ബുള്‍ഡോസറുകള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്ന കടുവകള്‍; ചിത്രങ്ങള്‍ കാണാം
ഓരോ രാജ്യത്തും കാഴ്ചബംഗ്ലാവുകളും ദേശീയ വനോദ്ദ്യാനങ്ങളും നിര്‍മ്മിക്കപ്പെട്ടത് ഭൂമിയിലെ വന്യജീവി സമ്പത്ത് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സുഡാനിലെ കാഴ്ചബംഗ്ലാവില്‍ ഭക്ഷണം കിട്ടാതെ മരണാസന്നനായ സിംഹത്തിന്‍റെ ചിത്രങ്ങള്‍ വൈറലായത്. ഇതിനെ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സഹായഹസ്തങ്ങള്‍ പ്രവഹിക്കുകയും ആ മൃഗശാലയിലെ മൃഗങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. രാജ്യത്തെ സാമ്പത്തിക നില തകര്‍ന്നതാണ് മൃഗശാലയിലേക്കുള്ള സാമ്പത്തിക സഹായത്തെ തടസപ്പെടുത്തിയതെന്നാണ് സുഡാനില്‍ നിന്ന് വന്ന റിപ്പോട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ഇന്ത്യയിലെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. കാണാം ആ കാഴ്ചകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
17

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ (ഐഎഫ്‌എസ്) പർവീൻ കസ്വാൻ തന്‍റെ ട്വിറ്റർ അക്കൗണ്ടില്‍ പങ്കുവച്ച ചിത്രമാണിത്. ബുൾഡോസറും ട്രക്കും നിരന്തരം പണിയെടുക്കുന്നതിനിടെ അലസനായി ഇരിക്കുന്ന കടുവ. അദ്ദേഹം ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ഏറെ ആളുകളാണ് ചിത്രം പങ്കുവച്ചത്. ഇന്ത്യയില്‍ ഇന്ന് ശക്തമായ വനനിയമങ്ങള്‍ നിലവിലുണ്ട്. ഒരു സാധാരണ പൗരനോ അല്ലെങ്കില്‍ കാടിന്‍റെ തദ്ദേശീയ ജനതയെന്ന് വിളിക്കുന്ന ആദിവാസികള്‍ തന്നെയോ ഇന്ന് കാട്ടില്‍ പ്രവേശിക്കണമെങ്കില്‍ വനം വകുപ്പിന്‍റെ സമ്മതം ആവശ്യമാണ്. അത്രയും കര്‍ശനമാണ് കാര്യങ്ങള്‍. എന്നാല്‍ നിയമനിര്‍മ്മാണം നടത്തിയ ഭരണകൂടങ്ങള്‍ ഒരിക്കലും ഈ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നതിന്‍റെ ശക്തമായ ദൃശ്യമാണിത്. "ആ സ്ഥലം ആരുടേതാണ്. ഒരു ചിത്രം വാക്കുകളേക്കാൾ കൂടുതൽ സംസാരിക്കുന്നു. അജ്ഞാതനായ ആരോ പകര്‍ത്തിയ ശക്തമായ ചിത്രം. # ടൈഗർലാന്റ്" എന്ന അടിക്കുറിപ്പോടെയാണ് പർവീൻ കസ്വാൻ ചിത്രം പങ്കുവച്ചത്. വീട് കൊള്ളയടിക്കപ്പെടുന്ന ഒരു മൃഗത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോൾ ഒരു ബുൾഡോസർ എത്രമാത്രം ഭയാനകമാണെന്ന് തോന്നാറുണ്ടെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പുരോഗതിയുടെ പേരിൽ മനുഷ്യൻ നാശത്തിന്‍റെ ഒരു പാത മാത്രം ഉപേക്ഷിക്കുന്നതിനെ ഓർമ്മപ്പെടുത്തലാണ് ഈ ചിത്രമെന്ന് തെന്നിന്ത്യന്‍ നടിയായ പൂജ ഭട്ട് റീട്വീറ്റ് ചെയ്തു. ഈ ചിത്രം ട്വീറ്റിൽ 1.9 Kലൈക്കുകളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 350 ഓളം റീട്വീറ്റുകളും നേടി.

27
പർവീൻ കസ്വാന്‍റെ ട്വീറ്റിന് പുറകേ പങ്കുവയ്ക്കപ്പെട്ട മറ്റൊരു ചിത്രമാണിത്. ഈ ചിത്രത്തിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. അമ്പതോളം ടൈഗര്‍ റിസര്‍വ് ഫോറസ്റ്റുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ അഞ്ചോളം റിസര്‍വ് ഫോറസ്റ്റുകളില്‍ കടുവകളില്ല. അരുണാചല്‍ പ്രദേശിലെ കാംലാഗ് ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലാകട്ടെ ഒരു കടുവയാണ് അവശേഷിക്കുന്നത്. 215 കടുവകളുള്ള ഉത്തരാഘണ്ഡിലെ ജിം കോര്‍ബറ്റ് റിസര്‍വ് ഫോറസ്റ്റാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവയുള്ള വനം. നാല് റിസര്‍ ഫോറസ്റ്റുകളില്‍ മാത്രമേ നൂറിന് മേല്‍ കടുവകളുള്ളൂ. 2016 ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ മൊത്തം 2,967 കടുവകളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം റിസര്‍വ് ഫോറസ്റ്റുകളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളുടെ പണികള്‍ നടക്കുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ നദീ സംയോജന പദ്ധതി മുതല്‍ ദേശീയപാതാ വികസനം വരെയുള്ള പദ്ധതികളുണ്ട്. ഇതിനൊക്കെ പുറമേ ഇന്ത്യന്‍ വനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഖനന കേന്ദ്രങ്ങളും സജീവമാണ്.

37
ഖനന കേന്ദ്രത്തിന് സമീപത്ത് ഭക്ഷണമന്വേഷിച്ചെത്തിയ മാനുകള്‍.

47
ബ്രഹ്മപുരി വനമേഖലയില്‍ നടക്കുന്ന ദേശീയ നദീ സംയോജന പദ്ധതി പ്രകാരമുള്ള കനാല്‍ നിര്‍മ്മാണം.

57
ഭദ്രാ ടൈഗര്‍ റിസേര്‍വില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണം.

67
മധ്യപ്രദേശിലെ കന്‍ഹ പെഞ്ച് ടൈഗര്‍ റിസര്‍വിന് നടുവിലൂടെയുള്ള കടന്ന് പോകുന്ന ദേശീയപാത 44

77
മധ്യപ്രദേശിലെ കന്‍ഹ പെഞ്ച് ടൈഗര്‍ റിസര്‍വിന് നടുവിലൂടെയുള്ള കടന്ന് പോകുന്ന ദേശീയപാത 44 ന്‍റെ ഓവര്‍ ബ്രിഡ്ജിന് താഴെക്കൂടെ നടന്ന് പോയ കടുവയുടെ കാല്‍പ്പാട് പരിശോധിക്കുന്നു.

Latest Videos