Ukraine Crisis: ഉക്രൈന്‍ യുദ്ധത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സ്വകാര്യ സൈനിക സ്ഥാപനങ്ങള്‍
റഷ്യയുടെ അധിനിവേശത്തെ ചെറുക്കാന്‍ പഞ്ചാബില്‍ ബഹുഭാഷാ പ്രാവീണ്യമുള്ള യോദ്ധാക്കളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം. ഇത് വെറുമൊരു പരസ്യമല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും ബോണസും നല്‍കും. പ്രതിദിനം 2000 ഡോളറാണ് പരസ്യം വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യ മിലിട്ടറി, സെക്യൂരിറ്റി മേഖലകളില്‍ ജോലി ചെയ്യുന്നവർക്കായുള്ള നിശബ്ദ തൊഴിലാളികള്‍ ( Silent Professionals) എന്ന തൊഴിൽ വെബ്‌സൈറ്റിലാണ് പരസ്യം വന്നത്. ജോലിക്കാരുടെ ആവശ്യം വര്‍ദ്ധിച്ച് വരികയാണെന്നും വെബ്സൈറ്റ് പറയുന്നു. ഉക്രൈനിലെ കടുത്ത യുദ്ധത്തിനിടയിൽ, 'എക്‌സ്‌ട്രാക്‌ഷൻ' ദൗത്യങ്ങൾ മുതൽ ലോജിസ്റ്റിക്‌സിൽ സഹായിക്കുന്നതുവരെയുള്ള അവസരങ്ങളാണ് കൂടുതലായി ഉള്ളതെന്നും യുഎസ്, യൂറോപ്യൻ സ്വകാര്യ കരാറുകാർ പറയുന്നു.
സ്വകാര്യ മിലിട്ടറി, സെക്യൂരിറ്റി മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ പലരും നേരത്തെ സൈന്യത്തിലും മറ്റും ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കും. ഇവര്‍ക്ക് യുദ്ധമേഖലയിലോ അല്ലെങ്കില്‍ അത് പോലെ അത്യധികം ശ്രദ്ധവേണ്ടതോ ആയ മേഖലകളില്‍ ജോലി ചെയ്തുള്ള പരിചയമുണ്ടായിരിക്കും.
ഇത്തരത്തില്‍ മുന്‍പരിചയമുള്ളവരെയാണ് പ്രധാനമായും ഈ ജോലിക്കായി എടുക്കുന്നത്. യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തെറ്റ് പറ്റാനുള്ള സാധ്യത ഏറെയാണ്. ചെറിയ അശ്രദ്ധപോലും മരണത്തിന് തന്നെ കാരണമായേക്കാം. ഇതിനാലാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്.
യുദ്ധമേഖലയിലെ ഉക്രൈന്‍ യോദ്ധാക്കള്‍ക്ക് ലഭിക്കുന്ന അതേ പ്രതിഫലം അവർക്ക് പ്രതീക്ഷിക്കാം. ഇതിനകം ആയിരക്കണക്ക് പാശ്ചാത്യ സന്നദ്ധപ്രവര്‍ത്തകര്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍, ആരാണ് ഇത്തരമൊരു പരസ്യം നല്‍കിയതെന്ന് സ്ഥാപനം വ്യക്തമാക്കുന്നില്ല.
ഉക്രൈനില്‍ നിന്ന് ആളുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിന് $30,000 മുതൽ $6m വരെയാണ് കരാറുകാര്‍ക്ക് നല്‍കുന്നത്. ഉക്രൈനില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്ന കുടുംബങ്ങളെ അവരുടെ സ്വത്തുക്കളുമായി പോകാൻ സഹായിക്കുന്നതിനാണ് ഇത്രയും തുക നല്‍കുന്നതെന്ന് സ്വകാര്യ സൈനിക കമ്പനികളിൽ (private military companies -PMCs) വിദഗ്ദനായ റോബർട്ട് യംഗ് പെൽട്ടൺ പറയുന്നു.
ആളുകളെ ഒഴിപ്പിക്കുന്നതിന് നല്‍കുന്ന ശമ്പളം ജോലിയുടെ സങ്കീർണ്ണതയെ ആശ്രയിച്ചായിരിക്കുമെന്ന് യുഎസ് ആസ്ഥാനമായ ഇന്‍റലിജൻസ് ആന്‍റ് സെക്യൂരിറ്റി ഉപദേശക സ്ഥാപനമായ മൊസൈക്കിന്‍റെ (Mosaic) സിഇഒ ടോണി ഷീന പറഞ്ഞു. ഈ പദ്ധതികളുമായി ബന്ധപ്പെട്ട് ടോണി ഷീന ഇതിനകം തന്നെ ഉക്രൈനില്‍ ജോലി ചെയ്യുകയാണ്.
