കൊവിഡ്19; സാധാരണമാകുന്ന അസാധാരണ ജീവിതശൈലികൾ...
പഴയ നല്ല കാലത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ഭാവിയിൽ ഉണ്ടാവില്ലെന്ന് ലോകാരോഗ്യ സംഘടനയടക്കം ഉറപ്പിക്കുന്നു. സാമൂഹിക അകലവും മാസ്കും വീട്ടിനുള്ളിൽ പോലും നിർബന്ധമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഒരോ ദിവസവും വൈറസ് പിടിമുറുക്കുമ്പോൾ അസാധാരണമെന്നു തോന്നുന്ന ജീവിത ശൈലികളെല്ലാം സാധാരണയായി കൊണ്ടിരിക്കുന്നു. പുതിയ ജീവിത ശൈലികൾ രൂപപ്പെടുന്നു, ദൈനംദിന ചിട്ടവട്ടങ്ങൾ മാറുന്നു. എല്ലാ അർത്ഥത്തിലും പുതിയൊരു ലോകവും കാലവും ഒരോ നിമിഷവും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. രസകരമെന്ന് തോന്നുമെങ്കിലും മുന്നോട്ടുപോക്കിന് അനിവാര്യമായ ചില മാറ്റങ്ങളും പൊരുത്തപ്പെടലുകളും കാണാം...
കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ചൈനയിലെ ബീജിംഗിൽ ഒരു തിയേറ്റർ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി സ്റ്റാഫ് അംഗങ്ങൾ കുട്ടികൾക്ക് ഇരിക്കാനായി സജ്ജീകരിച്ച ബീൻബാഗുകളിൽ പ്ലാസ്റ്റിക് കവറുകൾ ഇടുന്നു.
ബെൽജിയത്തിലെ ഓസ്റ്റെൻഡിൽ സുരക്ഷാകവചങ്ങൾ ധരിച്ച ഒരു ലൈഫ് ഗാർഡ് കടലിലൂടെ നടക്കുന്നു
ജക്കാർത്തയിലെ ഡുനിയ ഫാന്റസി അമ്യൂസ്മെന്റ് പാർക്കിൽ പ്ലാസ്റ്റിക് ബാരിയറുള്ള ഒരു സ്റ്റാൾ. അടുത്തായി ആൾക്കാരെ നിരീക്ഷികാകൻ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും കാണാം. ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ വൈറസ് വ്യാപനം കുറഞ്ഞതോടെ സർക്കാർ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നു.
ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ സർജിക്കൽ മാസ്ക് അടിവസ്ത്രമായി ധരിച്ചുകൊണ്ട് ഒരു സ്ത്രീയെ മറികടന്നു പോകുന്നയാൾ.
കാലിഫോർണിയയിലെ വെൻചുറയിലെ നടക്കുന്ന സംഗീതപരിപാടി കാണാനെത്തിയ ആളുകൾ.
മെക്സിക്കോ സിറ്റിയിലെ ഒരു ഭക്ഷമശാലയിൽ സാമൂഹിക അകലം പാലിക്കുന്നതിനായി ടെഡി ബിയറുകൾ കസേരയിൽ സ്ഥാപിച്ചിരിക്കുന്നു
ഗ്രീസിലെ പുരാതനമായ ആംഫി തിയേറ്ററിൽ എസ്കിലസ് ആദ്യമായി അവതരിപ്പിച്ച "പേർഷ്യൻസ്" എന്ന പുരാതന ഗ്രീക്ക് നാടകം കാണാനെത്തിയ ആളുകൾ.
കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിനിടയിൽ ന്യൂയോർക്ക് സ്റ്റേറ്റിന്റെ നിയമപ്രകാരം 50% ആളുകൾക്കാണ് പൊതുഗതാഗത്തിൽ പ്രവേശനാനുമതി നൽകിയിരുന്നത്. കാനഡയിലെ ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ വെറും ആറ് യാത്രക്കാരുമായി സഞ്ചരിക്കുന്ന അമേരിക്കൻ ടൂറിസ്റ്റ് ബോട്ടായ മെയ്ഡ് ഓഫ് ദി മിസ്റ്റ്.
വാഷിംഗ്ടണിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പ്രതിമയെ അനുകരിച്ചുകൊണ്ട സെൽഫിയെടുക്കാൻ ശ്രമിക്കുന്ന ശ്രതീ.
