MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • വണ്ണം കുറയ്ക്കാൻ ഓവർ നെെറ്റ് ഓട്സ് ; ഇങ്ങനെ തയ്യാറാക്കി കഴിക്കൂ

വണ്ണം കുറയ്ക്കാൻ ഓവർ നെെറ്റ് ഓട്സ് ; ഇങ്ങനെ തയ്യാറാക്കി കഴിക്കൂ

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓവർ നെെറ്റ് ഓട്സ്. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. ഓവർ നെെറ്റ് ഓട്സ് പൊതുവേ ആരോ​ഗ്യകരമാണ്.

2 Min read
Author : Resmi Sreekumar
| Updated : Oct 19 2026, 10:55 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വണ്ണം കുറയ്ക്കാൻ ഓവർ നെെറ്റ് ഓട്സ് ; ഇങ്ങനെ തയ്യാറാക്കി കഴിക്കൂ
Image Credit : Getty

വണ്ണം കുറയ്ക്കാൻ ഓവർ നെെറ്റ് ഓട്സ് ; ഇങ്ങനെ തയ്യാറാക്കി കഴിക്കൂ

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓവർ നെെറ്റ് ഓട്സ്. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. ഓവർ നെെറ്റ് ഓട്സ് പൊതുവേ ആരോ​ഗ്യകരമാണ്. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിലെ കൊളസ്‌ട്രോളുമായി ബന്ധിപ്പിക്കുകയും എൽഡിഎൽ ("മോശം") കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു തരം ലയിക്കുന്ന നാരാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ഓവർ നെെറ്റ് ഓട്സ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും
Image Credit : Getty

ഓവർ നെെറ്റ് ഓട്സ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും

ഓവർ നെെറ്റ് ഓട്സ് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതെ നോക്കുന്നു. വയറു നിറഞ്ഞതായി തോന്നുന്ന അവസ്ഥ മെച്ചപ്പെടുത്തുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. നാരുകൾ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുകയും, വയറു നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇത് ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.

Related Articles

Related image1
Oats Puttu Recipe : ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഓട്സ് പുട്ടായാലോ? റെസിപ്പി
Related image2
Oats Dosa Recipe : ഓട്സ് ദോശ ഇങ്ങനെ തയ്യാറാക്കിയാലോ?
37
ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.
Image Credit : Getty

ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.

നാരുകൾ (ഫൈബർ) ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുകയും, വയറു നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഈ ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ബി വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്.

47
വണ്ണം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട രീതിയെ കുറിച്ചാണ് ഇനി പറയുന്നത്.
Image Credit : Getty

വണ്ണം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട രീതിയെ കുറിച്ചാണ് ഇനി പറയുന്നത്.

വണ്ണം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട രീതിയെ കുറിച്ചാണ് ഇനി പറയുന്നത്. ഓട്‌സ് അരക്കപ്പാൽ, പാൽ - അര ​ഗ്ലാസ്, തെെര് 1 കപ്പ്, ചിയ സീഡ് - ഒരു സ്പൂൺ, ഈന്തപ്പഴം - 2 എണ്ണം, ആപ്പിൾ- 1 എണ്ണം, കറുവപ്പട്ട പൊടിച്ചത് . തേൻ - 1 സ്പൂൺ അൽപം ഈ പറഞ്ഞ ചേരുവകൾ ചേർത്താണ് ഈ ഓട്സ് റെസിപ്പി തയ്യാറാക്കേണ്ടത്.

57
ഓട്‌സ്, പാല്‍, തെെര്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത്
Image Credit : Getty

ഓട്‌സ്, പാല്‍, തെെര്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത്

ഓട്‌സ്, പാല്‍, തെെര്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം രാത്രിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ശേഷം രാവിലെ പുറത്തെടുത്ത് വച്ച് തണുപ്പ് കുറഞ്ഞതിനുശേഷം ഇതിലേയ്ക്ക് ആപ്പിള്‍ കഷ്ണങ്ങൾ ചേർത്ത ശേഷം കഴിക്കുക. പാലിന് പകരം ബദാം മില്‍ക്കും ചേർക്കാവുന്നതാണ്.

67
പ്ലെയിൻ റോൾഡ് അല്ലെങ്കിൽ സ്റ്റീൽ-കട്ട് ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്
Image Credit : Getty

പ്ലെയിൻ റോൾഡ് അല്ലെങ്കിൽ സ്റ്റീൽ-കട്ട് ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്

പ്ലെയിൻ റോൾഡ് അല്ലെങ്കിൽ സ്റ്റീൽ-കട്ട് ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. അതേസമയം വളരെയധികം സംസ്കരിച്ച, രുചിയുള്ള ഇൻസ്റ്റന്റ് ഓട്‌സ് പാക്കറ്റുകളിൽ പലപ്പോഴും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

77
ഓട്‌സ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അനാവശ്യമായ ലഘുഭക്ഷണങ്ങൾ (snacking) കഴിക്കുന്നത് തടയുന്നു
Image Credit : Getty

ഓട്‌സ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അനാവശ്യമായ ലഘുഭക്ഷണങ്ങൾ (snacking) കഴിക്കുന്നത് തടയുന്നു

രാവിലെ ഒരു ബൗൾ ഓട്‌സ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അതുവഴി അനാവശ്യമായ ലഘുഭക്ഷണങ്ങൾ (snacking) കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താനും മെറ്റബോളിസം ക്രമമായി നിലനിർത്താനും സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനോ കലോറി നിയന്ത്രിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഓട്സ് മികച്ചൊരു ഭക്ഷണമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ഭക്ഷണം
 

Latest Videos
Recommended Stories
Recommended image1
ചർമ്മം സുന്ദരമാക്കാൻ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ
Recommended image2
നല്ല കട്ടിയുള്ള മുടിയാണോ വേണ്ടത്? ഇവ കഴിച്ചോളൂ
Recommended image3
പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Related Stories
Recommended image1
Oats Puttu Recipe : ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഓട്സ് പുട്ടായാലോ? റെസിപ്പി
Recommended image2
Oats Dosa Recipe : ഓട്സ് ദോശ ഇങ്ങനെ തയ്യാറാക്കിയാലോ?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved