Dark Circles Home Remedies : കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾ' മാറ്റാൻ ഇതാ ചില പൊടിക്കെെകൾ
ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ് ഡാർക്ക് സാർക്കിൾസ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കറുപ്പ് ഉണ്ടാകുന്നത്. ഡാർക്ക് സർക്കിൾ മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...
ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് തക്കാളി. അതേസമയം, തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ മൃദുവാക്കുന്നു. തക്കാളി പേസ്റ്റും തെെരും ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കും.
aleo vera
ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ഡാർക്ക് സർക്കിൾസ് ഉള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. രാത്രി മുഴുവനും മുഖത്ത് പുരട്ടി ഇട്ടേക്കുക. ശേഷം രാവിലെ കഴുകി കളയുക. ഇത് ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
face packs
വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. ഇത് കറുത്തപാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വെള്ളരിക്ക നീരും കറ്റാർവാഴ ജെലും മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിട്ട് നന്നായി മസാജ് ചെയ്യുക. മുഖത്തെ കറുപ്പകറ്റി തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും.
പപ്പായയിൽ പ്രകൃതിദത്തമായ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ചർമ്മത്തെ ബ്ലീച്ചിംഗ്, എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളുണ്ട്. മറുവശത്ത് തേൻ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറും ചർമ്മത്തെ സുഖപ്പെടുത്തുന്ന ഏജന്റുമാണ്. ഒരു ടീസ്പൂൺ പപ്പായ പേസ്റ്റും അരടീസ്പൂൺ തേനും നല്ല പോലെ യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ഐസ് ക്യൂബ് ഉപയോഗിച്ച് ദിവസവും 15 മിനുട്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പകറ്റാൻ സഹായിക്കും. ദിവസവും രാത്രി ഐസ് ക്യൂബ് മസാജ് ചെയ്യാവുന്നതാണ്.