ഹോങ്കോംഗ് ജനാധിപത്യ പ്രക്ഷോഭം ' രാഷ്ട്രീയ വൈറസ് ' എന്ന് ചൈന

First Published May 11, 2020, 12:36 PM IST

2019 മാര്‍ച്ചില്‍ ആരംഭിച്ച ഹോങ്കോംഗ് പ്രക്ഷോഭങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമാകുന്നു. ലോകത്തെ മുഴുവന്‍ ഏകാധിപത്യ ഭരണകൂടങ്ങളും കൊവിഡ്19 നെ തുടര്‍ന്നേര്‍പ്പെടുത്തിയ ലോക്ഡൗണ്‍, തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള അവസരമായി ഉപയോഗിപ്പെടുത്തുമെന്ന ആശങ്കയെ ശരിവെക്കുന്നതായിരുന്നു ഹോങ്കോംഗില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ അടച്ചിരിക്കാന്‍ തുടങ്ങിയ അവസരം മുതലെടുത്ത് ഹോങ്കോംഗ് പ്രക്ഷോപകരെ വീണ്ടും ചൈനയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു. ഇതിനെതിരെ പ്രക്ഷോപകര്‍ ഇന്നലെ ഷോപ്പിംഗ് മാളുകളില്‍ ഒത്തുകൂടി. 

 

ജനക്കൂട്ടത്തെ നേരിടാന്‍ പെലീസ് കുരുമുളക് , പന്ത് എന്നിവ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.  പ്രായപൂർത്തിയാകാത്ത രണ്ട് പേര്‍ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക അകലം പാലിക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി അധികാരികൾ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രകടനം. ഹോങ്കോംഗില്‍ ആളുകള്‍ ഒത്തുചേരുന്നതിന്‍റെ പരിധി നാലിൽ നിന്ന് എട്ടായി ഉയർത്തിയതോടൊപ്പം  വെള്ളിയാഴ്ച മുതല്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് തുടങ്ങിയിരുന്നു. ചൈനയുടെ പാത പിന്തുടര്‍ന്ന് ലോകത്തിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് വരുമെന്ന ആശങ്കയും കുറവല്ല.