ന്യൂജേഴ്സിയിലെ ജെന്റിൽമെൻസ് ക്ലബിൽ ഡാൻസ് ചെയ്യാൻ തുടങ്ങും മുമ്പ് ഡാൻസ് ബാർ സാനിറ്റൈസ് ചെയ്യുന്ന നർത്തകി. വൈറസ് വ്യാപനത്തെ തുടർന്ന് തകർന്ന മേഖലകളിൽ ഒന്നായിരുന്നു ബാറുകളും പബ്ബുകളും.
ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ തങ്ങളുടെ വീട്ടിൽ സജ്ജീകരിച്ച ഒരു ചെറിയ ടബ്ബ്. ശുദ്ധീകരിച്ച ചെളിവെള്ളമാണ് ഇതിൽ നിറച്ചിരിക്കുന്നത്. മറ്റ് വീട്ടുപകരണങ്ങൾ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മൂടിയിരിക്കുന്നതായും കാണാം.
മലേഷ്യയിലെ ദാമൻസാര പെർഫോമിംഗ് ആർട്സ് സെന്ററിൽ തത്സമയ സ്ട്രീമിംഗ് പ്രകടനത്തിനായി ഹാൻഡ്സ് പെർക്കുഷൻ അംഗങ്ങൾ പരിശീലനം നടത്തുന്നു.
പാരീസിലെ ഒരു തടാകത്തിൽ സജ്ജീകരിച്ച സിനിമാശാല. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആൾക്കാർക്ക് ചെറിയ ബോട്ടുകളിൽ ഇരുന്നുകൊണ്ട് സിനിമ കാണാം.
ജപ്പാനിലെ ടോക്കിയോയിൽ മാസ്ക് ധരിച്ചുകൊണ്ട് തെരുവിൽ കിടന്നുറങ്ങുന്നയാൾ.
ചിലിയിലെ വാൽപാരിസോയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് വരുമാനം നിലച്ചവർക്കും കുറഞ്ഞവർക്കും ഭക്ഷണം നൽകാനായി സജ്ജീകരിച്ചിരിക്കുന്ന സാമുദായിക അടുക്കളയായ 'ഓല്ല കോമുൻ'. ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധപ്രവർത്തകയെയും ഭക്ഷണം വാങ്ങാനെത്തിയ പെൺകുട്ടിയെയും ചിത്രത്തിൽ കാണാം.
മെക്സിക്കോയിലെ ജുവാരസിൽ ഫിറ്റ്നെസ് സെന്ററുകൾക്കായി വീണ്ടും തുറക്കുന്ന തീയതി സർക്കാർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ജിമ്മിലെ പാർക്കിംഗ് സ്ഥലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് ആൾക്കാർ വ്യായാമം ചെയ്യുന്നു.
പെറുവിലെ ലിമയിൽ കർട്ടൻ ഉപയോഗിച്ച് അടുത്തടുത്തുള്ള രണ്ട് സീറ്റുകൾ വേർതിരിച്ചിരിക്കുന്ന ഒരു ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾ.
മെക്സിക്കോ സിറ്റിയിൽ മതപരമായ ചടങ്ങുന്ന ക്രമേണ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മാസ്ക് ധരിച്ച ഒരു പുരോഹിതൻ പള്ളിയിൽ കുമ്പസാരം കേൾക്കുന്നു..
തന്റെ ജന്മദിനാഘോഷങ്ങൾക്കുള്ള ബലൂണുകളുമായി പോകുന്ന ലിഡിയ ഹാസ്ബ്രൂക്ക് എന്ന പെൺകുട്ടി. ന്യൂയോർക്കിലെ ബ്രൂക്ലിനിൽ നിന്നുള്ള കാഴ്ച
ചൈനയിൽ ഷാങ്ഹായിലെ ഒരു തിയേറ്ററിൽ മാസ്ക് ധരിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചുകൊണ്ടും സിനിമ കാണുന്ന ആൾക്കാർ
ലണ്ടന് അടുത്തുള്ള ചെർട്ട്സിയിൽ വൈറസ് വ്യാപനം കുറഞ്ഞതോടെ തുറന്ന ഒരു അമ്യൂസ്മെന്റ് പാർക്ക്. വ്യസ്യസ്ഥമായ മാസ്ക്കുകൾ ധരിച്ചുകൊണ്ട് റൈഡിൽ ഇരിക്കുന്ന ആൾക്കാരെയും കാണാം.
ജപ്പാനിലെ ടോക്കിയോയിൽ ഒരു ഗാരേജിൽ സംഘടിപ്പിച്ച വ്യത്യസ്ഥമായ നാടകം. ആൾക്കാർക്ക് കാറിനുള്ളിൽ ഇരുന്നുകൊണ്ട് നാടകം കാണാം. കാറിനു പുറത്ത് കാണുന്നത് നാടകത്തിലെ അഭിനേതാക്കളാണ്.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സർക്കാർ നിയന്ത്രണ നടപടികൾ ലഘൂകരിച്ചതിനെത്തുടർന്ന് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച ഒരു ബ്യൂട്ടിപാർളർ.
മിഷിഗനിലെ മിൽഫോർഡിൽ നടന്ന ഒരു സമ്മർ ക്യാമ്പിൽ മാസ്ക് ധരിച്ചുകൊണ്ട് ബാസ്ക്കറ്റ് ബോൾ കളിക്കുന്ന കുട്ടികൾ.
ബ്രസീലിലെ റിയോ ഡി ജനീറോയിലെ അവരവരുടെ വീട്ടിലെത്തി മുടിവെട്ടിനൽകുന്ന ഒരു ബാർബർ.
സ്പെയിനിലെ ബാഴ്സലോണയിൽ ഒരു ഓപ്പറ തിയേറ്ററിൽ ആൾക്കാർക്ക് പകരം ഇരിപ്പിടങ്ങളിൽ ചെടികൾ വച്ചിരിക്കുന്നു. റിഹേഴ്സൽ നടത്തുന്ന കലാകാരന്മാരെയും കാണാം.
കാനഡയിലെ ഒന്റാറിയോയിലെ സാമൂഹിക അകലവും സർക്കാർ നിർദ്ദേശിച്ച പ്രോട്ടോക്കോളുകളും അനുസരിച്ചുകൊണ്ട് യോഗ ചെയ്യുന്ന ആൾക്കാർ
കൊവിഡ് 19 വ്യാപനത്തെതുടർന്ന് ജനങ്ങൾ ആശുപത്രി സന്ദർശനങ്ങൾ പരവാവധി ഒഴിവാക്കിയിരുന്നു. മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയിലെ സോചിമിൽകോയിൽ തന്റെ വീട്ടിൽ കുഞ്ഞിനെ പ്രസവിക്കുന്ന യുവതി. ഭർത്താവിനെയും ഹോം നഴ്സിനെയും സമീപത്ത് കാണാം
ഫുഡ്ബോൾ മത്സരമായ പ്രീമിയർ ലീഗ് കളി അടച്ച സ്റ്റേഡിയത്തിനുള്ളിൽ നടക്കാൻ തുടങ്ങിയതോടെ ഒരു എവർട്ടൺ ആരാധകൻ വീട്ടിൽ ഇരുന്ന് ലിവർപൂളിന്റെ കലി കാണുന്നു
സുരക്ഷാകവചങ്ങളുെ മാസ്കുകളും ധരിച്ചുകൊണ്ട് മുടി വെട്ടിക്കൊടുക്കുന്ന ബാർബർമാർ. ബംഗ്ലാദേശിലെ ധാക്കയിലെ ഒരു സലൂണിനുള്ളിൽ നിന്നുള്ള കാഴ്ച
കുതിരപ്പന്തയങ്ങൾ ഉൾപ്പടെയുള്ള എല്ലാ കളികളും അടച്ചിട്ട സ്റ്റേഡിയത്തിനുള്ളിലായപ്പോൾ ബ്രിട്ടനിലെ തന്റെ വീട്ടിൽ കുതിരപ്പുറപ്പിരുന്നു കൊണ്ട് ടിവിയിൽ കുതിരപ്പന്തയം കാണുന്ന മൂന്ന് വയസ്സുകാരൻ. കുതിരപ്പുറത്ത് വീട്ടിലെ വളർത്തു നായയെയും കാണാം.
ക്യൂബയുടെ കൊറോണ വൈറസ് മുദ്രാവാക്യമായ "വീട്ടിൽ തന്നെ തുടരുക" എന്നത് എഴുതിയ കാർഡ്ബോർഡ് കൊണ്ട് ശരീരം മറച്ച് ഒരു ചന്തയിലെത്തിയ 82 വയസ്സുകാരി.
