- Home
- News
- India News
- ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
രാജ്യത്ത് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് സർവ്വീസുകളാണ് റദ്ദാക്കിയത്. ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ഈ നീക്കം ബാധിച്ചിരിക്കുന്നത്. വാർത്തകളിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇൻഡിഗോ പ്രതിസന്ധിയെക്കുറിച്ചറിയാം...

ഇൻഡിഗോ പ്രതിസന്ധിക്ക് കാരണം ?
പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശിച്ച വിശ്രമ സമയം അനുവദിച്ചതോടെയുണ്ടായ പ്രതിസന്ധിയാണ് ഇൻഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാകാന്‍ കാരണം. നവംബർ 1 മുതലാണ് വിശ്രമം- ഡ്യൂട്ടി സംബന്ധിയായ മാനദണ്ഡങ്ങൾ ഇൻഡിഗോ കൂടുതൽ കർശനമാക്കിയത്.
ടിക്കറ്റ് റീഫണ്ട്
ക്യാൻസൽ ചെയ്യപ്പെട്ട യാത്രക്കാരുടെ ടിക്കറ്റ് എടുത്തപ്പോഴുള്ള പേയ്‌മെന്‍റ് രീതിയിലേക്ക് തുക ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യുമെന്ന് എയർലൈൻ ഉറപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും ഉപരിതല ഗതാഗത സൗകര്യങ്ങളും വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഏർപ്പാടാക്കിയിരുന്നു.
ഇൻഡിഗോ സിഇഒയുടെ പ്രതികരണം
വിഷയത്തിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. പ്രതിസന്ധി പരിഹരിക്കുകയാണെന്നും ഇൻഡിഗോയുടെ പ്രവർത്തനം ഡിസംബർ 10-നും 15-നും ഇടയിൽ സാധാരണ നിലയിലാകുമെന്നും, സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർലൈൻ തീരുമാനിച്ചിട്ടുണ്ട് സിഇഒ പിറ്റർ എൽബേഴ്‌സ് അറിയിച്ചു.
കേന്ദ്രത്തിന്റെ പരിഹാരം
ഡിസംബർ 13 വരെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താനാണ് നിലവിൽ റെയിൽവേ ആലോചിക്കുന്നത്. ദില്ലി അടക്കുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലേക്ക് 30 പ്രത്യേക സർവീസുകൾ നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയിൽവേ വിന്യസിച്ചു.
വ്യോമയാനമന്ത്രാലയത്തിന്റെ അന്വേഷണം
ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. പ്രതിസന്ധിക്ക് പിന്നാലെ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോയുടെ മുന്നറിയിപ്പ്.

