'ചൈനയെ ബഹിഷ്‌കരിക്കുക'; ഇന്ത്യയില്‍ തരംഗമായി ചൈനാ വിരുദ്ധവികാരം
ലഡാക്കിലെ ഗുല്‍വാന്‍ താഴ്വാര പിടിച്ചെടുക്കാനുള്ള ചൈനയുടെ ശ്രമത്തിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീരജവാന്മാരെയായിരുന്നു. സൈനികരുടെ വീരമൃത്യു ഇന്ത്യയിലൊട്ടാകെ ചൈനയ്ക്കെതിരായ വികാരമുണര്‍ത്തി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് വിപണിയില്‍ ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്രമന്ത്രിമാര്‍ വരെ ആഹ്വാനം ചെയ്തു. ചൈനീസ് മൊബൈല്‍ ആപ്പുകള്‍ സ്വകാര്യവിവരങ്ങളടങ്ങിയ ഡാറ്റ ചോര്‍ത്തന്നുവെന്ന ആരോപണവും ശക്തമായി. 52 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡാറ്റ ചോര്‍ത്തുന്നതില്‍ സജീവമാണെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറകേ ഇന്ത്യന്‍ റെയില്‍വേ, ബെയ്‍ജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍റ് കമ്മ്യൂണിക്കേഷന് നല്‍കിയ 417 കോടിയുടെ കരാര്‍ റദ്ദാക്കിയ വാര്‍ത്തകളും വന്നു. കാണാം ഇന്ത്യയിലെ ബോയ്ക്കോട്ട് ചൈനാ പ്രതിഷേധങ്ങള്‍. ചിത്രങ്ങള്‍ : ഗെറ്റി
142

242
342
442
542
642
742
842
942
1042
1142
1242
1342
1442
1542
1642
1742
1842
1942
2042
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos