- Home
- News
- International News
- നന്ദി പറയാനായി മിന്നാമിനുങ്ങുപോലെ മിന്നി മറഞ്ഞത് 300 ഡ്രോണുകള്‍; കാണാം ആ കാഴ്ചകള്‍
നന്ദി പറയാനായി മിന്നാമിനുങ്ങുപോലെ മിന്നി മറഞ്ഞത് 300 ഡ്രോണുകള്‍; കാണാം ആ കാഴ്ചകള്‍
കൊറോണാ വൈറസ് ലോകം മുഴുവനും സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വം ഏഴ് മാസങ്ങള്‍ക്ക് ശേഷവും തുടരുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ കഴിഞ്ഞ ദവസം രാത്രി 300 ഓളം ഡ്രോണുകള്‍ മിന്നിത്തെളിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഹാൻ നദിക്ക് മുകളിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരമര്‍പ്പിച്ച് വെളിച്ചം കൊണ്ട് ആകാശത്തവ ചിത്രങ്ങൾ വരച്ചു. കാണാം ആ അപൂര്‍വ്വ ദൃശ്യങ്ങള്‍.

മുഖംമൂടികൾ ധരിക്കുക, കൈ കഴുകുക, ശാരീരിക അകലം പാലിക്കുക എന്നിങ്ങനെ കൊവിഡ്19 നെതിരെയുള്ള മുന്‍കരുതലുകളായിരുന്നു ദീപവിതാനങ്ങളില്‍ നിറഞ്ഞ് നിന്നത്.

മഹാമാരിക്കെതിരെ പൊരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എല്ലാ ദക്ഷിണ കൊറിയക്കാർക്കും അവരുടെ കൂട്ടായ പരിശ്രമങ്ങൾക്കും നന്ദി പറയുന്നതടക്കം 10 മിനിറ്റ് പ്രദര്‍ശനമുണ്ടായിരുന്നു.

"നിങ്ങൾക്ക് നന്ദി," കൊറിയൻ ഉപദ്വീപിലെ ഹാൻ നദിക്ക് മുകളിൽ രാത്രി ഹൃദയത്തിന്‍റെ ആകൃതിയിൽ ഡ്രോണുകൾ ആകാശത്ത് എഴുതി.

പുറകെ "കൊറിയൻ റിപ്പബ്ലിക്ക്, ധൈര്യമായിരിക്കുക" എന്ന സന്ദേശവുമെത്തി. പരിപാടിക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ഡ്രോണുകള്‍.

കൊറിയയില്‍ പുതുതായി 63 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 36 എണ്ണം സമ്പര്‍ക്കം വഴിയാണെങ്കില്‍ 27 പേര്‍ പുറത്ത് നിന്ന് വന്നവരാണ്.

കൊറോണ വൈറസ് കണികകളാൽ ചുറ്റപ്പെട്ട ഒരു മുഖംമൂടി, ആളുകൾ സാമൂഹിക അകലം പാലിക്കൽ, ഒരു ജോടി കൈകൾ കഴുകൽ എന്നിങ്ങനെ ഡ്രോണുകൾ ആകാശത്ത് ചുറ്റിത്തിരിഞ്ഞ് നിരവധി ചിത്രങ്ങള്‍ വരച്ചു.

മഹാമാരിയില്‍ നിന്ന് അകലം പാലിക്കാനായി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓര്‍മ്മപ്പെടുത്തുന്നതിനും സഹായകരമായിട്ടായിരുന്നു ആകാശത്ത് ചിത്രങ്ങള്‍ സൃഷ്ടിച്ചത്.

ഒരു വലിയ തംബ് അപ്പ് തുടർന്ന് 'നിങ്ങൾക്ക് നന്ദി' എന്ന വാക്കുകളും ആകാശത്ത് ചിത്രീകരിച്ചിച്ചു.

അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം, ഗതാഗത മന്ത്രാലയം എന്നിവരൊത്തു ചേര്‍ന്നാണ് ഇത്തരമൊരു ദീപ വിതാനം ആകാശത്ത് സൃഷ്ടിച്ചത്.

എന്നാല്‍ ഡ്രോൺ ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പരസ്യം നല്‍കിയിരുന്നില്ല. കാരണം, ഇത് കാണാനായി ആളുകള്‍ ഒത്തുകൂടുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന ഭയം തന്നെ.

യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സർക്കാർ എഴുതി: 'ജനങ്ങളുടെയും മെഡിക്കൽ സ്റ്റാഫിന്‍റെയും ശ്രമങ്ങൾക്ക് നന്ദി. കോവിഡ് -19 ബാധിച്ച എല്ലാവരോടും ഞങ്ങൾ നന്ദിയും ബഹുമാനവും പ്രകടിപ്പിക്കുന്നു."

മഹാമാരിയുടെ തുടക്കം മുതൽ ദക്ഷിണ കൊറിയയിൽ 13,181 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 285 പേർ മരിച്ചുവെന്നും ജോൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam