ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് നാരങ്ങ നീര് ചേർത്ത വെള്ളത്തിൽ ഒരു പഞ്ഞി മുക്കി പതിയെ ഇത് തുടച്ചു മാറ്റുക. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാവുന്നതാണ്.

മുട്ടയുടെ മഞ്ഞ: മുടി ആരോ​ഗ്യത്തോടെ വളരുന്നതിന് 'കെരാറ്റിൻ' (Keratin) ഒരു പ്രധാന ഘടകമാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കെരാറ്റിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വേഗതയേറിയ വളർച്ചയെ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു വെള്ളയിൽ നിന്ന് കൃത്യമായി വേർതിരിച്ചെടുക്കുക. ഒരു കോട്ടൺ ബഡ്‌സോ അല്ലെങ്കിൽ ഒരു ചെറിയ ബ്രഷോ ഉപയോഗിച്ച് മുട്ടയുടെ മഞ്ഞ പുരികങ്ങളിൽ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. നല്ല കറുത്തതും കട്ടിയുള്ള പുരികങ്ങൾക്കായി മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്.

loader