MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • International News
  • കൊട്ടാരത്തില്‍നിന്ന് 'ഭൂമിയിലെ നരകത്തിലേക്ക്, വെനിസ്വേലന്‍ പ്രസിഡന്റ് കഴിയുന്നത് കുപ്രസിദ്ധ ജയിലില്‍!

കൊട്ടാരത്തില്‍നിന്ന് 'ഭൂമിയിലെ നരകത്തിലേക്ക്, വെനിസ്വേലന്‍ പ്രസിഡന്റ് കഴിയുന്നത് കുപ്രസിദ്ധ ജയിലില്‍!

മയക്കുമരുന്ന് കേസ് ആരോപിച്ച് അമേരിക്ക പിടികൂടിയ മുന്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പാര്‍പ്പിച്ചിരിക്കുന്നത് ഭൂമിയിലെ നരകം എന്നറിയപ്പെടുന്ന അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലില്‍.

2 Min read
Author : KP Rasheed
Published : Mar 26 2026, 01:44 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
Image Credit : Getty

വെനിസ്വേലന്‍ പ്രസിഡന്റിന്റെ കിടപ്പുമുറിയില്‍നിന്ന് പാതിരാത്രിയില്‍ അമേരിക്കന്‍ സൈനികര്‍ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുവന്നാണ് മഡുറോയെ ജയിലിലടച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ക്ക് പേരു കേട്ട ന്യൂയോര്‍ക്കിലെ ബ്രൂക് ലിന്‍ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് മഡുറോയും ഭാര്യയും കഴിയുന്നത്. ഒരു വൃത്തിയുമില്ലാത്ത, സുരക്ഷിതത്വമില്ലായ്മ, കൊടുംപീഡനങ്ങള്‍, വൃത്തികെട്ട ഭക്ഷണം എന്നിങ്ങനെ പല കാരണങ്ങളാല്‍ മനുഷ്യത്വവിരുദ്ധം എന്ന് പേരുകേട്ടതാണ് ഈ തടവറ. ഭൂമിയിലെ നരകം എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ഈ ജയിലിനെ വിളിക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ ലൈംഗിക കുറ്റവാളികളിലൊരാളായ ജെഫ്രി എപ്സ്റ്റീന്റെ കൂട്ടാളി ഗിസ്ലെയ്ന്‍ മാക്സ്വെല്‍, വിവാദ ഹിപ് ഹോപ്പ് താരം ഷോണ്‍ ഡിഡി കോംബ്സ് തുടങ്ങിയ കുറ്റവാളികള്‍ ഇവിടെയാണ്.

28
Image Credit : Getty

മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ്, അമേരിക്കയുടെ കണ്ണിലെ കരടായിരുന്ന മഡുറോയെ ട്രംപ് ഭരണകൂടം ബലമായി പിടികൂടി ജയിലിലടച്ചത്. പിന്നീട്, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് വെനിസ്വേലയില്‍ അമേരിക്കയുടെ പാവസര്‍ക്കാറിനെ കുടിയിരുത്തിയ ട്രംപ് വെനിസ്വേലയുടെ എണ്ണ അടക്കമുള്ള സമ്പത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. അമരിക്കന്‍ കോടതിയില്‍ ഹാജരാക്കിയ മഡുറോയും ഭാര്യയും തങ്ങള്‍ നിരപരാധികളാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് കോടതിയില്‍ വാദിച്ചത്.

Related Articles

Related image1
ലോകത്തെ ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം, വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടി; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോയി
Related image2
വെനിസ്വേല ഒരു തുടക്കം മാത്രം, യുഎസ് ബലപ്രയോഗത്തിന്; എല്ലാറ്റിനും പിന്നിൽ സ്റ്റീഫൻ മില്ലർ
38
Image Credit : Getty

അതിനിടെ, വക്കീല്‍ ഫീസ് നല്‍കാന്‍ വെനിസ്വേലന്‍ സര്‍ക്കാറിനെ അനുവദിക്കാത്ത സാഹചര്യത്തില്‍ താന്‍ കേസില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് കഴിഞ്ഞ മാസം മഡുറോയുടെ അഭിഭാഷകനായ ബാറി പൊള്ളാക്ക് കോടതിയെ അറിയിച്ചിരുന്നു. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് മഡുറോയുമായി ബന്ധമുള്ളവരില്‍നിന്ന് അഭിഭാഷക ഫീസ് വാങ്ങാന്‍ കഴിയാത്തത്. ഇതിനാല്‍, അമേരിക്കന്‍ നിയമപ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം മഡുറോയ്ക്ക് നിഷേധിക്കുകയാണെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. ബാരി പൊള്ളാക്ക് വക്കാലത്ത് ഒഴിഞ്ഞാല്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രോസിക്യൂട്ടറായിരിക്കും മഡുറോയ്ക്ക് വേണ്ടി ഹാജരാവുക.

48
Image Credit : Getty

ഭാര്യയും ഇതേ ജയിലിലാണെങ്കിലും രണ്ടുപേരും വ്യത്യസ്ത സെല്ലുകളിലാണ് കഴിയുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഡുറോയ്ക്കും ഭാര്യയ്ക്കും പരസ്പരം കാണാനോ നേരിട്ട് സംസാരിക്കാനോ കഴിയില്ല. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ നടത്തുന്ന നിയന്ത്രിതമായ കൂടിക്കാഴ്ചകള്‍ അല്ലാതെ മറ്റ് ആശയവിനിമയങ്ങള്‍ സാധ്യമല്ല.

