നിറങ്ങളില്‍ മുങ്ങി, ചിത്രം പോലെയൊരു കാട്

First Published 19, Oct 2019, 10:22 PM IST

നീണ്ടകാലത്തെ ഉറക്കത്തിന് മുന്നോടിയായി സ്വയം നിറങ്ങളില്‍ മുങ്ങി കാഴ്ചയുടെ പ്രഭാപൂരമൊരുക്കി, ഒരുങ്ങി നില്‍ക്കുകയാണ് കാനഡയിലെ കാടുകള്‍. വരാന്‍പോകുന്ന മഞ്ഞ്കാലത്തോളം സുന്ദരമായിരിക്കും അതിന് തൊട്ട് മുമ്പുള്ള ശീതോഷ്ണകാലം.  സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലെ ശീതോഷ്ണകാലാവസ്ഥയില്‍ കാനഡയിലെ കാടുകള്‍ സ്വയം ഇലകളില്‍ നിറങ്ങള്‍ തീര്‍ക്കും. പതുക്കെ തണുപ്പുകാലത്തിലേക്ക് അരിച്ചരിച്ച് മഞ്ഞുകള്‍ വീഴുമ്പോള്‍ മരങ്ങള്‍, ഇലകള്‍ പതുക്കെ പൊഴിച്ച്, വെള്ളുത്ത മഞ്ഞില്‍ പുതച്ചുറങ്ങും. 

സെപ്തംബറില്‍ തുടങ്ങുന്ന ഇന്ത്യന്‍ സമ്മറിലാണ് കാനഡയിലെ കാടുകള്‍ നിറഭേദങ്ങളെ തേടുന്നത്.  ഇലകൾ പച്ചയില്‍ നിന്ന് മഞ്ഞയിലേക്കുള്ള സഞ്ചാരത്തിലാകും ആദ്യം. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞയില്‍ നിന്ന് ഓറഞ്ച് നിറത്തിലേക്ക് ഇലകള്‍ കൂടുമാറും. പിന്നെ പർപ്പിൾ. ഒടുവില്‍ രക്തവര്‍ണ്ണമായി കൊഴിഞ്ഞ് ശിശിരകാലത്തേക്കായി ശിഖിരങ്ങളില്‍ മരങ്ങള്‍ ഉറങ്ങിനില്‍ക്കും. ഇതിനിടെ ഇലകളില്‍ നിറങ്ങള്‍ വാരിവീശി വലിയൊരു ക്യാന്‍വാസായി ഭൂമി മാറും.  ഒക്ടോബറോടൊ മഞ്ഞുകാലം തുടങ്ങും. 

1991 ല്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസം, 2008 ല്‍ കാനഡയിലാണ് ഹുസൈന്‍ ചിറത്തൊടിയെ എത്തിച്ചത്. പെപ്സികോയില്‍ ഫിനാന്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന അദ്ദേഹം 1995 മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു (Camera - Nikon D800, Lens Nikkon 28-300mm). മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപം ചെറൂക്കരയിലാണ് ഹുസൈന്‍ ചിറത്തൊടിയുടെ സ്വദേശം. അദ്ദേഹം പകര്‍ത്തിയ കനേഡിയന്‍ പ്രകൃതി വരച്ച വനക്കാഴ്ചകള്‍ കാണാം. 
 
റഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂപ്രദേശമുള്ള രാജ്യമാണ് കാനഡ. ആര്‍ട്ടിക്ക് പ്രദേശത്തോട് അടുത്ത് കിടക്കുന്ന ഏറ്റവും കൂടുതല്‍ തീരപ്രദേശമുള്ള രാജ്യം. (ചിത്രം: ഗറ്റിന്യൂ പാര്‍ക്ക്, ഓറ്റാവാ)

കാനഡയിൽ ശുദ്ധജലതടാകങ്ങളും വനങ്ങളും പാർക്കുകളും ഏറെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തടാകമായ ഒസ്റ്റോറിയ തടാകത്തിൻറെ വിസ്തീർണം കേരളത്തിൻറെ പകുതി വിസ്തീർണത്തോളം വരും.  (ചിത്രം: ഗറ്റിന്യൂ പാര്‍ക്ക്, ഓറ്റാവാ)

ദേശീയ പാർക്കുകളാലും സമ്പന്നമാണിവിടം. മൊത്തം 42 ദേശീയ പാര്‍ക്കുകള്‍.  ലോകത്തിലെ ആകെയുള്ള ശുദ്ധജലസ്രോതസിൻറെ 20 ശതമാനവും കാനഡയിലാണ്. (ചിത്രം: കാലെഡൺ )

മേപ്പിൾ മരമാണ് കാനഡയിലെ പ്രധാനപ്പെട്ട മരം. ഇതിന്‍റ ഇലയാണ് ദേശീയ പതാകയില്‍ ഉപയോഗിച്ചിരിക്കുന്നത്. (ചിത്രം:കാലെഡൺ - ഒന്‍റാറിയോ )

ഒരു പ്രത്യേക സീസണിൽ ഇതിൻറെ തടിയുടെ ഉൾഭാഗം ഒരുപകരണം കൊണ്ട് തുരന്ന് മധുരമുള്ള ഒരു ദ്രാവകം വലിച്ചെടുക്കുന്നു. (ചിത്രം:കാലെഡൺ - ഒന്‍റാറിയോ )

ചില പ്രക്രിയകളിലൂടെ ഈ ദ്രവകത്തില്‍ നിന്ന് മിഠായി, കേക്ക് തുടങ്ങിയവ ഉണ്ടാക്കുന്നു. (ചിത്രം: കാലെഡൺ - ഒന്‍റാറിയോ)

കയറ്റുമതി സാധ്യതയുള്ള ഒരു പ്രധാന ഉത്പന്നമാണിത്. പ്രമേഹരോഗികൾക്കും ഉപയോഗിക്കാമെന്നതാണ് ഇതിൻറെ പ്രത്യേകത. (ചിത്രം:കാലെഡൺ - ഒന്‍റാറിയോ )

മിതോഷ്ണകാലത്ത് ഈ മരങ്ങളുടെ ഇലകൾ മഞ്ഞനിറത്തിലും ഓറഞ്ച് നിറത്തിലും പർപ്പിൾ നിറത്തിലും അവസാനം ചുവപ്പു നിറത്തിലും എത്തുന്നു. (ചിത്രം: കാലെഡൺ - ഒന്‍റാറിയോ)

അപ്പോൾ ഇലകൾ കൂട്ടത്തോടെ പൊഴിഞ്ഞ് മരം വെറും ശിഖരങ്ങൾ മാത്രമായി കാണപ്പെടുന്നു. (ചിത്രം:കാലെഡൺ - ഒന്‍റാറിയോ )

മഞ്ഞുകാലത്തിൻറെ അവസാനത്തോടെ മരങ്ങളിൽ തളിരിലകൾ പ്രത്യക്ഷപ്പെടുകയും പൂവും കായും ഉണ്ടാവുകയും ചെയ്യുന്നു. (ചിത്രം:കാലെഡൺ - ഒന്‍റാറിയോ )

ഇത് ഓട്ടം ഫോൾ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇന്ത്യന്‍ സമ്മറിന്‍റെ തുടക്കമായ സെപ്തംബര്‍ മുതല്‍ ഒക്റ്റോബര്‍ വരെയാണ് മരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുന്നത്. (ചിത്രം:കാലെഡൺ - ഒന്‍റാറിയോ )

കാനഡയിൽ ഇലകളുടെ വർണമാറ്റം തുടങ്ങുന്നത് പ്രധാനമായും സെപ്റ്റംബർ അവസാനത്തോട് കൂടിയാണ്, അത് ഏതാണ്ട് രണ്ട്രുമാസത്തോളം നീണ്ടു നിൽക്കും വൃക്ഷങ്ങളിലെ ഈ വര്‍ണ്ണമാറ്റം.  (ചിത്രം: ഓറഞ്ച് വിൽ, ഒന്‍റാറിയോ )

പൈൻ മരത്തിന്‍റെ വിഭാഗത്തിൽപ്പെടുന്ന മരങ്ങളൊഴികെ എല്ലാ മരങ്ങളും ഇല പൊഴിക്കുന്നതിന് മുന്നോടിയായി നിറം മാറുന്നു. ഏറ്റവും നല്ല നിറം മാറ്റം കാണപ്പെടുന്നത് ഒണ്ടാറിയോ, ക്യുബെക്, അറ്റ്ലാന്‍റിക് പ്രവിശ്യകൾ എന്നിവിടങ്ങളിലാണ്. (ചിത്രം: ഓറഞ്ച് വിൽ, ഒന്‍റാറിയോ )