'കൂടുതല്‍ ആളുകളെ ഒഴിപ്പിക്കേണ്ടതായുള്ളപ്പോൾ, അപകടസാധ്യത അത്രതന്നെ വർദ്ധിക്കും. പ്രത്യേകിച്ച് കുട്ടികളെയും കുടുംബങ്ങളെയും അതിര്‍ത്തി കടത്തുക കൂടുതൽ ബുദ്ധിമുട്ടാണ്. ഇതെല്ലാം നമ്മൾ അവരെ മറികടക്കുന്ന രീതികളെ ആശ്രയിച്ചിരിക്കുന്നു". മൊസൈക്കിന്‍റെ ദൗത്യങ്ങൾ ആയുധങ്ങളേക്കാൾ ബുദ്ധിശക്തിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മിസ്റ്റർ ഷീന പറയുന്നു.
മുൻ ദക്ഷിണാഫ്രിക്കൻ ഇന്‍റലിജൻസ് ഓപ്പറേഷൻ സ്ഥാപനത്തിന്‍റെ ബോർഡിൽ നിരവധി മുൻ ഉന്നത യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ സ്വകാര്യ ഇടപാടുകാർ, കോർപ്പറേഷനുകൾ, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെ ഉക്രൈന്‍റെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നതിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
നേരത്തെ അഫ്ഗാന്‍ യുദ്ധ സമയത്തും ഇവര്‍ ഇത്തരത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. സംഘർഷം എങ്ങനെ നടക്കുന്നു എന്നതിനെ ആശ്രയിച്ച്, തങ്ങള്‍ക്ക് നിരന്തരമായ ആവശ്യക്കാരുണ്ടാകുമെന്ന് കരുതുന്നതായി മിസ്റ്റർ ഷീന പറഞ്ഞു. യുദ്ധം രൂക്ഷമാകുകയോ കുറയുകയോ ചെയ്യുമ്പോൾ, ഞങ്ങൾക്ക് ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലും എപ്പോഴും ഉണ്ടായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ സൈനിക, സുരക്ഷാ സ്ഥാപനങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. എന്നാൽ, 9/11 ന് ശേഷം ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളിൽ പാശ്ചാത്യ ഗവൺമെന്‍റുകൾക്കും വാണിജ്യ താൽപ്പര്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കവേയാണ്, ലോകം യുദ്ധക്കെടുതികളില്‍പ്പെട്ടുപോയ പതിനായിരക്കണക്കിന് സാധാരണക്കാരെ കാണുന്നത്.
ബ്ലാക്ക്‌വാട്ടർ (Blackwater) പോലുള്ള സ്വകാര്യ കരാറുകാരാണ് അവിടെ പ്രവർത്തിച്ചിരുന്നത്. കോൺവോയ് സംരക്ഷണം പോലുള്ള സായുധ ദൗത്യങ്ങൾ മുതൽ സൈനിക താവളങ്ങളിൽ സൈനികർക്ക് ഭക്ഷണം നൽകുകയും പാർപ്പിക്കുകയും ചെയ്യുന്ന ജോലികൾ വരെ തങ്ങളെ തേടിയെന്നുന്നുവെന്നും അവര്‍ പറയുന്നു.
2007-ൽ ബാഗ്ദാദിൽ 14 ഇറാഖി സിവിലിയന്മാർ ഉള്‍പ്പെടെയുള്ള കരാറുകാർ വെടിയേറ്റ് മരിച്ചത് പോലുള്ള സംഭവങ്ങൾക്ക് ശേഷം ബ്ലാക്ക് വാട്ടർ കുപ്രസിദ്ധമായി. മുൻ യുഗോസ്ലാവിയയിൽ നിന്ന്, ബോസ്നിയൻ, ക്രൊയേഷ്യൻ സേനകളെ സജ്ജരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ആളുകളെ വാടകയ്‌ക്കെടുത്തിരുന്നു. എന്നാല്‍ അതെല്ലാം യുഎസ് സര്‍ക്കാറിന്‍റെ നിശബ്ദമായ അനുമതിയോടെയായിരുന്നു.