58
Image Credit : Getty

ഈ ജയില്‍ സുരക്ഷിതമല്ലെന്നും അവിടുത്തെ സാഹചര്യങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും വര്‍ഷങ്ങളായി, വിമര്‍ശനമുണ്ട്. ശുചിത്വമില്ലായ്മ, അരക്ഷിതാവസ്ഥ, നീണ്ടുനില്‍ക്കുന്ന ഏകാന്തതടവ്, മോശം ഭക്ഷണം, പീഡനങ്ങള്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഈ ജയിലിനെതിരെ നിലവിലുള്ളത്. മഡുറോ ഹൈ പ്രൊഫൈല്‍ തടവുകാരെ പാര്‍പ്പിക്കുന്ന സ്‌പെഷ്യല്‍ ഹൗസിംഗ് യൂണിറ്റിലാണ് എന്നാണ് വിവരം. അദ്ദേഹം ഇവിടെ ഏകാന്തതടവിലാണ്. 23 മണിക്കൂറും സെല്ലിനുള്ളിലാണ് അദ്ദേഹം. വാതില്‍ വിടവിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. ഭാര്യ അടക്കം മറ്റ് തടവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിഷേധിച്ചിരിക്കുന്നു. വല്ലപ്പോഴും അല്‍പ്പനേരം ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ മാത്രമാണ് അനുവാദം.

68
Image Credit : Getty

മോശം ഭക്ഷണത്തിന്റെ പേരില്‍ കുപ്രസിദ്ധമാണ് ഈ ജയില്‍. കാലാവധി കഴിഞ്ഞതോ ശരിയായി പാകം ചെയ്യാത്തതോ മലിനമായതോ ആയ ഭക്ഷണമാണ് ഇവിടെ നല്‍കുന്നതെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേടായ ഇറച്ചിയും പാല്‍ ഉല്‍പ്പന്നങ്ങളും നല്‍കുന്നതായും പരാതികള്‍ ഉണ്ടായിരുന്നു. 2024-ല്‍ തനിക്ക് പുഴുക്കള്‍ നിറഞ്ഞ ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപിച്ച് ഒരു തടവുകാരന്‍ കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ വണ്ടുകള്‍ നിറഞ്ഞ പയര്‍ പാക്കറ്റുകള്‍ കണ്ടെത്തിയിരുന്നു.

78
Image Credit : Getty

ഇവിടെ കഴിയുന്ന ഹിപ്‌ഹോപ് താരം ഷോണ്‍ ഡിഡി കോംബ്സിന്റെ അഭിഭാഷകര്‍ കഴിഞ്ഞ വര്‍ഷം കോടതിയില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം പറയുന്നുണ്ട്. കാലാവധി കഴിഞ്ഞതോ പുഴുക്കള്‍ അരിച്ചതോ ആയ ഭക്ഷണമാണ് സ്ഥിരം വിളമ്പുന്നത് എന്നായിരുന്നു പരാതി. ഗുരുതരമായ ശുചിത്വ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും മികച്ച ചികിത്സ നിഷേധിക്കുന്നതായും ആ പരാതിയില്‍ പറഞ്ഞിരുന്നു. വ്യായാമത്തിനുള്ള അവസരങ്ങളില്ലെന്നും പരാതികള്‍ ഉണ്ടായിരുന്നു.

88
Image Credit : Getty

ഇവിടെ കഴിയുന്ന ഹിപ്‌ഹോപ് താരം ഷോണ്‍ ഡിഡി കോംബ്സിന്റെ അഭിഭാഷകര്‍ കഴിഞ്ഞ വര്‍ഷം കോടതിയില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം പറയുന്നുണ്ട്. കാലാവധി കഴിഞ്ഞതോ പുഴുക്കള്‍ അരിച്ചതോ ആയ ഭക്ഷണമാണ് സ്ഥിരം വിളമ്പുന്നത് എന്നായിരുന്നു പരാതി. ഗുരുതരമായ ശുചിത്വ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും മികച്ച ചികിത്സ നിഷേധിക്കുന്നതായും ആ പരാതിയില്‍ പറഞ്ഞിരുന്നു. വ്യായാമത്തിനുള്ള അവസരങ്ങളില്ലെന്നും പരാതികള്‍ ഉണ്ടായിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

KR
KP Rasheed
2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.in
നിക്കോളാസ് മഡുറോ
വെനിസ്വേല
USA (അമേരിക്ക)
ഡൊണാൾഡ് ട്രംപ്
Latest Videos
Recommended Stories
Recommended image1
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
Recommended image2
ഒരു ബാരൽ ക്രൂഡ് ഓയിൽ എത്ര ലിറ്റർ, സംസ്കരിച്ചാൽ എത്ര ലിറ്റർ പെട്രോൾ കിട്ടും, എത്ര ​എൽപിജി കിട്ടും? ചെലവ് മുതൽ അറിയേണ്ടതെല്ലാം
Recommended image3
നയതന്ത്രം വിജയം കണ്ടു, ഇന്ത്യൻ കപ്പലുകൾക്കായ് ഹോർമുസ് കടലിടുക്ക് തുറന്നു; സൗഹൃദ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ
Related Stories
Recommended image1
ലോകത്തെ ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം, വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടി; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോയി
Recommended image2
വെനിസ്വേല ഒരു തുടക്കം മാത്രം, യുഎസ് ബലപ്രയോഗത്തിന്; എല്ലാറ്റിനും പിന്നിൽ സ്റ്റീഫൻ മില്ലർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved