വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന സൂചനകള്‍
വിറ്റാമിൻ ഡി കുറഞ്ഞാൽ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ വരാൻ സാധ്യതയുണ്ട്. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതിരോധശേഷി കുറയുക
വിറ്റാമിൻ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും ഉണ്ടാകാനും സാധ്യതയുണ്ട്.
അസ്ഥികളുടെ ആരോഗ്യം മോശമാകും
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാത്സ്യത്തിന്‍റെ ആഗിരണം കുറയാനും അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും.
പേശി ബലഹീനത
വിറ്റാമിൻ ഡി കുറഞ്ഞാല്‍ പേശികളുടെ ബലഹീനതയ്ക്കും പേശി വേദനയ്ക്കും കാരണമാകും.
മൂഡ് സ്വിംഗ്സ്
വിറ്റാമിൻ ഡിയുടെ കുറവ് മൂഡ് സ്വിംഗ്സ്, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകാം.
എപ്പോഴും വിയര്‍ക്കുക
അമിതമായ വിയർപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവിന്‍റെ സൂചനയാകാം.
തലമുടി കൊഴിച്ചില്‍
ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.
ചര്‍മ്മ പ്രശ്നങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും.
ക്ഷീണം
വിറ്റാമിന്‍ ഡിയുടെ കുറവ് അമിത ക്ഷീണത്തിനും കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam