International Yoga Day 2022; യോഗാ ദിനത്തില്‍ വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍
എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ (International Yoga Day 2022) വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാ ദിനം ആചരിക്കുന്നത്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മൈസൂരിൽ വച്ച് പരിപാടികൾക്ക് നേതൃത്വം നൽകും. മൈസൂരു പാലസ് ഗ്രൗണ്ടില്‍ പതിനയായ്യിരം പേര്‍ പ്രധാനമന്ത്രിക്ക് ഒപ്പം യോഗ ചെയ്തു. മൈസൂര്‍ രാജാവ് യെദ്ദുവീര്‍ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി യോഗ ചെയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്മാരായ അനന്ദുപ്രഭ, വടിവേല്‍ പി, അക്ഷയ്, പ്രശാന്ത് ആല്‍ബര്‍ട്ട്, സുരേഷ് നായര്‍ എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍.
ദില്ലിയിലെ ജന്തര്‍ മന്തിറില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ യോഗാ ദിനാചരണത്തിന് നേതൃത്വം നല്‍കി. നൂറ് കണക്കിന് ആളുകളാണ് കേന്ദ്രസര്‍ക്കാറിന്‍റെ പരിപാടിയിൽ പങ്കെടുക്കാനായി ജന്തർമന്തറില്‍ എത്തിയിരിക്കുന്നത്.
പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്തും യോഗ ദിനാചരണ പരിപാടികള്‍ അരങ്ങേറി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ യോഗാ ദിന പരിപാടികള്‍ സംഘടിപ്പിച്ചത്.
മൈസൂരു പാലസ് ഗ്രൗണ്ടിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ യോഗാ ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. 1,5000 പേരാണ് പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തത്. മൈസൂരു പാലസ് ഗ്രൗണ്ടില്‍ ഗാന്ധി വേഷത്തില്‍ എത്തിയയാള്‍.
യോഗ മനുഷ്യത്വത്തിനുള്ള ഇന്ത്യയുടെ സമ്മാനമാണെന്നും ഇത് ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനമാണെന്നും മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും അത് സന്തുലിതമാക്കുന്നുവെന്നും രാഷ്ട്രപതി ഭവനിൽ നടന്ന യോഗ ദിനാഘോഷത്തില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് ഡിജിപി അനില്‍കാന്തിന്‍റെ നേതൃത്വത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലായിരുന്നു യോഗാ ദിന പരിപാടികള്‍ അരങ്ങേറിയത്.
കോഴിക്കോട് ബിജെപി ഓഫീസില്‍ വച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും യോഗ ദിനചരണത്തിന്‍റെ ഭാഗമായി.