നിറം മാറ്റത്തിന്‍റെ തീവ്രത കാലാവസ്ഥക്കനുസരിച്ച് മാറും.  ഏറ്റവും നല്ല നിറങ്ങൾ രൂപമെടുക്കുന്നത് പകൽ നല്ല സൂര്യപ്രകാശവും രാത്രി നല്ല തണുപ്പും ലഭിക്കുമ്പോഴാണ്. (ചിത്രം: ജാക്ക്സ് - കാർട്ടിയർ നാഷണൽ പാർക്ക്, ക്യൂബെക്ക് )

നിറം മാറുന്ന മരങ്ങളിൽ പ്രധാനം ഷുഗർ മേപ്പിൾ, റെഡ് മേപ്പിൾ, പോപ്ലാർ, ബിർച്ച് എന്നീ മരങ്ങളാണ്. (ചിത്രം: ജാക്ക്സ് - കാർട്ടിയർ നാഷണൽ പാർക്ക്, ക്യൂബെക്ക് )

ശരത്കാലത്തിലെ ഈ വർണമാറ്റങ്ങൾ പൊതുവെ എല്ലായിടത്തും കാണാം. നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിലും പാർക്കുകളിലും സൈഡ് റോഡുകളിലും എല്ലാം വർണ്ണമയമായിരിക്കും ഇക്കാലത്ത്. (ചിത്രം :  കേപ്പ് ബ്രിട്ടൻ ഹൈലാന്‍റ് നാഷണല്‍ പാര്‍ക്ക്, നോവ സ്കോഷിയ )

നാഷൽ പാർക്കുകൾ ഈ സമയത്ത് നല്ല ആകർഷണമാണ്.  Parks Ontario, Outdoor Quebec (Sepaq) എന്നിവയുടെ വെബ്സൈറ്റുകളിൽ നിറം മാറ്റത്തെ കുറിച്ചുള്ള ഡീറ്റൈൽഡ് റിപ്പോർട്ട് ലഭിക്കും. അതനുസരിച്ച് യാത്രകൾ നിങ്ങള്‍ക്കും യാത്രകള്‍ പ്ലാൻ ചെയ്യാം. (ചിത്രം: അഗ്നിശമനസേനയുടെ ടവറില്‍ നിന്നുള്ള കാഴ്ച. എലിയട്ട് ലേക്,  ഒന്‍റാറിയോ. )

കാനേഡിയന്‍ ഭൂമിയില്‍ ഭൂരിഭാഗവും കാടോ അല്ലെങ്കില്‍ ശൈത്യമേറിയ തരിശ് നിലമോ ആണ്. അമേരിക്കയുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ പ്രദേശത്തെ ഏതാണ്ട് 100 മൈല്‍ ദൂരത്തിനുള്ളില്‍  കാനേഡിന്‍ ജനസാന്ദ്രതയുടെ 90 ശതമാനത്തോളം ജനങ്ങളും ജീവിക്കുന്നു. (ചിത്രം:  അൽഗോൺക്വിൻ പ്രൊവിൻഷ്യൽ പാർക്ക് ഒന്‍റാറിയോ)

ഉത്തരാര്‍ദ്ധധ്രുവവുമായി അടുത്തു കിടക്കുന്ന പ്രദേശമായതിനാല്‍ തന്നെ കാനഡയുടെ കാലാവസ്ഥയില്‍ ഉത്തരാര്‍ദ്ധ ധ്രുവത്തിന് ഏറെ പങ്കുണ്ട്. (ചിത്രം:  മോണ്ട്-ട്രെംബ്ലാന്‍റ്, ക്യൂബെക്ക്)

മാത്രമല്ല കാനഡയുടെ 42 ശതമാനവും വനപ്രദേശമാണ്. ഇത് ലോകത്തിലെ മൊത്തം വനത്തിന്‍റെ 8 ശതമാനം വരും. (ചിത്രം: മോണ്ട്-ട്രെംബ്ലാന്‍റ്, ക്യൂബെക്ക് )

ഒരിക്കലും മറക്കാത്ത നിറക്കാഴ്ചയില്‍ മുങ്ങി അവര്‍ ഇരുവരും... (ചിത്രം: മോണ്ട്-ട്രെംബ്ലാന്‍റ്, ക്യൂബെക്ക് )

loader