കൊച്ചിന്‍ കപ്പല്‍ശാല നിര്‍മ്മിച്ച ഇലക്ട്രിക്ക് ബാര്‍ജ്ജ് നോര്‍വേയിലേക്ക്
കൊച്ചില്‍ കപ്പല്‍ശാലയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഇലക്ട്രിക് ബാർജുകൾ നിര്‍മ്മിക്കുന്നത്. കൊച്ചിന്‍ കപ്പല്‍ ശാലയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ട് വൈദ്യുത ബാര്‍ജ്ജുകള്‍ ഇന്നലെ നോർവേയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ്കോ മാരിടൈമിന് (ASKO Maritime) കൈമാറി. ഇതോടെ കപ്പല്‍ നിര്‍മ്മാണത്തോടൊപ്പം ഇലക്ട്രിക് ബാര്‍ജ്ജ് നിര്‍മ്മാണത്തിലും കൊച്ചിന്‍ കപ്പല്‍ശാല കൈയൊപ്പ് ചാര്‍ത്തി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രകൃതിസൗഹാര്‍ത്ഥ ബാര്‍ജ്ജാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. കൊച്ചിന്‍ കപ്പല്‍ശാലയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്തു പ്രവത്.
മാരിയറ്റ്, തെരേസ എന്നിങ്ങനെയാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. ഇവയെ കൊണ്ട് പോകാനുള്ള ചരക്ക് കപ്പല്‍ (Yacht transport) ഏതാണ്ട് 8.90 മീറ്റർ താഴ്ത്തിയ ശേഷം താഴ്ത്തി അതിന്‍റെ ഡെക്കിൽ വെള്ളം നിറച്ചു.
ടഗ്ഗുകൾ ഉപയോഗിച്ച് ബാർജുകൾ വലിച്ച് അകത്ത് കയറ്റുകയായിരുന്നു. ബാർജുകൾ ഒരു മാസത്തിനകം നോർവേയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോര്‍വയിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അസ്കോമിനാണ് ബാര്‍ജ്ജുകള്‍ കൈമാറിയത്. കാര്‍ബണ്‍ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൊച്ചിന്‍ കപ്പല്‍ശാലയ്ക്ക് കരാറുകള്‍ ലഭിച്ചത്.
2026 ഓടെ ലോജിസ്റ്റിക് സേവനത്തിൽ സീറോ കാർബൺ എമിഷൻ കൈവരിക്കാൻ അസ്കോം ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായാണ് ചരക്ക് നീക്കത്തിനും ഇലക്ട്രിക് ബാര്‍ജ്ജകള്‍ ഉപയോഗിക്കുന്നത്.
അസ്കോമിന്‍റെ ചരക്ക് നീക്കത്തിനാവശ്യമായാണ് ഈ ബാര്‍ജ്ജുകള്‍ കൊണ്ട് പോകുന്നത്. ഇതിന്‍റെ മറ്റൊരു സവിശേഷത മനുഷ്യ നിയന്ത്രണം വളരെ കുറവ് മതിയെന്നതാണ്.
നോർവേയിലെ സ്വയംഭരണ ഉപകരണങ്ങളും ഫീൽഡ് ട്രയലുകളും നടത്തിയ ശേഷമാകും കമ്മീഷൻ ചെയ്യുക.പൂര്‍ണ്ണമായും ലോഡ് നിറച്ച 16 പൂർണ്ണമായും ട്രെയിലറുകൾ ഒറ്റയടിക്ക് കൊണ്ടുപോകാൻ കഴിയുന്ന സ്വയംഭരണ ഫെറികളായി കപ്പലുകൾ പ്രവർത്തിക്കും.
600 ടൺ ഭരമുള്ള ഇലക്ട്രിക് ബാർജുകൾ, ഓരോന്നിനും 67 മീറ്റർ നീളമുണ്ട്. 210 മീറ്റർ നീളമുള്ള മദർ വെസലിലാണ് ഞായറാഴ്ച എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കയറ്റിയത്.
വൈദ്യുത ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ഇവയ്ക്ക് പാരിസ്ഥിതിക പ്രശ്നങ്ങളും വളരെ കുറവാണ്. പൂര്‍ണ്ണമായും ലോഡ് നിറച്ച 16 പൂർണ്ണമായും ട്രെയിലറുകൾ ഒറ്റയടിക്ക് കൊണ്ടുപോകാൻ കഴിയുന്ന സ്വയംഭരണ ഫെറികളായി കപ്പലുകൾ പ്രവർത്തിക്കും.
ആളുകളുടെ സഹായമില്ലാതെ തന്നെ ഒരു പോര്‍ട്ടില്‍ നിന്നും മറ്റൊരു പോര്‍ട്ടിലേക്ക് ചരക്ക് നീക്കത്തിന് ഈ ബാര്‍ജ്ജുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കൊച്ചിന്‍ പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
ബാറ്ററിയിൽ ഓപ്പറേറ്റ് ചെയുന്ന ബാർജ്ജ് ലോകത്തെ തന്നെ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് രൂപകൽപ്പന ചെയ്തതെന്നും കൊച്ചി ഷിപ്പിയാർഡ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.