ആകാശക്കോട്ടകള്‍ ഈ കൈകളില്‍ ഭദ്രം; വിസ്മയം തീര്‍ത്ത് വ്യോമാഭ്യാസം
ആകാശക്കോട്ടകളെ വായുസേന എങ്ങനെ സംരക്ഷിക്കുമെന്നത് വ്യക്തമാക്കുന്നതായിരുന്നു ഹിന്റൺ വ്യോമത്താവളത്തിലെ വ്യോമാഭ്യാസം. 88ാം സ്ഥാപക ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന 45 മിനിറ്റ് നീണ്ട എയര്‍ഷോയില്‍ റഫാല്‍ അടക്കമുള്ള വ്യോമസേനയുടെ കരുത്ത് പ്രകടമാക്കി. മിഗ്, തേജസ്, സുഖോയ്, ചിനൂക്ക്, സൂര്യകിരണ്‍ സംഘം എന്നിവ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്

വായുസേനയുടെ കരുത്ത് വ്യക്തമാക്കുന്നതായിരുന്നു 88ാം സ്ഥാപക ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന 45 മിനിറ്റ് നീണ്ട എയര്‍ഷോ.

വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ അഭിവാദ്യം സ്വീകരിച്ചതോടെയാണ് പരേഡ് തുടങ്ങിയത്.

ഉത്തര്‍ പ്രദേശിലെ ഹിന്റൺ വ്യോമത്താവളത്തിലെ വ്യോമാഭ്യാസം ഇന്ത്യയുടെ ആകാശ കോട്ടയെ സേന എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു.

കാർഗോ ഹെലികോപ്ടർ ചിനൂക്ക്, അപ്പാച്ചേ ഹെലികോപ്റ്റർ, 77 സ്ക്വാഡ്രന്‍റെ ഫോര്‍മേഷന്‍, മിഗ് വിമാനങ്ങളുടെ ബഹദൂര്‍ ഫോര്‍മേഷന്‍, ത്രിശൂല്‍ ഫോര്‍മേഷന്‍ ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി.

ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമായ റഫാല്‍ എത്തിയശേഷമുള്ള ആദ്യ വ്യോമസേനാ ദിനത്തില്‍ പരേഡിന്റെ ഭാഗമായുള്ള വിജയ് ഫോർമേഷനെ നയിച്ച് റഫാൽ യുദ്ധവിമാനമായിരുന്നു.

രണ്ട് ജാഗ്വർ വിമാനങ്ങളും രണ്ട് മിറാഷ് 2000 വിമാനങ്ങളും വിജയ് ഫോർമേഷന്റെ ഭാഗമായി.

റഫേലിനൊപ്പം തേജസ്സ് എല്‍സിഎ, ജാഗ്വാര്‍, മിഗ്-29, മിഗ്-21, സുഖോയ്-30 എന്നീ വിമാനങ്ങളും ആകാശത്ത് അഭ്യാസപ്രകടനം നടത്തി.

സൂര്യകിരണ്‍ എയ്‌റോബാറ്റിക് സംഘവും സാരംഗ് എയറോബാറ്റിക് സംഘവും പരിശീലനവിമാനങ്ങളുമായി ആകാശക്കാഴ്ചയുടെ ഭാഗമായി.

ആകെ 19 യുദ്ധവിമാനങ്ങളും 19 ഹെലിക്കോപ്റ്ററുകളും അടക്കം 56 എയർക്രാഫ്റ്റുകളാണ് പരേഡിൽ പങ്കെടുത്തത്.

എംഐ-35 വിമാനങ്ങളും എഎച്ച്–64 അപ്പാച്ചി ആക്രമണ ഹെലിക്കോപ്റ്റുകളും ഉൾപ്പെടുത്തിയുള്ള ഏകലവ്യ ഫോർമേഷനും പരേഡിലുള്‍പ്പെടുത്തിയിരുന്നു.

തേജസ് വിമാനങ്ങളുടെ ലൂപ്പ് പ്രകടനം, സുഖോയ് വിമാനങ്ങളുടെ ആകാശ പ്രകടനം, വിന്‍റേജ് ഫൈറ്റര്‍ ജെറ്റുകളുടെ ഫോര്‍മേഷനുകള്‍ക്കും ഹിന്റൺ വ്യോമസേനാ താവളം സാക്ഷിയായി.

വിജയ് ഫോർമേഷനെ നയിച്ചെത്തിയ റാഫേല്‍ വിമാനങ്ങള്‍ കാഴ്ചക്കാരിലല്‍ ആവേശം പടര്‍ത്തി.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam