കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. മദ്യപാനം മാത്രമല്ല, ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ കൊഴുപ്പ് ഉള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
സംസ്കരിച്ച ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഫാറ്റി ലിവറിനും മറ്റ് കരള്‍ രോഗങ്ങള്‍ക്കും കാരണമായേക്കാം.
റെഡ് മീറ്റ്
റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.
കാര്‍ബോഹൈട്രേറ്റ്
കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ചോറ്, വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവ കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല.
ഉപ്പ്
ഉപ്പിന്‍റെ അമിത ഉപയോഗം കരളിന് നന്നല്ല. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.