കൊവിഡ് 19; വാക്സിന്റെ ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങിയതായി ക്വീൻസ്‌ലാന്റ് സർവകലാശാല

First Published 14, Jul 2020, 10:51 AM

കൊറോണ വൈറസ് വാക്സിന്റെ ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം തിങ്കളാഴ്ച്ച ആരംഭിച്ചതായി ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് സർവകലാശാല അധികൃതർ അറിയിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ള 120 വോളന്റിയർമാർക്ക് "മോളിക്യുലർ ക്ലാമ്പ്" വാക്‌സിനാണ് നൽകുന്നതെന്ന് അധികൃതർ പറയുന്നു.

'ന്യൂക്ലിയസ് നെറ്റ്‌വർക്കിന്റെ ബ്രിസ്‌ബേൻ ക്ലിനിക്കാണ് ' വാക്‌സിനുള്ള ആദ്യ ഡോസ് നൽകിയത്. 'നാല് ആഴ്ച കൂടുമ്പോൾ ആളുകൾക്ക് രണ്ട് ഡോസുകൾ വീതം കുത്തിവയ്ക്കും. വോളന്റിയർമാരിൽ വാക്‌സിനുകളുടെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പരിശോധിക്കും ' - വാക്‌സിൻ പ്രോജക്ട് കോ-ലീഡർ പ്രൊഫ. പോൾ യംഗ് പറഞ്ഞു.

' വൈറസിനെ നിർവീര്യമാക്കാൻ കഴിവുള്ള ആന്റിബോഡികളെ പ്രേരിപ്പിക്കുന്നതിൽ വാക്സിൻ ഫലപ്രദമാണെന്ന് ഈ പരിശോധനയിൽ തെളിഞ്ഞു. വാക്സിൻ ആളുകൾക്ക് നൽകുന്നത് സുരക്ഷിതമാണെന്ന് കൂടുതൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് ' - പ്രൊഫ.പോൾ പറഞ്ഞു.

മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക ഫലം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പോസിറ്റീവ് ഫലങ്ങൾ ലഭിക്കുകയാണെങ്കിൽ, കൂടുതൽ പേരിൽ പരീക്ഷണം നടത്താൻ സർവകലാശാല ഗവേഷകർ ഉദ്ദേശിക്കുന്നു.

ട്രയലിൽ ഉപയോഗിക്കുന്നതിനുള്ള വാക്സിൻ മെൽ‌ബണിലെ 'സി‌എസ്‌ആർ‌ഒ' യുടെ നൂതന ബയോളജിക്സ് ഉൽ‌പാദന കേന്ദ്രത്തിലെ ഗവേഷകരുമായി ചേർന്ന് നിർമ്മിച്ചതാണ്. ബയോടെക് കമ്പനിയായ സി‌എസ്‌എല്ലും ( Biotech company CSL) പതയോൺ (Patheon), സൈറ്റിവ (Cytiva) എന്നിവരും സാങ്കേതിക സഹായം നൽകി.

ദശലക്ഷക്കണക്കിന് ഡോസുകളുടെ നിർമ്മാണം അതിവേഗം ത്വരിതപ്പെടുത്തുന്നതിനും പിന്നീടുള്ള ഘട്ടത്തിലുള്ള ക്ലിനിക്കൽ പരിശോധന, വലിയ തോതിലുള്ള ഉത്പാദനം, വിതരണം എന്നിവയാണ് സി‌എസ്‌എല്ലിന്റെ ലക്ഷ്യം.

കൊവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി' യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്.

ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അടുത്ത ബാച്ചിനെ ജൂലൈ ഇരുപതോടെയും ഡിസ്ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

loader