ശീതയുദ്ധ ഓര്‍മ്മകളെ വില്‍പ്പനയ്ക്ക് വച്ച് അമേരിക്ക

First Published May 15, 2020, 4:22 PM IST

ശീതയുദ്ധകാലത്ത് സോവിയറ്റ് ബോംബര്‍ വിമാനങ്ങളുടെ ആക്രമണത്തില്‍ നിന്ന് ഫിലാഡൽഫിയ നഗരത്തിന്‍റെ സംരക്ഷണത്തിനായി നിര്‍മ്മിച്ച ന്യൂക്ലിയര്‍ മിസൈല്‍ വിക്ഷേപണ സൈറ്റ് അമേരിക്ക വില്‍പനയ്ക്ക് വച്ചു. ന്യൂജേഴ്‌സിയിലെ വൂൾവിച്ച് ടൗൺഷിപ്പിലുള്ള ഈ സൈറ്റ് 1957 നും 1974 നും ഇടയിലാണ് പ്രവർത്തിച്ചിരുന്നത്. സോവിയറ്റ് ബോംബർ ആക്രമണത്തിനെതിരെ ഫിലാഡൽഫിയയ്ക്ക് ചുറ്റും ഒരു 'റിംഗ് ഓഫ് സ്റ്റീൽ' -നായി രൂപീകരിച്ച 12 സൈറ്റുകളിൽ ഒന്നാണിത്. അവിടെ സ്ഥാപിച്ചിട്ടുള്ള ചില ആന്‍റി-എയർക്രാഫ്റ്റ് മിസൈലുകളിൽ ന്യൂക്ലിയർ വാർഹെഡുകൾ ഉണ്ടായിരുന്നു.