ബ്ലഡ് ഷുഗർ അളവ് കൂടിയാൽ ശരീരം പ്രകടിപ്പിക്കുന്ന ആറ് ലക്ഷണങ്ങൾ
ബ്ലഡ് ഷുഗർ അളവ് കൂടിയാൽ ശരീരം പ്രകടിപ്പിക്കുന്ന ആറ് ലക്ഷണങ്ങൾ.

ബ്ലഡ് ഷുഗർ
ബ്ലഡ് ഷുഗർ അളവ് കൂടിയാൽ ശരീരം പ്രകടിപ്പിക്കുന്ന ആറ് ലക്ഷണങ്ങൾ
ഇടയ്ക്കിടെ മൂത്രമൊഴിക്കുക
ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് ഹൈപ്പർ ഗ്ലൈസീമിയയുടെയോ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെയോ ലക്ഷണമാണ്. എന്നാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് മൂത്രനാളിയിലെ അണുബാധ പോലുള്ള മറ്റ് കാരണങ്ങളാലും ഉണ്ടാകാം.
മങ്ങിയ കാഴ്ച
മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഡയബറ്റിക് റെറ്റിനോപ്പതിക്ക് കാരണമാകുന്നു. കണ്ണിലെ വേദന, ചുവപ്പ്, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവമാണ് മറ്റൊരു ലക്ഷണം.
ക്ഷീണം
ക്ഷീണമാണ് മറ്റൊരു ലക്ഷണം. തുടർച്ചയായ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു. ഇത് അമിത ക്ഷീണത്തിന് കാരണമാകും.
മുറിവ് വെെകി ഉണങ്ങുക
മുറിവ് വെെകി ഉണങ്ങുന്നത് ഉയർന്ന ഗ്ലൂക്കോസിൻ്റെ അളവിന്റെ മറ്റൊരു ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയർന്ന് നിൽക്കുകയാണെങ്കിൽ അത് രക്തചംക്രമണം, ഞരമ്പുകൾ, രോഗപ്രതിരോധ സംവിധാനം എന്നിവയിലെ പ്രശ്നങ്ങൾക്ക് ഇടയാക്കും.
അമിത ദാഹം
അമിതദാഹമാണ് പ്രമേഹത്തിന്റെയും ഇൻസുലിൻ പ്രതിരോധത്തിന്റെയും മറ്റൊരു പ്രധാന ലക്ഷണം.
ഫംഗസ്
ഉയർന്ന പഞ്ചസാരയുടെ അളവ് ഉള്ളപ്പോൾ ഫംഗസ് വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. നനഞ്ഞ ഭാഗങ്ങളിൽ അവ പടരുന്നു. ഉയർന്ന രക്തത്തിലെ പഞ്ചസാരയും ചില ചർമ്മ അവസ്ഥകളും ചർമ്മത്തിന് വരണ്ടതും ചൊറിച്ചിലും കാരണമാകും.

