അറിയാം, ഹൃദയാഘാതം സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍...
മിക്ക കേസുകളിലും ജീവന്‍ നഷ്ടമാകാനുള്ള സാധ്യതകളേറെയാണ് എന്നതിനാല്‍ തന്നെ ഹൃദയാഘാതത്തെ വളരെ ഗുരുതരമായ അവസ്ഥയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എങ്കില്‍ പോലും നേരത്തേ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഹൃദയാഘാതത്തെ മനസിലാക്കുവാന്‍ സാധിച്ചാല്‍ വൈദ്യസഹായം നേടുന്നതിലൂടെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുമുണ്ട്
നെഞ്ചിന് നടുഭാഗത്തായി അസ്വസ്ഥത അനുഭവപ്പെടുന്നത ഹൃദയാഘാതത്തിന്റെ ലക്ഷണമായി വരാറുണ്ട്. ഈ അസ്വസ്ഥത വരികയും പോവുകയും ചെയ്യാം.
നെഞ്ചിടിപ്പില്‍ വ്യത്യാസം വരിക, നെഞ്ചില്‍ കനം അനുഭവപ്പെടുക, ഉത്കണ്ഠ തോന്നുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
ഹൃദയാഘാതം അനുഭവപ്പെടുന്നതിന് അനുബന്ധമായി തലകറക്കം ഉണ്ടാകാം. ചിലര്‍ തലകറങ്ങി വീഴുകയും ചെയ്യാറുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും തലകറക്കമുണ്ടാകാമെന്ന് പ്രത്യേകം ഓർമ്മിക്കുക.
ഹൃദയാഘാതത്തിന്റെ മറ്റൊരു പൊതുവായ സൂചനയാണ് ശ്വാസതടസം. ഇതിനൊപ്പം തന്നെ ക്ഷീണവും അനുഭവപ്പെടാം. ശ്വാസകോശരോഗമുള്ളവർ, അലർജിയുള്ളവർ തുടങ്ങിയവരിലെല്ലാം ശ്വാസതടസം ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രശ്നമാണ്. ഇക്കാര്യം ശ്രദ്ധിക്കുക
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം തന്നെ ഓക്കാനിക്കാന്‍ വരുന്നതായി തോന്നുന്നതും ഹൃദയാഘാത സൂചനയാകാം. ദഹനപ്രശ്നങ്ങളുടെ ഭാഗമായുണ്ടാകുന്ന ഓക്കാനത്തിൽ നിന്ന് വ്യത്യസ്തമായി അസ്വസ്ഥത മാത്രമായി ഇത് പ്രകടമാകാം.
അസാധാരണമായി വിയര്‍ക്കുന്നതും ഹൃദയാഘാതത്തിന്റെ ഒരു പ്രധാന സൂചനയാണ്. ഇത് ഹൃദയാഘാതത്തെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നൊരു ലക്ഷണം കൂടിയാണ്.
നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത കഴുത്തിലേക്കും തോളിലേക്കും കൈകളിലേക്കുമെല്ലാം പടരുന്നതും ശ്രദ്ധിക്കുക. ഇതും ഹൃദയാഘാത സൂചനയാകാം.