ഈ കൊറോണക്കാലത്ത് 'പല്ല് വേദന' വന്നാൽ വീട്ടിലുണ്ട് അഞ്ച് മാർഗങ്ങൾ
പല്ല് വേദനയാൽ വിഷമിക്കുകയാണോ? പല കാരണങ്ങൾ കൊണ്ടാണ് പല്ല് വേദന വരുന്നത്. ഈ കൊറോണക്കാലത്ത് പല്ല് വേദന വന്നാൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..
ഉപ്പ് വെള്ളം: പല്ല് വേദന ഉള്ളപ്പോഴും അല്ലാതെയും ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ല് വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം.
ടീ ബാഗ് : ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് വെള്ളത്തിലിട്ട് ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന കുറഞ്ഞ് കിട്ടും.
ഗ്രാമ്പൂ: ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി വേദനയുള്ള പല്ലില്‍ പുരട്ടുക. പല്ല് വേദന മാറാൻ സഹായിക്കും.
വെളുത്തുള്ളി: പല്ല് വേദന മാറാൻ ഏറ്റവും മികച്ചതാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന 'അല്ലിസിന്‍'(Allicin) എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്. വെളുത്തുള്ളിയുടെ കുറച്ച് അല്ലികള്‍ എടുത്ത് ചതച്ചരച്ച് ഉപ്പും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുക.
പേരയില: ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് പേരയില. പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ല് വേദന മാറാൻ മാത്രമല്ല വായ്നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ ഗുണം ചെയ്യും.