- Home
- News
- International News
- അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ്, ഇസ്രയേലില്‍ ഇയാന്‍ ഹല്ലക്ക്; തുടരുന്ന വംശഹത്യകളും പ്രതിഷേധങ്ങളും
അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ്, ഇസ്രയേലില്‍ ഇയാന്‍ ഹല്ലക്ക്; തുടരുന്ന വംശഹത്യകളും പ്രതിഷേധങ്ങളും
ജോര്‍ജ് ഫ്ലോയ്ഡില്‍ തുടങ്ങിയ അമേരിക്കന്‍ പൊലീസിന്‍റെ വംശീയ വേട്ട തുടരുന്നതിനിടെ ഇസ്രയേലിയില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇസ്രയേല്‍ രാജ്യനിര്‍മ്മാണത്തിന്‍റെ ഭാഗമായി പാലസ്തീന്‍റെ ഭൂമിയിലേക്കുള്ള ഇസ്രയേല്‍ കൈകടത്തില്‍ പൂര്‍വ്വാധികം ശക്തമായി തുടരുന്നതിനിടെയായിരുന്നു ഇസ്രയേല്‍ ബോര്‍ഡര്‍ പൊലീസ്, കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വച്ച് ഓട്ടിസ്റ്റിക്കായിരുന്ന ഇയാന്‍ ഹല്ലക്ക് എന്ന 32 കാരനെ വെടിവച്ച് കൊന്നത്. ഇസ്രയേല്‍ പൊലീസിന്‍റെ നിരന്തരമായ കൊലപാതകങ്ങള്‍ തുടരുന്നതിനിടെ ഉണ്ടായ ഹല്ലക്കിന്‍റെ കൊലപാതകം, ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ആളിക്കത്തുകയാണ്. 'ബ്ലാക് ലിവ്സ് മാറ്റര്‍' എന്നതിന് പകരം 'പാലസ്തീനിയന്‍ ലിവ്സ് മാറ്റര്‍' എന്നത് മാത്രമാണ് വ്യത്യാസം.

കൈയില്‍ അസാധാരണമായ വസ്തു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇസ്രയേലി ബോര്‍ഡര്‍ പൊലീസ് 32 കാരനായ ഇയാദ് അല്‍ ഹല്ലക്കിനെ വെടിവച്ച് കൊന്നത്.

എന്നാല്‍, ഹല്ലക്കിന്‍റെ കൈയിലുണ്ടായിരുന്ന ആ അസാധാരണ വസ്തു അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണായിരുന്നെന്ന് ഹല്ലക്കിന്‍റെ അമ്മ പറയുന്നു.

മാത്രമല്ല, മെയ് 30 കൊല്ലപ്പെട്ടിട്ടും ഇത് സംബന്ധിച്ച് 13 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ഇസ്രേയേലി പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും അമ്മ റാന അൽ ഹല്ലക്ക് ആരോപിച്ചു.

കൊല നടത്തിയതിന്‍റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്ത് വിടാത്ത ഇസ്രയേല്‍ പൊലീസ്, കൊലയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനെതിരെ അക്രമം അഴിച്ച് വിട്ടതില്‍ ഇസ്രായേൽ സർക്കാരിനെയും റാന അൽ ഹല്ലക്ക് വിമര്‍ശിച്ചു.

മെയ് 30 ന് ജറുസലേമിലെ പഴയ നഗരത്തിലെ ലയൺസ് ഗേറ്റിന് സമീപം ഇയാദ് അൽ ഹല്ലക്കിന്‍റെ കൈയില്‍ "സംശയാസ്പദമായ വസ്‌തു" ഉണ്ടെന്ന് പറഞ്ഞ ശേഷം ഹല്ലിനോട് ഇസ്രയേലി ബോഡര്‍ പൊലീസ് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. ഓടുന്നതിനിടെ പിന്തുടര്‍ന്ന് വന്ന് പുറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു.

ഇയാദിന്‍റെ കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹരജി നൽകിയിരുന്നെങ്കിലും ഇസ്രയേല്‍ പൊലീസിന്‍റെ ആവശ്യത്തെ തുടർന്ന് ഇസ്രയേൽ കോടതി കേസ് കഴിഞ്ഞയാഴ്ച അവസാനിപ്പിക്കുകയായിരുന്നു.

ഓട്ടിസ്റ്റിക്കായിരുന്ന ഇയാന്‍ ഹല്ലക്ക്, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന ഓൾഡ് സിറ്റിയുടെ എൽവിൻ സെന്‍ററിൽ പങ്കെടുക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ അവിടെ എത്തിയിരുന്ന അദ്ദേഹം ശനിയാഴ്ചയും പതിവുപോലെ സെന്‍റില്‍ എത്തിയിരുന്നു.

സെന്‍ററില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് പോകും വഴിയാണ് ഇസ്രയേലി ബോര്‍ഡര്‍ പൊലീസ് ഇദ്ദേഹത്തെ കാണുന്നത്. കൈയില്‍ സംശയാസ്പദമായി എന്തോ ഉണ്ടെന്ന് തോന്നിയ പൊലീസ് ഇയാനോട് ഓടാന്‍ പറഞ്ഞു. തുടര്‍ന്ന് ഓടിപോയ ഇയാനെ പൊലീസ് പിന്തുടര്‍ന്ന് പുറകില്‍ നിന്ന് വെടിവച്ചു കൊല്ലുകയായിരുന്നു.

ഇയാന്‍റെ കൈയില്‍ തോക്ക് ഉണ്ടെന്ന കരുതിയാണ് വെടിവെച്ചതെന്നാണ് ഇസ്രയേലി പൊലീസ് നല്‍കുന്ന അനൗദ്ധ്യോഗീക വിശദീകരണം. എന്നാല്‍ ഇയാന്‍റെ കൈയില്‍ തോക്കല്ലായിരുന്നു. പകരം അദ്ദേഹത്തിന്‍റെ സെല്‍ ഫോണായിരുന്നു.

പാലസ്തീന്‍ ജനതയോടുള്ള ഇസ്രയേലിന്‍റെ വംശീയാക്രമണത്തിന്‍റെ ഇരയാണ് ഇയാന്‍ ഹല്ലക്ക് എന്ന് പ്രതിഷേധക്കാരും ആരോപിക്കുന്നു.

മെയ് 28 ന് ആഭ്യന്തര സുരക്ഷാ മന്ത്രി അമീർ ഒഹാന ഫേസ്ബുക്കിൽ കുറിച്ചു, “ഒരു വ്യക്തി ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ചാല്‍ അവൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്നുവെന്ന് അറിഞ്ഞിരിക്കണം.” എന്നായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വന്നത് മെയ് 28 ന് ഇയാന്‍ ഹക്കിനെ ഇസ്രയേലി ബോര്‍ഡര്‍ പൊലീസ് കൊല്ലുന്നത് മെയ് 30. ഇവ തമ്മില്‍ ബന്ധമുണ്ടെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൊലീസിന് ഇഷ്ടാനുസരണം വെടിവയ്ക്കാനുള്ള പച്ചക്കൊടിയായിരുന്നുനെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

മാലിന്യം ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന ലയൺസ് ഗേറ്റിലെ പിൻ മുറിയിലെ മൂലയിലാണ് ഹല്ലക്ക് വെടിയേറ്റ് കിടന്നത്. ഓട്ടിസ്റ്റിക്കായിരുന്ന ഇയാനെ പെട്ടെന്ന് തന്നെ പൊലീസിന് കീഴ്പ്പെടുത്താമായിരുന്നു.

എന്നാല്‍, അത് ചെയ്യാതിരുന്ന ഇസ്രയേലി പൊലീസ് അവനോട് ഓടാന്‍ പറയുകയായിരുന്നു. പിന്നീട് പിന്നില്‍ നിന്നും വെടിവെച്ചുവെന്നും ഇയാന്‍ ഹല്ലക്കിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെടിവെക്കാതെ അവനെ കീഴ്പ്പെടുത്തിയിരുന്നെങ്കില്‍ അവന്‍റെ കൈയില്‍ തോക്കില്ലെന്ന് അവര്‍ക്ക് മനസിലാകുമായിരുന്നു. എന്നാല്‍ കൊന്നതിന് ശേഷം അവനെ തീവ്രവാദിയാക്കാനായിരുന്നു പൊലീസിന്‍റെ ശ്രമം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam