അസിഡിറ്റി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

First Published 3, Jun 2020, 1:38 PM

ജോലിത്തിരക്കിനിടയില്‍ ആഹാരം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഈ ശീലം ഏറെ നാള്‍ തുടര്‍ന്നാല്‍ പിന്നീട് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പ്രാരംഭത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് 'അസിഡിറ്റി'. ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവും, പുകവലി, മദ്യപാനം എന്നിവയും ആസിഡിന്റെ ഉത്പാദന തോതിന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാവുകയും ഇതിനെ തുടര്‍ന്ന് അസിഡിറ്റിയുണ്ടാവുകയും ചെയ്യുന്നു. അസിഡിറ്റി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ അറിയാം...

ക്യത്യ സമയത്ത് ഭക്ഷണം കഴിക്കുക: എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു. എല്ലാ ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

രാത്രി വെെകി ഭക്ഷണം കഴിക്കരുത്:  രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

അമിതവണ്ണം: അമിതവണ്ണം അസിഡിറ്റിയ്ക്ക് ഒരു കാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം പരിശീലിക്കുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.

ചായയും കാപ്പിയും വേണ്ട: ചായയും കാപ്പിയും അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകാം.

സമ്മർദ്ദം ഒഴിവാക്കുക: എല്ലായ്പ്പോഴും സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്നത് അസിഡിറ്റി ഉണ്ടാകുന്നതിന് കാരണമാകും.

loader