ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ...? വീട്ടിലുണ്ട് പരിഹാരം
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. തണുപ്പ് കാലത്താണ് ഇത് കൂടുതലും ബാധിക്കുന്നത്. ചില സൗന്ദര്യവർദ്ധകവസ്തുക്കളിൽ ചുണ്ടുകൾ ഇരുണ്ടതാക്കുന്ന രാസവസ്തുക്കളും അടങ്ങിയിരിക്കാം. ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും വിറ്റാമിൻ സി അടങ്ങിയ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുക. ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒരു ടീസ്പൂൺ തേനിൽ ഒരു ടീസ്പൂൺ റോസ് വാട്ടർ കലർത്തി ചുണ്ടിൽ പുരട്ടുക. ദിവസവും രണ്ട് നേരം ഇത് പുരട്ടുക. വരണ്ട ചുണ്ടുകൾ അകറ്റുക മാത്രമല്ല ചുണ്ടിന് കൂടുതൽ നിറം നൽകുകയും ചെയ്യും.

രണ്ട് ടീസ്പൂൺ നാരങ്ങ നീരിൽ അൽപം പഞ്ചസാര ചേർത്ത് ചുണ്ടിൽ പുരട്ടാം. ഇത് പുരട്ടുന്നത് മൃതകോശങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. നാരങ്ങയിലെ ആസിഡ് കറുപ്പ് നീക്കം ചെയ്യാനും യഥാർത്ഥ ലിപ് നിറം തിരികെ കൊണ്ടുവരാനും സഹായിക്കുന്നു.

ചുണ്ടുകളുടെ സ്വാഭാവിക പിങ്ക് നിറം തിരികെ കൊണ്ടുവരാനും മാതളത്തിന് കഴിയും. ഒരു ടേബിൾ സ്പൂൺ മാതളനാരങ്ങ ജ്യൂസ്, ബീറ്റ്റൂട്ട് ജ്യൂസ്, കാരറ്റ് ജ്യൂസ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് ചുണ്ടുകളിൽ പുരട്ടുക. നിറം നൽകുന്നതോടൊപ്പം ചുണ്ട് കൂടുതൽ ലോലമാകാനും സഹായിക്കും.

ഒന്നര ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് ചുണ്ടിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്. ചുണ്ടിന് കൂടുതൽ നിറം നൽകാനും വരണ്ട പൊട്ടുന്നത് തടയാനും ഗുണം ചെയ്യും.

ബദാം ഓയിലിൽ നാരങ്ങ നീര് കലർത്തി ചുണ്ടുകളിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. ആഴ്ചയിൽ നാലോ അഞ്ചോ തവണ ഇത് പുരട്ടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam