ഷിഗെല്ല വൈറസ് ബാധ ; ശരീരം കാണിക്കുന്ന അഞ്ച് രോഗലക്ഷണങ്ങൾ
ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല.

ഷിഗെല്ല വൈറസ് ബാധ ; ശരീരം കാണിക്കുന്ന അഞ്ച് രോഗലക്ഷണങ്ങൾ
ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുത്ത ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്.
1 മുതൽ 2 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും
പ്രധാനമായും മലിന ജലത്തിലൂടെയും മലവിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും, ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകൾ വ്യാപനം നടത്തുന്നത്. ഷിഗെല്ല അണുബാധയുള്ളവരിൽ സാധാരണയായി രോഗാണുവുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 1 മുതൽ 2 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ഷിഗെല്ല അണുബാധയുടെ പ്രധാന ലക്ഷണം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്
ഷിഗെല്ല അണുബാധയുടെ പ്രധാന ലക്ഷണം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്. പനി, വയറുവേദന എന്നിവ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം. മിക്കപ്പോഴും, ഷിഗെല്ല അണുബാധ ഒരു ആഴ്ചയ്ക്കുള്ളിൽ സ്വയം മാറും. ഗുരുതരമായ രോഗത്തിനുള്ള ചികിത്സയിൽ രോഗാണുക്കളെ നീക്കം ചെയ്യുന്ന ആൻറിബയോട്ടിക്കുകൾ എന്ന മരുന്നുകൾ ഉൾപ്പെട്ടേക്കാം. പനി, വയറുവേദന, അടിക്കടി, മലശങ്കയുണ്ടാകുക തുടങ്ങിയവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.
ചെറിയ കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴും ശ്രദ്ധ വേണം
ശുചിത്വം പാലിക്കുക, ബാത്ത്റൂം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ചെറിയ കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴും ശ്രദ്ധ വേണം. ബാക്ടീരിയ പടരാതിരിക്കാനായി വൃത്തിഹീനമായ ഡയപ്പറുകൾ അടച്ച ബാഗിലോ ട്രാഷ് ബിന്നിലോ ശ്രദ്ധയോടെ ഉപേക്ഷിക്കുക.
സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് തന്നെ കെെകൾ കഴുകുക.
സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് തന്നെ കെെകൾ കഴുകുക. ഉപയോഗത്തിന് മുമ്പും ശേഷവും ആൻറി ബാക്ടീരിയൽ വൈപ്പുകൾ ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. നിങ്ങളുടെ ലക്ഷണങ്ങൾ ഷിഗെല്ലയുടേതല്ല എന്ന് ഉറപ്പാക്കാനായി മല പരിശോധന നടത്താവുന്നതാണ്. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. അതോടൊപ്പം തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം കൂടുതൽ പ്രശ്നമുണ്ടാക്കാം
ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം കൂടുതൽ പ്രശ്നമുണ്ടാക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
രോഗം ഏറ്റവും എളുപ്പത്തില്‍ ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കുഞ്ഞുങ്ങളെയാണ്
രോഗം ഏറ്റവും എളുപ്പത്തില്‍ ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കുഞ്ഞുങ്ങളെയാണ്. യാത്രക്കാരാണ് രോഗബാധിതരാകുവാന്‍ സാധ്യതയുള്ള മറ്റൊരു വിഭാഗം. ഭക്ഷണ-കുടിവെള്ള കാര്യങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വവും നിര്‍ബന്ധമായി പിന്‍തുടരുക എന്നതാണ് ഇതിനെ അതിജീവിക്കാനുള്ള പ്രതിവിധി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

