ഹാർട്ടിൽ ബ്ലോക്ക് ; ഈ ആറ് പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളെ അതായത് കൊറോണറി ധമനികളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ് എന്ന് അറിയപ്പെടുന്ന ഹൃദയധമനീ തടസ്സം (Heart blockage) .

ഹാർട്ടിൽ ബ്ലോക്ക് ; ഈ ആറ് പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളെ അതായത് കൊറോണറി ധമനികളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ് (CAD) എന്ന് അറിയപ്പെടുന്ന ഹൃദയധമനീ തടസ്സം (Heart blockage) . ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നത് അവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതോടെയാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്.
ധമനികളുടെ ഭിത്തികളിൽ കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് പദാർത്ഥങ്ങൾ എന്നിവ അടിഞ്ഞുകൂടുന്ന 'അഥെറോസ്ക്ലിറോസിസ്' (atherosclerosis) എന്ന അവസ്ഥ മൂലമാണ് സാധാരണയായി ഹൃദയധമനീ തടസ്സം ഉണ്ടാകുന്നത്. ഇങ്ങനെ അടിഞ്ഞുകൂടുന്ന പദാർത്ഥങ്ങൾ (പ്ലാക്ക്) ധമനികളുടെ വ്യാസം കുറയ്ക്കുന്നു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതോടെയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ധമനികളിൽ പൂർണ്ണമായ തടസ്സം ഉണ്ടാകുമ്പോൾ അത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ പ്രധാനം ഹൃദയ-രക്തധമനീ രോഗങ്ങളാണെന്ന് (CVDs) ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നു.
ഹൃദയധമനികളിലെ തടസ്സത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും വളരെ സൂക്ഷ്മമായിരിക്കും
ഹൃദയധമനികളിലെ തടസ്സത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും വളരെ സൂക്ഷ്മമായിരിക്കും. അതിനാൽ മാനസിക സമ്മർദ്ദം അല്ലെങ്കിൽ ഉറക്കക്കുറവ് പോലുള്ള നിസ്സാര പ്രശ്നങ്ങളാണെന്ന് കരുതി അവയെ അവഗണിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോഗം നേരത്തേ കണ്ടെത്തുന്നതിനും വരാനിരിക്കുന്ന ഹൃദയാഘാതം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സഹായിക്കും. ഹാർട്ടിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.
നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥയാണ് ആദ്യത്തെ ലക്ഷണം.
നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥയാണ് ആദ്യത്തെ ലക്ഷണം. നെഞ്ചിലുണ്ടാകുന്ന വിട്ടുമാറാത്ത സമ്മർദ്ദമോ നേരിയ ഞെരുക്കമോ രക്തയോട്ടത്തെ ബാധിക്കുന്ന ഭാഗികമായ തടസ്സങ്ങൾ മൂലമുണ്ടാകുന്ന 'ആൻജീന' (angina) എന്ന അവസ്ഥയുടെ ലക്ഷണമാകാം ഇത്. തീവ്രമായ വേദനയിൽ നിന്ന് വ്യത്യസ്തമായി, ഇതിനെ പലപ്പോഴും ദഹനക്കേട് പോലെയാണ് അനുഭവപ്പെടാറുള്ളത്. വിശ്രമിക്കുമ്പോൾ ഇത് കുറയുകയും ചെയ്യും. എന്നിരുന്നാലും, ഇത്തരം അനുഭവങ്ങൾ ആവർത്തിച്ചുണ്ടാകുകയാണെങ്കിൽ വൈദ്യപരിശോധന തേടേണ്ടതാണ്. സ്ത്രീകളിലോ പ്രമേഹരോഗികളിലോ, മിനിറ്റുകൾ മുതൽ അര മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന കടുത്ത ക്ഷീണമോ നെഞ്ചെരിച്ചിലോ ആയി ഇത് പ്രകടമായേക്കാം.
രണ്ട് നില പടികൾ കയറുമ്പോഴോ സംസാരിക്കുന്നതിനിടയിലോ കിതപ്പ് അനുഭവപ്പെടുന്നുണ്ടോ
ശ്വാസംമുട്ടലാണ് മറ്റൊരു ലക്ഷണം. രണ്ട് നില പടികൾ കയറുമ്പോഴോ സംസാരിക്കുന്നതിനിടയിലോ കിതപ്പ് അനുഭവപ്പെടുന്നുണ്ടോ? ഓക്സിജൻ അടങ്ങിയ രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ ഹൃദയം പ്രയാസപ്പെടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വ്യായാമ വേളകളിൽ മാത്രമല്ല, ദൈനംദിന പ്രവർത്തനങ്ങൾക്കിടയിലും ഇത് പെട്ടെന്നോ ക്രമേണയോ സംഭവിക്കാം. പേശികളിലേക്കുള്ള ഓക്സിജൻ വിതരണത്തെ തടസ്സങ്ങൾ പരിമിതപ്പെടുത്തുന്നതിനാൽ, വ്യക്തമായ കാരണമില്ലാതെ ഇത്തരം കിതപ്പ് ഉണ്ടാകുന്നത് ഒരു മുന്നറിയിപ്പ് ലക്ഷണമാണ്.
വിശ്രമിച്ചിട്ടും വ്യക്തമായ കാരണമില്ലാതെ അനുഭവപ്പെടുന്ന അസാധാരണമായ ക്ഷീണം
വിശ്രമിച്ചിട്ടും വ്യക്തമായ കാരണമില്ലാതെ അനുഭവപ്പെടുന്ന അസാധാരണമായ ക്ഷീണം ഹൃദയധമനികളിലെ തടസ്സം (heart blockage) മൂലമാകാം. ധമനികൾ ഇടുങ്ങിയതുമൂലം ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഈ ക്ഷീണം വർദ്ധിക്കുകയും ദൈനംദിന കാര്യങ്ങളെ ബാധിക്കുകയും ചെയ്യുന്നു. വ്യായാമത്തിന് ശേഷമുണ്ടാകുന്ന സാധാരണ ക്ഷീണത്തിൽ നിന്ന് ഇത് വ്യത്യസ്തമാണ്.
താടിയെല്ലിലോ നടുവിലോ ഉണ്ടാകുന്ന വേദന മാത്രമായിരിക്കാം ഇതിന്റെ ഏക ലക്ഷണം
പല്ല് തേച്ചതിന് ശേഷം താടിയെല്ലിലുണ്ടാകുന്ന വേദന, ലാപ്‌ടോപ്പിന് മുന്നിൽ കുനിഞ്ഞിരിക്കുമ്പോൾ തോളിലുണ്ടാകുന്ന കുത്തലായ വേദന, അല്ലെങ്കിൽ പരിക്കുകളൊന്നുമില്ലാതെ തന്നെ അനുഭവപ്പെടുന്ന നടുവേദനയോ നടുവിന് ഉണ്ടാകുന്ന മുറുക്കമോ എല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ചില സന്ദർഭങ്ങളിൽ, താടിയെല്ലിലോ നടുവിലോ ഉണ്ടാകുന്ന വേദന മാത്രമായിരിക്കാം ഇതിന്റെ ഏക ലക്ഷണം.
തലകറക്കം അല്ലെങ്കിൽ തലയ്ക്ക് ഒരുതരം ഭാരക്കുറവ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം
തലകറക്കം അല്ലെങ്കിൽ തലയ്ക്ക് ഒരുതരം ഭാരക്കുറവ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ച് നിൽക്കുമ്പോൾ അനുഭവപ്പെടുന്ന രക്തക്കുഴലുകളിലെ തടസ്സം മൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത് കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ശരീരത്തിന്റെ നിലയിലുള്ള മാറ്റങ്ങളോ ചെറിയ ശാരീരിക ചലനങ്ങളോ ഇതിനൊപ്പം ഉണ്ടാകാം. ഇത് ഹൃദയതാളത്തിലെ ക്രമക്കേടോ (arrhythmia) രക്തയോട്ടം കുറയുന്ന അവസ്ഥയോ സൂചിപ്പിക്കുന്നു.
കാരണമില്ലാത്ത ഓക്കാനം, ദഹനക്കേട്, പനിയോ ഭക്ഷണ പ്രശ്നങ്ങളോ ഇല്ലാതെയുള്ള വിയർപ്പ്
കാരണമില്ലാത്ത ഓക്കാനം, ദഹനക്കേട്, പനിയോ ഭക്ഷണ പ്രശ്നങ്ങളോ ഇല്ലാതെയുള്ള വിയർപ്പ് എന്നിവ ഹൃദയാഘാതത്തിന്റെ സൂചന നൽകിയേക്കാം. നെഞ്ചിലെ അസ്വസ്ഥതയോടൊപ്പമാണ് ഇത് സംഭവിക്കുന്നത്. വിശ്രമവേളയിൽ നിങ്ങൾ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.
കാരണമില്ലാത്ത ഓക്കാനം, ദഹനക്കേട്, പനിയോ ഭക്ഷണ പ്രശ്നങ്ങളോ ഇല്ലാതെയുള്ള വിയർപ്പ്
കാരണമില്ലാത്ത ഓക്കാനം, ദഹനക്കേട്, പനിയോ ഭക്ഷണ പ്രശ്നങ്ങളോ ഇല്ലാതെയുള്ള വിയർപ്പ് എന്നിവ ഹൃദയാഘാതത്തിന്റെ സൂചന നൽകിയേക്കാം. നെഞ്ചിലെ അസ്വസ്ഥതയോടൊപ്പമാണ് ഇത് സംഭവിക്കുന്നത്. വിശ്രമവേളയിൽ നിങ്ങൾ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
