കൊവിഡ് 19 ; തകര്‍ന്നടിഞ്ഞ് ലോകത്തിലെ ഏറ്റവും വലിയ രോമക്കുപ്പായ വ്യവസായം
First Published Nov 27, 2020, 11:30 AM IST
ലോകത്തിലെ ഏറ്റവും വലിയ രോമക്കുപ്പായ വ്യവസായമാണ് ഡെന്മാര്‍ക്കിലെ നീര്‍നായ രോമക്കുപ്പായ വ്യവസായം. രോമക്കുപ്പായത്തിനാവശ്യമായ നല്ലയിനം രോമങ്ങള്‍ക്കായി നീര്‍നായകളെ വളര്‍ത്തുകയും അവയുടെ രോമവും തൊലിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രോമക്കുപ്പായങ്ങള്‍ക്ക് ഡെന്മാര്‍ക്കിലും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഏറെ ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലോകത്തിന്‍റെ താളം തന്നെ നിശ്ചലമാക്കിയ കൊറോണാ രോഗാണുവിന്‍റെ വ്യാപനം ഇന്ന് ഡെന്മാര്‍ക്കിന്‍റെ രോമക്കുപ്പായ വ്യവസായത്തെയും അടിമുടി നിശ്ചലമാക്കി. കൊറോണാ രോഗാണുവിന്‍റെ വ്യാപനവും അതിനെ തുടര്‍ന്ന് ഡെന്മാര്‍ക്കിലെ നീര്‍നായ ഫാമുകളില്‍ രോഗാണുവിന്‍റെ പരിവര്‍ത്തനം സാധ്യമായ രോഗാണുവിന്‍റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് രാജ്യത്തെ 17 ദശലക്ഷം നീര്‍നായകളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ രാജ്യത്തെ രോമക്കുപ്പായ വ്യാവസായം തകര്‍ന്നടിഞ്ഞു.

ഡെന്മാര്‍ക്കിലെ നീര്‍നായ ഫാം സന്ദര്‍ശിച്ച പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ വികാരാധീനയായി. സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ നീര്‍നായ ഫാം സന്ദര്‍ശിച്ചത്.

ഡെന്മാര്‍ക്കിന് രണ്ട് തലമുറയിലായി പ്രഗത്ഭരായ നീര്‍നായ കര്‍ഷകരുണ്ട്. വളരെ ചുരുങ്ങിയ കാലത്തിനിടെ ഇവരുടെ ജീവിത സാഹചര്യങ്ങള്‍ തകര്‍ന്നു. കര്‍ഷകരുടെ വികാരം എനിക്കുമുണ്ടെന്നും ഫാം സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
Post your Comments