നെതർലാൻഡിലെ നിജ്മെഗനിൽ നടന്ന ആദ്യത്തെ "കൊറോണ പ്രൂഫ്" നൃത്ത പരിപാടിയിൽ പങ്കെടുക്കുന്ന ആളുകൾ
ഇന്ത്യയിലെ അഹമ്മദാബാദിൽ മാളുകൾ വീണ്ടും തുറക്കാൻ അധികൃതർ അനുവദിച്ചതിനെത്തുടർന്ന് ഒരു ഷോപ്പിംഗ് മാളിലെ പാർലറിനുള്ളിൽ സുരക്ഷാകവചങ്ങള ധരിച്ച ബ്യൂട്ടീഷൻസ് ഒരു സ്ത്രീയെ പരിചരിക്കുന്നു
കെനിയയിലെ നെയ്റോബിയുടെ പ്രാന്തപ്രദേശത്തുള്ള ഹൈവേയിൽ തന്റെ വാഹനത്തിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന സ്ത്രീ.
കൊറോണ വൈറസ് വ്യാപനത്തോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ തന്റെ ചെറു കുടിലിനുള്ളിൽ വീട്ടുകാരുമൊത്ത് കഴിയുന്ന യുവാവ്. ഫിലിപ്പൈൻസിലെ ടോണ്ടോയിൽ നിന്നുള്ള കാഴ്ച
പാസ്റ്റർ ട്രാസി ബ്ലാക്ക്മോൻ. അടച്ചിട്ട തന്റെ പള്ളിക്കുള്ളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. 180 അംഗ സഭയിലെ അഞ്ച് അംഗങ്ങൾക്ക് കൊറോണ വൈറസ് ബാധിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. മിസോറിയിലെ ഫ്ലോറിസന്റിൽ നിന്നുള്ള കാഴ്ച
ലെബനനിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം വന്നതോടെ ടെറസ്സിൽ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യാൻ തുടങ്ങി.
മെക്സിക്കോ സിറ്റിയിൽ തന്റെ ഫ്ലാറ്റിന്റെ ജനാലയ്ക്കൽ നിൽകുന്ന കൊവിഡ് ബാധിച്ച യുവതി. ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
കൻസാസിലെ ഫോർട്ട് ലെവൻവർത്തിലെ ഒരു വീട്ടിൽ പുറത്തിരുന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ട് സിനിമ കാണുന്ന കുട്ടികൾ.
ജപ്പാനിലെ യോവഹാമിൽ തന്റെ ലാപ്ടോപ്പിനു മുന്നിലിരുന്നു കൊണ്ട് കൂട്ടുകാരുമായി സംസാരിക്കുന്ന ട്രാൻസ്ജെന്റർ.
വിർജീനിയയിലെ ആർലിംഗ്ടണിലുള്ള റീഗൻ ദേശീയ വിമാനത്താവളത്തിൽ ടെർമിനലിലെ പിക്കപ്പ് ഏരിയയ്ക്ക് പുറത്ത് ഒരു ദമ്പതികൾ ആലിംഗനം ചെയ്യുന്നു
ഫ്രാൻസിലെ ഒരു വസ്ത്രവിൽപ്പന ശാലയിൽ മാസ്ക് ധരിച്ചുകൊണ്ട് അടിവസ്ത്രങ്ങൾ വാങ്ങാൻ എത്തിയ യുവതി
ചിലിയിലെ ഒരു വൃദ്ധസദനത്തിൽ കഴിയുന്ന തന്റെ അമ്മയെ സന്ദർശിക്കാൻ എത്തിയ യുവാവ്.
ഒഹായോയിലെ കൊളംബസിൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നഴ്സിംഗ് സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം വീട്ടുകാരോടൊപ്പം ആഘോഷിക്കുന്ന യുവാവ്. ഓൺലൈൻ വഴിയാണ് ബിരുദധാന ചടങ്ങ് നടന്നത്.
ടെക്സസിലെ സാൻ അന്റോണിയോയിലെ ഒരു ആശുപത്രിയിൽ ഗർഭിണിയെ പരിചരിക്കുന്ന ഡോക്ടറും നഴ്സും