ഈ തൊഴില്‍ വ്യവസായിത്തിന്‍റെ സ്വഭാവം അനുസരിച്ച് കരാറുകാരുടെ എണ്ണവും പണവും ട്രാക്കുചെയ്യുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ, എല്ലാ അര്‍ത്ഥത്തിലും ഇതൊരു വളരുന്ന വ്യവസായമാണ്. ആഗോള സ്വകാര്യ സൈനിക, സുരക്ഷാ വ്യവസായം 2020 ൽ ഏകദേശം 224 ബില്യൺ ഡോളറിൽ നിന്ന് 2030 ൽ 457 ബില്യൺ ഡോളർ (348 ബില്യൺ പൗണ്ട്) മൂല്യമുള്ളതായി ഉയരുമെന്ന് എയ്‌റോസ്‌പേസ് & ഡിഫൻസ് ന്യൂസിന്‍റെ ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു.
തങ്ങൾ ഉക്രൈനില്‍ യുദ്ധം ചെയ്യുന്നില്ലെന്ന് വിദേശ സൈനിക കരാറുകാർ പറയുന്നു. പകരം, ഉക്രൈനിലേക്കോ അയല്‍ രാജ്യങ്ങളിലേയോ സംഘടനമേഖലയിലോ അല്ലെങ്കില്‍ പ്രത്യേക വൈദഗ്ധ്യവും അനുഭവപരിചയവും ആവശ്യമുള്ള കഠിനമായ ജോലികളിലേക്കോ എൻജിഒകളും മറ്റ് മാനുഷിക സംഘടനകളും തങ്ങളെ സമീപിക്കുന്നുണ്ടെന്നും ഒമേ പറയുന്നു.
ഡോക്‌ടർമാർ, ഫിസിഷ്യൻ അസിസ്റ്റന്‍റുമാർ, പാരാമെഡിക്കുകൾ, നഴ്‌സുമാർ, മുൻ സ്‌പെഷ്യൽ ഓപ്‌സ് ഗൈസ്, വെറ്ററിനറി ഡോക്ടര്‍മാര്‍ ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരെ എനിക്ക് വ്യക്തിപരമായി അറിയാമെന്ന് മുൻ യുഎസ് സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർ കൂടിയായിരുന്ന മൈക്കൽ ഹോക്ക് അവകാശപ്പെടുന്നു.
ഇത്തരം റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ പാശ്ചാത്യ കരാറുകാരെ നിയന്ത്രിക്കുന്നത് അവരുടെ സ്വന്തം രാജ്യങ്ങളിലെ നിയമങ്ങളും നിയന്ത്രണങ്ങളും ഉപയോഗിച്ചാണെന്ന് ഇറാഖിലെ പിഎംസികളിൽ പ്രവർത്തിച്ചിരുന്ന മുൻ യുഎസ് ആർമി കേണൽ ക്രിസ്റ്റഫർ മേയർ കൂട്ടിച്ചേര്‍ത്തു.
നേരിട്ടുള്ള യുദ്ധത്തില്‍ പങ്കെടുക്കുന്നതിനേക്കാള്‍ ആളുകളെയോ സ്ഥലങ്ങളെയോ ആസ്തികളെയോ സംരക്ഷിക്കാനാണ് ഇത്തരം കരാര്‍ ജോലിക്കാരെ ഉപയോഗിക്കുന്നത്. വ്യവസായത്തിലെ പലരും തങ്ങൾ 'കൂലിപ്പടയാളികളോ' (mercenaries) അല്ലെങ്കിൽ ഭാഗ്യത്തിന്‍റെ പടയാളികളോ (soldiers of fortune) ആണെന്ന് അഭിപ്രായപ്പെടുന്നു.
ഒരു സ്വകാര്യ കരാറുകാരനാകാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ, ഒരു കൂലിപ്പടയാളിയാകാനുള്ള കഴിവും നിങ്ങളിലുണ്ട്. രണ്ട് ജോലികള്‍ക്കുമിടയില്‍ ശോഭയുള്ള ഒരു രേഖയുമില്ലെന്നാണ് ആഫ്രിക്കയിലും മറ്റിടങ്ങളിലും കരാറുകാരനായി സേവനമനുഷ്ഠിച്ച മുൻ യുഎസ് പാരാട്രൂപ്പർ സീൻ മക്ഫേറ്റ് പറയുന്നത്.
ആളുകള്‍ ഇതിന്‍റെ നിയമസാധ്യതയെ കുറിച്ചും ആരാണ് നിങ്ങളെ ആവശ്യപ്പെടുന്നത് എന്നതിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. ഇതില്‍ കാര്യമില്ല. എന്നാല്‍ ഇത്തരം പിഎംസികളുടെ വ്യാപനം അരാജക്വത്തിനും മറ്റ് കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
"നൂറ്റാണ്ടിന്‍റെ മധ്യത്തിൽ അതിസമ്പന്നരായ ആളുകൾ സ്വകാര്യ സൈന്യങ്ങളെ സംഘടിപ്പിക്കുന്നതിന് തന്നെ ഇത് കാരണമാകാം. എന്നാല്‍, ഇപ്പോള്‍ അങ്ങനെയൊന്ന് ഉണ്ടെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. ഇത് വ്യക്തിയുടെ തീരുമാനത്തെയും വിപണിയിലെ സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1990-കളിൽ അംഗോളയുടെയും സിയറ ലിയോണിന്‍റെയും സർക്കാരിന് വേണ്ടി ഇത്തരം റിക്രൂട്ട്മെന്‍റ് സംഘങ്ങള്‍ പോരാടിയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാൻഡ്‌ലൈൻ ഇന്‍റർനാഷണൽ (Sandline International), പാപുവ ന്യൂ ഗിനിയ (Papua New Guinea), ലൈബീരിയ (Liberia), സിയറ ലിയോൺ (Sierra Leone) എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നു.
ഇത്തരം സംഘങ്ങള്‍ പലപ്പോഴും റഷ്യൻ കൂലിപ്പടയാളി സംഘങ്ങളിലെ (Russian mercenary groups) അംഗങ്ങളെയും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, ഉക്രൈനിലെ കുറ്റകരമായ ദൗത്യങ്ങൾക്കായി പാശ്ചാത്യ കരാറുകാരെ ഉപയോഗിക്കാനുള്ള സാധ്യതയില്ലെന്ന് എക്സിക്യൂട്ടീവ് ഔട്ട്കംസ് ആൻഡ് സാൻഡ്ലൈനിന്റെ മുൻ ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർ സൈമൺ മാൻ പറഞ്ഞു. കാരണം അത് സങ്കീർണ്ണവും നിയമപരവും സംഘടനാപരവുമായ ചോദ്യങ്ങൾ ഉയർത്തും.
2004-ൽ ഇക്വറ്റോറിയൽ ഗിനിയയിൽ (Equatorial Guinea) ഒരു സൈനിക അട്ടിമറി അട്ടിമറിക്ക് നേതൃത്വം നൽകിയതിന്റെ പേരില്‍ നിരവധി വര്‍ഷങ്ങള്‍ ജയിലിലടയ്ക്കപ്പെട്ടയാളാണ് സൈമണ്‍ മാന്‍. ഒരു വ്യക്തിക്ക് 10,000 യൂറോ ഈടാക്കുന്ന ഉക്രൈനിലെ ഒഴിപ്പിക്കൽ ദൗത്യങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ഉക്രൈനില്‍ നിന്ന് പണം നല്‍കിയുള്ള രക്ഷാപ്രവർത്തനങ്ങൾ പോലും കരാറുകാർക്കും ഇടപാടുകാർക്കും ഒരുപോലെ അപകടമുണ്ടാക്കുമെന്നും അവരുടെ കഴിവും അനുഭവവും തെറ്റായി അവതരിപ്പിക്കുന്ന ആളുകളാൽ ഈ വ്യവസായം ഇന്ന് നിറഞ്ഞിരിക്കുകയാണെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.
ഉക്രൈനിലെ സ്വകാര്യ കരാറുകളെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഭൂരിഭാഗവും ഉപയോഗ ശൂന്യമാണെന്ന് വിശ്വസിക്കുന്നതായി മുൻ ബ്രിട്ടീഷ് സൈനികനും ദീർഘകാല സുരക്ഷാ കരാറുകാരനുമായ ഒർലാൻഡോ വിൽസൺ അഭിപ്രായപ്പെടുന്നു. ഇത് അത്യന്തം അപകടം നിറഞ്ഞ മേഖലയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഇരുവശത്തും അല്ലെങ്കിൽ ഏതെങ്കിലും ഒരു സൈന്യത്തിന്റെ കൈയില്‍ അകപ്പെട്ടാല്‍ അവർ നിങ്ങളെ ഒരു ചാരനായി മുദ്രകുത്തി കൊണ്ടുപോകും. ഈയൊരു അവസ്ഥയില്‍ ആളുകൾക്ക് ഏങ്ങനെയാണ് ഉക്രൈനില്‍ പ്രവർത്തിക്കാൻ കഴിയുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടികള്‍ രക്ഷപ്പെടുന്നവര്‍ക്കും രക്ഷപ്പെടുത്തുന്നവര്ക്കും ഒരു പോലെ ദോഷകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.