അമ്മയുടെ നൂറാം ജന്മദിനത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്നലെയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ഗുജറാത്തിലെത്തിയത്. ഇന്ന് രാവിലെ ഗാന്ധിനഗറിലെ റൈസൺ വസതിയിലെത്തിയ അദ്ദേഹം അമ്മ ഹീരാബെന്നിന് നൂറാം ജന്മദിനാശംസകള്‍ നേര്‍ന്നു. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി അമ്മയുടെ കാല്‍കഴുകി. കുറച്ച് നേരെം വീട്ടില്‍ തങ്ങിയ അദ്ദേഹം പിന്നീട് മറ്റൊരു പരിപാടിക്കായി പോയി.
ഇന്ന് രാവിലെ ആറരയോടെയാണ് പ്രധാനമന്ത്രി മോദി ഗാന്ധിനഗറിലെ റൈസൺ വസതിയിലെത്തിയത്. അരമണിക്കൂറിലേറെ അമ്മയോടൊപ്പം അദ്ദേഹം ചെലവഴിച്ചു. അമ്മയ്ക്ക് പ്രത്യേക സമ്മാനവുമായാണ് മോദി എത്തിയത്. അദ്ദേഹം അമ്മയ്ക്ക് ലഡു സമ്മാനിക്കുകയും ജന്മദിനാശംസകൾ നേരുകയും ചെയ്തു.
ഒരാഴ്ചയ്ക്കിടെ മോദിയുടെ രണ്ടാമത്തെ ഗുജറാത്ത് സന്ദർശനമാണിത്. നേരത്തെ ജൂൺ 10 ന് മോദി ഗുജറാത്തിലെത്തിയിരുന്നു.
തുടർന്ന് നവസാരിയിൽ നടന്ന ഗുജറാത്ത് ഗൗരവ് അഭിയാൻ പരിപാടിയിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിച്ചു. ഈ വർഷം ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് ഗാന്ധിനഗറിലെ റെയ്‌സനിൽ കനത്ത പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റൈസൻ ഗ്രാമത്തിലേ അദ്ദേഹത്തിന്‍റെ വീട്ടിലേക്കുള്ള വഴികനത്ത പൊലീസ് കാവലിലായിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ മോദി എത്തിയിരുന്നു. മാര്‍ച്ചില്‍ അമ്മ ആദ്യ ഡോസ് കോറോണാ വാക്സിന്‍ സ്വീകരിച്ചതായി മോദി ട്വീറ്റ് ചെയ്തിരുന്നു. "ഇന്ന് എന്റെ അമ്മ കൊറോണ വാക്‌സിന്‍റെ ആദ്യ ഡോസ് എടുത്തതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്." എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.