MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • Foods for Healthy Liver : കരളിന്റെ ആരോഗ്യത്തിന് കഴിക്കാം ആറ് ഭക്ഷണങ്ങൾ

Foods for Healthy Liver : കരളിന്റെ ആരോഗ്യത്തിന് കഴിക്കാം ആറ് ഭക്ഷണങ്ങൾ

മറ്റ് അവയവങ്ങൾ പോലെ തന്നെ കരളിന്റെ ആരോ​ഗ്യവും പ്രധാനമാണ്. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിലും കരളിന് പ്രധാന പങ്കുണ്ട്. മഞ്ഞപ്പിത്തം, ഫാറ്റി ലിവർ ,ലിവർ സിറോസിസ് എന്നിവ കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതരീതിയും ശീലിച്ചാൽ കരളിനെ സംരക്ഷിക്കാം. കരളിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ...

1 Min read
Author : Resmi Sreekumar
| Updated : Jun 06 2022, 08:31 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17

കാപ്പി കുടിക്കുന്നത് കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്നു. പതിവ് കാപ്പി ഉപഭോഗം NAFLD (Nonalcoholic fatty liver disease) വികസിപ്പിക്കുന്നതിനുള്ള കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും കാപ്പി കുടിക്കുന്നവർക്ക് കരൾ രോഗം വരാനുള്ള സാധ്യത കുറവാണെന്ന് യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടൺ നടത്തിയ പഠനത്തിൽ പറയുന്നു.

27

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോ​ഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ‘പോളിഫെനോൾസ്’ എന്ന ആന്റിഓക്‌സിഡന്റുകൾഇവയിൽ അടങ്ങിയിട്ടുണ്ട്.
 

37

സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. കരൾ കൊഴുപ്പ് കുറയ്ക്കുകയും സംരക്ഷിത എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഒമേഗ-3-കൾ സപ്ലിമെന്റ് ചെയ്യുന്നത് NAFLD ഉള്ളവർക്ക് ഗുണം ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു.

 

47

NAFLD- യുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്‌ക്കുന്ന മികച്ചൊരു ഭക്ഷണമാണ് ഓട്‌സ്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരളിന് സംരക്ഷിക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.

57

നട്സ് വീക്കം, ഇൻസുലിൻ പ്രതിരോധം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോ​ഗസാധ്യത കുറയ്ക്കാനും നട്സ് ​ഗുണകരമാണ്.
 

67

മഞ്ഞളിൽ 'കുർക്കുമിൻ' എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ കരൾ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രതി​രോധസംവിധാനം മെച്ചപ്പെടുത്താനും മഞ്ഞളിന് കഴിവുണ്ട്.

77

വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയുന്ന എൻസൈമുകളെ സജീവമാക്കാൻ വെളുത്തുള്ളി നിങ്ങളുടെ കരളിനെ സഹായിക്കുന്നു. കരൾ ശുദ്ധീകരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ അല്ലിസിൻ, സെലിനിയം എന്നിവയുടെ ഉയർന്ന അളവും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കൊഴുപ്പടിഞ്ഞ കരൾ (കൊഴുപ്പ് നിറഞ്ഞ കരൾ)
ശരീരഭാരം കുറയ്ക്കാൻ

Latest Videos
Recommended Stories
Recommended image1
കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
Recommended image2
Health Tips : ഈ രണ്ട് ചേരുവകൾ കൊണ്ടുള്ള ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും
Recommended image3
മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറ്റാൻ ഇതാ ഏഴ് വഴികൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved