Bad Breath : വായ്നാറ്റമാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
പല ആളുകളും നേരിടുന്ന വലിയൊരു പ്രശ്നമാണ് വായ്നാറ്റം (bad breath). പലപ്പോഴും വായ വൃത്തിയാക്കാത്തത് മാത്രമായിരിക്കില്ല വായ്നാറ്റത്തിന്‍റെ കാരണം. വായ്‌നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാനും സാധ്യതകളുണ്ട്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവ മൂലവും വായ്നാറ്റം ഉണ്ടാകും.

bad breath
ഭക്ഷണ കഴിച്ചതിനുശേഷം അവശിഷ്ടങ്ങൾ വായയിൽ തങ്ങിനിൽക്കുന്നതും ബാക്റ്റീരിയയുടെ വളർച്ചയും വരെ വായ്നാറ്റത്തിന് കാരണമാകുന്നു. വായിൽ ഉമിനീരിന്റെ അളവിൽ വരുന്ന വ്യത്യാസവും വായ്‌നാറ്റത്തിന് കാരണമാകുന്നുണ്ട്.
ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകും. പുകവലിയാണ് വായ്നാറ്റത്തിന്റെ മറ്റൊരു പ്രധാനകാരണം.
രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ വരികയും അവ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരുന്ന അണുബാധ ഉണ്ടാകുകയും ചെയ്യുന്നതോടെ രൂക്ഷമായ ദുർഗന്ധം വായിൽ നിന്നും ഉണ്ടാകും. മാത്രമല്ല
രാത്രിയിൽ പല്ലുകൾ വൃത്തിയാക്കാതെ ഇരിക്കുന്നത് ദന്തക്ഷയം ഉണ്ടാകാനും കാരണമാകും.
ദന്തശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് വായ്‌നാറ്റം ഉള്ളവർ ആദ്യം ചെയ്യേണ്ടത്. ദിവസവും രണ്ട് നേരവും നന്നായി ബ്രഷ് ചെയ്യുക. ഡെന്റല്‍ ഫ്‌ളോസ് അല്ലെങ്കില്‍ ഇന്റര്‍ ഡെന്റല്‍ ബ്രഷ് ഉപയോഗിച്ചും പല്ലുകൾക്കിടയിലുള്ള അഴുക്ക് നീക്കം ചെയ്യുക.
ദന്തക്ഷയം, മോണയിലുണ്ടാകുന്ന പഴുപ്പ്, മോണവീക്കം, നാവിലുണ്ടാകുന്ന പൂപ്പൽ, മറ്റ് ദന്തരോഗങ്ങൾ എന്നിവയൊക്കെ വായ്നാറ്റത്തിന് കാരണമാകും. മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന വിവിധ രോഗങ്ങൾ, മുക്കിലുള്ള പഴുപ്പ്, സൈനസൈറ്റിസ് (sinusitis), ശ്വാസകോശ രോഗങ്ങൾ, ശബ്ദനാളത്തിലെ അണുബാധ എന്നിവ മൂലവും വായ്നാറ്റം ഉണ്ടാകാം.
വായ്‌നാറ്റം ഉള്ളവർ വായ ഉണങ്ങിപ്പോകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായിലെ ജലാംശം നഷ്ടപ്പെടുത്തുന്ന പുകവലി പോലുള്ള ശീലങ്ങൾ ഒഴിവാക്കുകയും വേണം.
പതിനായി ഗ്രീൻ ടീ കുടിക്കുന്നത് വായ്‌നാറ്റത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾക്ക് വായ്നാറ്റത്തിന് കാരണമാകുന്ന സൾഫർ കോമ്പൗണ്ടുകളെ ഇല്ലാതാക്കാൻ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam