- Home
- Life
- Health
- പ്രായം 30 കഴിഞ്ഞോ? എങ്കിൽ ഈ മെഡിക്കൽ ടെസ്റ്റുകൾ ചെയ്തിരിക്കണം, ഹെൽത്ത് ചെക്കപ്പ് ലിസ്റ്റ് ഇതാ
പ്രായം 30 കഴിഞ്ഞോ? എങ്കിൽ ഈ മെഡിക്കൽ ടെസ്റ്റുകൾ ചെയ്തിരിക്കണം, ഹെൽത്ത് ചെക്കപ്പ് ലിസ്റ്റ് ഇതാ
30 വയസിന് മുകളിലുള്ള പുരുഷൻമാര്‍ക്കും സ്ത്രീകൾക്കും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇടയ്ക്കിടെയുള്ളതും വിട്ടുമാറാത്തതുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ചില ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.

രക്തപരിശോധനകൾ
ലിപിഡ് പ്രൊഫൈൽ: രക്തത്തിലെ കൊളസ്‌ട്രോളിന്റെ (HDL, LDL, Triglycerides) അളവ് അറിയാനാണ് ഈ ടെസ്റ്റ് നടത്തുന്നത്. ഇത് ഹൃദ്രോഗ സാധ്യത മുൻകൂട്ടി അറിയാൻ സഹായിക്കും.
ബ്ലഡ് ഷുഗർ (Fastng & HbA1c): പ്രമേഹം ഉണ്ടോ എന്ന് കണ്ടെത്താൻ ഈ പരിശോധന സഹായിക്കും. HbA1c ടെസ്റ്റ് നടത്തുന്നതിലൂടെ കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ഷുഗർ നില മനസിലാക്കാൻ സാധിക്കും.
ഇതിനൊപ്പം കംപ്ലീറ്റ് ബ്ലഡ് കൗണ്ട് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഇതിലൂടെ വിളർച്ച (അനീമിയ), ഇൻഫെക്ഷനുകൾ എന്നിവ കണ്ടെത്താം.
ഓര്‍ഗൻ ഫംഗ്ഷൻ ടെസ്റ്റ്
അവയവങ്ങളുടെ പ്രവർത്തനം അറിയാൻ ഓര്‍ഗൻ ഫംഗ്ഷൻ ടെസ്റ്റ് നടത്താം.
ലിവർ ഫംഗ്ഷൻ ടെസ്റ്റ് (എൽഎഫ്ടി): കരളിന്റെ ആരോഗ്യം അറിയാൻ എൽഎഫ്ടി പരിശോധന നടത്താം. ഇതുവഴി ഫാറ്റി ലിവർ പോലെയുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കും.
കിഡ്നി ഫംഗ്ഷൻ ടെസ്റ്റ്: വൃക്കകളുടെ പ്രവർത്തനം കൃത്യമാണോ എന്ന് മനസ്സിലാക്കാൻ (ക്രിയാറ്റിൻ, യൂറിയ നിലകൾ) കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് നടത്താം.
ഹൃദയാരോഗ്യം
രക്തസമ്മർദ്ദം: 'നിശബ്ദ കൊലയാളി' എന്ന് വിളിക്കപ്പെടുന്ന ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദ്ദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
ഇ.സി.ജി: ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ അറിയാൻ ഇസിജി പരിശോധിക്കാം.
വൈറ്റമിൻ പരിശോധനകൾ
വൈറ്റമിൻ ഡി, ബി12: ഇന്നത്തെ കാലത്ത് മിക്കവരിലും വൈറ്റമിൻ ഡിയുടെ കുറവ് കാണാറുണ്ട്. പ്രത്യേകിച്ച് പുരുഷൻമാരിൽ വൈറ്റമിൻ ഡി കുറവാണ് കാണാറുള്ളത്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും പ്രധാനമാണ്. അതിനാൽ വൈറ്റമിൻ പരിശോധനകൾ നടത്താൻ മടിക്കരുത്.
മറ്റ് ശാരീരിക പരിശോധനകൾ
ബോഡി മാസ് ഇൻഡെക്സ്: അമിതഭാരം ഉണ്ടോ എന്നറിയാൻ ബോഡി മാസ് ഇൻഡെക്സ് പരിശോധിക്കാം. ജീവിതശൈലി ക്രമീകരിക്കാൻ ഇത് സഹായിക്കും.
യൂറിക് ആസിഡ്: സന്ധിവേദനയും മറ്റും ഒഴിവാക്കാൻ യൂറിക് ആസിഡിന്റെ അളവ് നോക്കുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

