അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപുമായി ഊഷ്മളമായ സംഭാഷണം നടന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു
ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപുമായി ഊഷ്മളമായ സംഭാഷണം നടന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും, സംഭാഷണത്തിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിലെ പുരോഗതി വിലയിരുത്തിയെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര രംഗത്തെയും മേഖലയിലെയും സംഭവവികാസങ്ങൾ ചർച്ചയായെന്നും മോദി അറിയിച്ചു. ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകൾ ദില്ലിയില് നടന്ന സാഹചര്യത്തിലാണ് രണ്ട് നേതാക്കളുടെയും സംഭാഷണം.


