ഇറാഖ് സന്ദര്‍ശനം; സമാധാന ചര്‍ച്ചകള്‍ നടത്തി പോപ്പും അൽ-സിസ്താനിയും

First Published Mar 6, 2021, 3:23 PM IST


നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പ്പാപ്പ പോപ് ഫ്രാന്‍സിസ് ഇറാഖിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാര്‍പ്പാപ്പ എത്തിയത്. അലിറ്റാല്യ വിമാനത്തില്‍ 75 ഓളം മാധ്യമപ്രവര്‍ത്തകരോടൊപ്പമാണ് പോപ് എത്തിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മാര്‍പ്പാപ്പ ഒരു വിദേശ സന്ദര്‍ശനം നടത്തുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബാഗ്ദാദില്‍ ഒരുക്കിയിരിക്കുന്നത്. പ്രസിഡന്‍റ് ബര്‍ഹം സാലിഹും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി മാര്‍പ്പാപ്പ ചര്‍ച്ച നടത്തി.