അനാഥരായ നായ്ക്കളെ സഹായിക്കാന്‍ സര്‍ഫിങ്ങ്; ചിത്രങ്ങള്‍ കാണാം
തെരുവ് നായ്ക്കളെ, എന്തിന് രോഗം വന്ന വളര്‍ത്ത് നായ്ക്കളെ പോലും ഉപേക്ഷിക്കാനായി വാഹനങ്ങളില്‍ കെട്ടിവലിച്ച് കൊല്ലുന്ന വാര്‍ത്ത ഒരു പക്ഷേ മലയാളിക്ക് ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു. വര്‍ഷത്തില്‍ മൂന്നോ നാലോ അല്ലെങ്കില്‍ അതിലധികമോ ഇത്തരത്തില്‍ മിണ്ടാപ്രാണികളോട് മലയാളി കാണിക്കുന്ന ക്രൂരതയുടെ വാര്‍ത്തകള്‍ നമ്മുടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ അങ്ങ് കാലിഫോര്‍ണിയയിലെ ഡെൽ മാർ ഡോഗ് ബീച്ചിൽ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തും. കഴിഞ്ഞ ദിവസം ബീച്ചിലൊരു മത്സരം നടന്നു. ഹെലൻ വുഡ്‌വാർഡ് അനിമൽ സെന്‍ററിലെ വളർത്തുമൃഗങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി കാലിഫോർണിയയിലെ ഡെൽ മാർ ഡോഗ് ബീച്ചിൽ നായ്ക്കളുടെ സര്‍ഫിങ്ങായിരുന്നു നടന്നത്. വെറുതെയൊരു മത്സരമായിരുന്നില്ല അത്. മത്സരത്തിലെ സർഗ്ഗാത്മകത, സവാരി, തരംഗ സാങ്കേതികത, ഉത്സാഹം, ബോർഡിലെ ആത്മവിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയാണ് മികച്ച സർഫ് എന്ന പദവി നല്‍കുന്നത്. കാണാം ആ മത്സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.
'മൃഗങ്ങൾ നമ്മെ സഹായിക്കുന്നുവെന്നും നമ്മള്‍ അവരെ സഹായിക്കുന്നുവെന്നും ഈ മത്സരം കാണിക്കുന്നു. അതായത് ഒരു പരസ്പര സഹായം മത്സരത്തിലെമ്പാടും നിലനില്‍ക്കുന്നു.
മൃഗങ്ങളുടെയും മൃഗങ്ങളെ സ്നേഹിക്കുന്ന ആളുകളുടെയും സ്നേഹം ലോകത്തിന് കാണിച്ചുകൊടുക്കാനും അതിനായി കഴിയുന്നത്ര പദ്ധതികള്‍ സൃഷ്ടിക്കാൻ അത് ഉപയോഗിക്കുന്നതായി ഹെലൻ വുഡ്‌വാർഡ് അനിമൽ സെന്‍റര്‍ പ്രവര്‍ത്തകയായ ജെസീക്ക ഗെർക്കെ സിബിഎസ് 8 -നോട് പറഞ്ഞു.
'ഇവിടെയുള്ള ആളുകളെ കാണുന്നതും അവർ എത്രമാത്രം സന്തോഷവതികളായിരിക്കുന്നതും വളരെ മനോഹരമാണ്, വളരെക്കാലമായി ഞങ്ങൾക്ക് ഇതുപോലുള്ള ഒരു ദിവസം ആവശ്യമാണെന്ന് ഞാൻ കരുതുന്നു.' തന്‍റെ ഉറ്റ നായയുമായി സർഫ് ചെയ്ത മൈക്കൽ വില്ലിസ് ടിവി സ്റ്റേഷനോട് പറഞ്ഞു.
അവർ പരിപാടിയിൽ പങ്കെടുത്തതിൽ സന്തോഷമുണ്ട്. 'ഞങ്ങൾ അത് നന്നായി ചെയ്താന്‍ കഴിഞ്ഞു. മത്സരം കഴിയുന്നത്ര ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. തിരികെ സഹായിക്കുന്ന മനുഷ്യരെ സഹായിക്കാൻ നായ്ക്കള്‍ മത്സരിക്കുന്നതായി തോന്നി. അവരോടൊപ്പം മത്സരിക്കുമ്പോള്‍ ലോകത്തിന് മുകളിൽ സവാരി ചെയ്യുന്ന അനുഭവമായിരുന്നുവെന്നും വില്ലിസ് കൂട്ടിച്ചേര്‍ത്തു.
'ഹെലൻ വുഡ്‌വാർഡ് അനിമൽ സെന്‍റർ മൃഗങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് 14 ഇനം വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചത്. സർഫ് ഡോഗ് സർഫ്-എ-തോൺ രജിസ്ട്രേഷനിൽ നിന്നും ഈവന്‍റ് സ്പോൺഷോർസിപ്പിൽ നിന്നും സമാഹരിച്ച തുക നായ്ക്കളുടെ അഭയ കേന്ദ്രത്തിന് സമ്മാനിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona