കൊവിഡ് 19; ലോകത്ത് ആകെ മരണം 670,207, അമേരിക്കയിൽ മാത്രം 153,840 !!
അമേരിക്കയിൽ കൊവിഡ് 19 ബാധിച്ച് മരണത്തിന് കീഴടങ്ങിയവർ ഒന്നരലക്ഷത്തിലധികം. പുതിയ കണക്കനുസരിച്ച് 45,68,037 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ദിനംപ്രതി അമ്പതിനായിരത്തിലധികം പേർക്കാണ് അമേരിക്കയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ലോകത്താകമാനം 6,70,207 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ മാത്രം മരണ നിരക്കിൽ ഇത്രയും വർദ്ധന. കൊവിഡ് മരണനിരക്കിൽ രണ്ടാമതുള്ളത് ബ്രസീലാണ്, 90,188 മരണങ്ങൾ. 45,961 പേർ യുകെയിലും, 44,876 പേർ മെക്സിക്കോയിലും മരണത്തിന് കീഴടങ്ങി. 35,129 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയാണ് അഞ്ചാമത്. കൊവിഡ് മരണനിരക്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാമതാണ്, 35,003 മരണങ്ങളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊവിഡ് ബാധിച്ച് മെക്സിക്കോയിൽ മരിച്ചവരുടെ അവശേഷിപ്പുകൾ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് എത്തിച്ചപ്പോൾ. വണ്ടിയിൽ സൂക്ഷിച്ചിരിക്കുന്ന പെട്ടികളിൽ തന്റെ ഭാര്യയുടേത് തിരയുന്ന യുവാവിനെയും കാണാം.
ഹ്യൂസ്റ്റണിൽ കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ചുവച്ചിരിക്കുന്ന ശ്രവങ്ങൾക്കരിൽ ജോലിഭാരം കാരണം തളർന്നിരിക്കുന്ന ആരോഗ്യ പ്രവർത്തകൻ.
വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ നടന്ന കൊവിഡ് ടാസ്‌ക് ഫോഴ്‌സ് വാർത്താ സമ്മേളനത്തിൽ സംസാരിച്ച ശേഷം മടങ്ങുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഫ്ലോറിഡയിലെ ഒരു ആശുപത്രിക്ക് പുറത്ത് ആംബുലൻസിലുള്ള പ്രതിരോധ സാമഗ്രികൾ ശുചീകരിക്കുന്ന ആരോഗ്യ പ്രവർത്തകർ
ടെക്സസിലെ ഹ്യൂസ്റ്റണിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിയവർ അവരവരുടെ വാഹനങ്ങളിൽ തന്നെ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു.
ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്ക്കാര ചടങ്ങുകൾക്ക് മുമ്പ് ശരീരത്തിനടുത്ത് നിന്ന് പൊട്ടിക്കരയുന്ന യുവതി.
ഒക്ലഹോമയിൽ ഒരു കൊവിഡ് രോഗിയെ ആംബുലൻസിലേക്ക് കയറ്റാൻ തുടങ്ങും മുമ്പ് തന്റെ പിപിഇ കിറ്റി ശരിയായി ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന ആരോഗ്യ പ്രവർത്തകൻ
ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം സംസ്ക്കാര ചടങ്ങുകൾക്കായി കൊണ്ടു പോകുന്ന സ്ത്രീകൾ. അമേരിക്കയിൽ സ്ത്രീകൾ നടത്തുന്ന ഏക സ്മശാനത്തിൽ നിന്നുള്ള കാഴ്ച.
ന്യൂയോർക്കിലെ ഒരു ആശുപത്രിക്ക് പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം താൽക്കാലിക മോർച്ചറിയിലേക്ക് മാറ്റുന്ന ആരോഗ്യപ്രവർത്തകർ.
മസാച്ചുസെറ്റ്സിൽ കൊവിഡ് ബാധിച്ച് മരിച്ച തന്റെ ഭർത്തവിന്റെ ശവപ്പെട്ടിയിൽ പിടിച്ചുകൊണ്ട് കരയുന്ന യുവതിയും ബന്ധുക്കളും
വിർജിനിയയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന തങ്ങളുടെ അമ്മയെ ജനാലയിലൂടെ നോക്കി നിൽക്കുന്ന മക്കൾ.
വിർജിനിയയിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ശരീരത്തിനരികിൽ ബന്ധുക്കൾ.
ന്യൂയോർക്കിലെ ബ്രൂക്ലിലിനിൽ കൊവിഡ് ബാധിതനെ ആശുപത്രിയിലേക്ക് മാറ്റുന്ന ആരോഗ്യ പ്രവർത്തകരും പൊലീസും. രോഗബാധിതന്റെ ഭാര്യയെയും ചിത്രത്തിൽ കാണാം
ന്യൂയോർക്കിലെ ഒരു ശ്മശാനത്തിൽ നിന്നുള്ള കാഴ്ച
ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവശരീരങ്ങൾ ത്ത്കാലികമായി സൂക്ഷിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ക്യാബിനുകൾ.
കൊവിഡ് രോഗമുക്തി നേടിയ ഡെന്നിസ് നെൽസൺ എന്നയാളെ കാണാനെത്തിയ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഡെന്നിസ് നെൽസൺ കൊവിഡ് വാക്സിന്റെ ഗവേഷണത്തിനും തുടർ ചികിത്സയ്ക്കും വേണ്ട പരീക്ഷണങ്ങൾക്ക് തന്റെ രക്തം നൽകാൻ തയ്യാറായിരുന്നു.
മുതലാളിത്തമാണ് വൈറസ് എന്നെഴുതിയ ഒരു കെട്ടിടം. ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ നിന്നുള്ള കാഴ്ച
കാലിഫോർണിയയിലെ ഒരു ആശുപത്രിയിലെ കൊവിഡ് ബാധിതനെ പരിചരിക്കുന്ന ഡോക്ടർ സഫിയ അങ്ക്ലെസാരിയ. ഇവർ ഏഴു മാസം ഗർഭിണിയാണ്. ഡോക്ടർമാരുടെ അഭാവം കാരണം സ്വയം ഡ്യൂട്ടിക്കെത്തുകയായിരുന്നു സഫിയ അങ്ക്ലെസാരിയ.
ന്യൂയോർക്കിൽ പൊലീസും മറ്റ് സുരക്ഷാപ്രവർത്തകരും ചേർന്ന് ആരോഗ്യപ്രവർത്തകർക്ക് ആദരവ് നൽകുന്നതിന് ഏർപ്പെടുത്തിയ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് വിതുമ്പുന്ന ഒരു നഴ്സ്
കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സിന്റെ ദിവസേനയുള്ള പത്രസമ്മേളനത്തിനു ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡയറക്ടർ ഡോ. ആന്റണി ഫൗസിയോട് സംസാരിക്കുന്ന പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്
മസാച്ചുസെറ്റ്സിൽ കോരിച്ചൊരിയുന്ന മഴയത്ത് ഒരു കൊവിഡ് ബാധിതനെ ആംബുലൻസിലേക്ക് കയറ്റുന്ന ആരോഗ്യപ്രവർത്തകൻ
വാഷിംഗ്ണ്ടണിൽ ഒരു ആശുപത്രിയിൽ കൊവിഡ് ബാധിതനായ തന്റെ ഭർത്താവിനെ കാണാനെത്തിയ സ്ത്രീ.
ന്യൂയോർക്കിലെ ബ്രൂക്ലിനിൽ സംസ്കാര ചടങ്ങുകൾക്ക് വേണ്ടി ശവശരീരങ്ങൾ മോർച്ചറിയിൽ നിന്നും വാഹനങ്ങളിലേയ്ക്ക് കയറ്റുന്ന ആരോഗ്യ പ്രവർത്തകർ
ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിലെ സെൻട്രൽ പാർക്കിന് സമീപമുള്ള ഒരു ബെഞ്ചിലിരുന്ന് വിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തക.
മെക്സിക്കോയിൽ മാസ്ക് വിൽപ്പന നടത്തുന്ന സ്ത്രീ. ഇവർ സ്വന്തമായി നിർമ്മിക്കുന്ന മാസ്കുകളാണ് വിൽക്കുന്നത്.
ന്യൂയോർക്കിലെ ബ്രൂക്ലിനിൽ കൊവിഡ് ബാധിതനെ ആശുപത്രിയിലേക്ക് മാറ്റുന്ന ആരോഗ്യപ്രവർത്തകൻ
ന്യൂയോർക്കിലെ ബ്രൂക്ലിനിൽ കൊവിഡ് ബാധിച്ച് മരിച്ച തങ്ങളുടെ സഹപ്രവർത്തകന്റെ ശവശരീരവുമായി സംസ്ക്കര ചടങ്ങുകൾക്ക് പോകുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