Delhi fire : തീപിടുത്തം: കുട്ടികളടക്കം ഏഴുപേരുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് ദില്ലി
പ്രദേശത്തെ 60ഓളം വരുന്ന ഒട്ടുമിക്ക കുടിലുകളും കത്തി നശിച്ചു. ഇനി എങ്ങോട്ട് പോകുമെന്ന് അറിയാതെ നില്‍ക്കുകയാണ് ഇവിടെ താമസിക്കുന്നവര്‍. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ് പകര്‍ത്തിയ ചിത്രങ്ങള്‍
elhi fire
ദില്ലി ഗോകുല്‍പുരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിലെ ദാരുണമരണങ്ങളില്‍ വിറങ്ങലിച്ച് കുടുംബങ്ങളും പ്രദേശവാസികളും. പ്രദേശത്തെ 60ഓളം വരുന്ന ഒട്ടുമിക്ക കുടിലുകളും കത്തി നശിച്ചു. ഇനി എങ്ങോട്ട് പോകുമെന്ന് അറിയാതെ നില്‍ക്കുകയാണ് ഇവിടെ താമസിക്കുന്നവര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് അപ്രതീക്ഷിതമായി തീ പടര്‍ന്നത്.
കുട്ടികളടക്കം ഏഴ് പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ കുട്ടികള്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ അറുപതോളം കുടിലുകള്‍ കത്തിനശിച്ചു.
തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്ഥലം സന്ദര്‍ശിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായും അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. 'പുലര്‍ച്ചെ 1 മണിയോടെ ഗോകല്‍പുരി പിഎസ് പ്രദേശത്ത് തീപിടുത്തമുണ്ടായി.
delhi fire
ഉടന്‍ തന്നെ എല്ലാ രക്ഷാപ്രവര്‍ത്തന സജ്ജീകരണങ്ങളുമായി ടീമുകള്‍ സ്ഥലത്തെത്തി. ഞങ്ങള്‍ അഗ്‌നിശമന സേനയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പുലര്‍ച്ചെ 4 മണിയോടെ തീ അണക്കാനായി' അഡീഷണല്‍ ഡിസിപി പറഞ്ഞു. സംഭവത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദുഃഖം രേഖപ്പെടുത്തി.