കൊവിഡ് അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവച്ച ഏഴ് സെലിബ്രിറ്റികള്‍...
First Published Dec 25, 2020, 3:17 PM IST
കൊവിഡ് 19 മഹാമാരിയില്‍ നിന്ന് സ്വയം രക്ഷ നേടാനും പ്രിയപ്പെട്ടവരെ സംരക്ഷിക്കാനും ഓരോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ട്. കൊവിഡ് ബാധിക്കപ്പെട്ട പലരും അവരുടെ അനുഭവങ്ങള്‍ തുറന്ന് പങ്കുവയ്ക്കുന്നതും ഇത്തരത്തില്‍ ജനങ്ങളില്‍ ജാഗ്രതയുണര്‍ത്താന്‍ തന്നെയാണ്. അത്തരത്തില്‍ കൊവിഡ് അനുഭവങ്ങളെ കുറിച്ച് ആരാധകരോട് തുറന്ന് സംസാരിച്ച, ബോളിവുഡില്‍ നിന്നുള്ള ഏഴ് സെലിബ്രിറ്റികള്‍...

കൊവിഡ് സ്ഥിരീകരിച്ച വിവരവും തുടര്‍ന്നുള്ള അനുഭവങ്ങളും ആരാധര്‍ക്കായി വിശദമായി പങ്കുവച്ച നടനാണ് വരുണ്‍ ധവാന്‍. കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കടുത്ത ക്ഷീണം തന്നെ അലട്ടിയിരുന്നതായും ഇത് 'നോര്‍മല്‍' ആകണമെങ്കില്‍ ദിവസങ്ങളോളം എടുക്കുമെന്നും വരുണ്‍ അറിയിച്ചിരുന്നു.

നാല്‍പത്തിയേഴുകാരിയായ മലൈക അറോറയും അസുഖവിവരങ്ങള്‍ തുറന്നെഴുതിയിരുന്നു. ശാരീരികമായ പ്രശ്‌നങ്ങളെക്കാള്‍ ഐസൊലേഷന്‍ ദിവസങ്ങള്‍ നല്‍കുന്ന മാനസികസമ്മര്‍ദ്ദത്തെ കുറിച്ചാണ് മലൈക ഏറെയും പറഞ്ഞത്.
Post your Comments